ജയൻ സൂപ്പർ താരമായി തിളങ്ങി നിന്നിരുന്ന കാലത്ത് ഒരുമാതിരിപ്പെട്ട എല്ലാ സിനിമാപ്രേമികളും അദ്ദേഹത്തിൻ്റെ ആരാധകരായിരുന്നു. കാരണം അന്നോളം ഇങ്ങനെയൊരു നടനെ മലയാളി കണ്ടു ശീലിച്ചിട്ടില്ലല്ലോ..
ജയൻ സൂപ്പർ താരമായി തിളങ്ങി നിന്നിരുന്ന കാലത്ത് ഒരുമാതിരിപ്പെട്ട എല്ലാ സിനിമാപ്രേമികളും അദ്ദേഹത്തിൻ്റെ ആരാധകരായിരുന്നു.
കാരണം അന്നോളം ഇങ്ങനെയൊരു നടനെ മലയാളി കണ്ടു ശീലിച്ചിട്ടില്ലല്ലോ..
അപാരമായ സ്ക്രീൻ പ്രസൻസ്.
ഗാംഭീര്യത്തോടെയുള്ള ശബ്ദം.
അതിസാഹസികങ്ങളായ ആക്ഷൻ രംഗങ്ങൾ.
മലയാളത്തിൻ്റെ ജയൻ എന്ന് അഭിമാനത്തോടെ ഓർക്കുമ്പൊഴും കൊല്ലത്തിൻ്റെ ജയൻ എന്ന ഒരധിക സന്തോഷം മനസ്സിലുണ്ട്.
നാട്ടിൽ പോകുമ്പോൾ വെറുതേ വണ്ടിയെടുത്ത് അദ്ദേഹത്തിൻ്റെ വീടിൻ്റെ ഭാഗത്തു കൂടി ഓടിച്ചു പോകും.
ഉചിതമായ ഒരു സ്മാരകം പോലും അദ്ദേഹത്തിൻ്റെ പേരിൽ എവിടെയും ഇല്ല.
എന്തിനാണ് സ്മാരകം. ജനമനസ്സുകളിൽ ഇന്നുമുണ്ട് ജയൻ.
അതിൻ്റെ ഉദാഹരണമാണ് വഴിയരികിലൊക്കെ ഇപ്പൊഴും ഉയർന്നു കാണുന്ന ഫ്ലക്സുകളും മറ്റും..
കേരളം കണ്ട ഏറ്റവും വലിയ അന്ത്യോപചാരമായിരുന്നു ജയന് ലഭിച്ചത്.
കൊല്ലം ആരാധനാ തീയറ്ററിൽ അദ്ദേഹത്തിൻ്റെ സിനിമ പ്രദർശിപ്പിക്കുന്നതിനിടെ, "നമ്മുടെയൊക്കെ പ്രിയകരനായ ജയൻ ഹെലിക്കോപ്റ്റർ അപകടത്തിൽ അന്തരിച്ചു" എന്ന വാർത്ത ഒരു സ്ലൈഡിലെഴുതി പ്രദർശിപ്പിച്ചു എന്നും അത് കണ്ട് ജനങ്ങൾ അലമുറയിട്ട് തീയറ്റർ വിട്ട് ഓടിയെന്നതും ചരിത്രം.
അദ്ദേഹത്തിൻ്റെ ഭൗതിക ശരീരം കൊല്ലത്തെത്തിയപ്പോൾ വന്നു മറിഞ്ഞ ജനലക്ഷങ്ങളെ നിയന്ത്രിക്കാൻ ലാത്തിച്ചാർജ്ജ് വരെ വേണ്ടി വന്നതും ചരിത്രത്തിലെ മറ്റൊരു ഏട്.'
ജയൻ്റെ ഓർമ്മകൾക്ക് 44 വയസ്സ്...
മഹേഷ് ഗോപാൽ