PRAVASI

കെ.സി.സി.എൻ.എ കൺവൻഷൻ; സാൻ ആന്റോണിയോയിലേക്ക് സ്വാഗതം

Blog Image

ക്നാനായ കാത്തലിക് സൊസൈറ്റി ഓഫ് സാൻ അന്റോണിയോ (KCSSA ) ആതിഥേയത്വം വഹിക്കുന്ന പതിനഞ്ചാമത് കെ.സി.സി.എൻ.എ കൺവെൻഷന് സാൻ അന്റോണിയയിലെ റിവർ വാക്കിനോട് ചേർന്നു സ്ഥിതി ചെയ്യുന്ന ഹെൻട്രി ബി. ഗോൺസാലസ് കൺവൻഷൻ സെന്ററിൽ ജൂലൈ 4- നു തിരശ്ശീല ഉയരും. കൺവെൻഷന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായി


ഡാളസ്: ക്നാനായ കാത്തലിക് സൊസൈറ്റി ഓഫ് സാൻ അന്റോണിയോ (KCSSA ) ആതിഥേയത്വം വഹിക്കുന്ന പതിനഞ്ചാമത് കെ.സി.സി.എൻ.എ കൺവെൻഷന് സാൻ അന്റോണിയയിലെ റിവർ വാക്കിനോട് ചേർന്നു സ്ഥിതി ചെയ്യുന്ന ഹെൻട്രി ബി. ഗോൺസാലസ് കൺവൻഷൻ സെന്ററിൽ ജൂലൈ 4- നു തിരശ്ശീല ഉയരും. കൺവെൻഷന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായും കെ.സി.സി.എൻ.എ യുടെ 21 യൂണിറ്റുകളിൽ നിന്നും ഇന്ത്യയിൽ നിന്നും മറ്റു വിദേശ രാജ്യങ്ങളിൽ നിന്നും കൺവെൻഷനായി സാൻ അന്റോണിയയിലേക്കു കടന്നുവരുന്ന എല്ലാ ക്നാനായ സഹോദരങ്ങളേയും,കോട്ടയം അതിരൂപത അധ്യക്ഷൻ അഭിവന്ദ്യ മാർ മാത്യു മൂലക്കാട്ട് പിതാവിനേയും , ബഹുമാനപ്പെട്ട വൈദിക ശ്രേഷ്ഠരെയും, മറ്റ് സമുദായ നേതാക്കളെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി KCSSA പ്രസിഡന്റ് ശ്രീമതി ഷീജ വടക്കേപ്പറമ്പിലും കൺവെൻഷൻ ചെയർമാൻ ശ്രീ ജെറിൻ കുര്യൻ പടപ്പമ്മാക്കിലും കെ.സി.സി.എൻ.എ റീജിണൽ വൈസ് പ്രസിഡന്റ് ശ്രീ ഷിന്റോ വള്ളിയോടത്തും അറിയിച്ചു .

കഴിഞ്ഞ ഏഴു മാസത്തിലധികമായി കെ.സി.സി.എൻ.എ എക്സിക്യൂട്ടീവിനോട് തോളോട് തോൾ ചേർന്ന് നിന്നുകൊണ്ട് മറ്റു യൂണിറ്റുകളോടൊപ്പം KCSSA എക്സിക്യൂട്ടീവ് കമ്മറ്റിയുടെ നേതൃത്ത്വത്തിൽ സാൻ അന്റോണിയയിലെ നാല്പതിലധികം വരുന്ന ക്നാനായ കുടുംബങ്ങൾ ഈ കൺവെൻഷന്റെ വിജയത്തിനായി രാപകലില്ലാതെ പ്രവൃത്തിച്ചുകൊണ്ടിരിക്കുകയാണ് . സാൻ അന്റോണിയോയിലെ 99 ശതമാനം കുടുബങ്ങൾ ഇത്തവണ കൺവെൻഷനിൽ രജിസ്റെർച്ചയ്‌തിട്ടുണ്ട് . കൺവെൻഷനിലെ കുറേയധികം പ്രധാന കമ്മറ്റികളുടെ അമരത്തു സാൻ അന്റോണിയോ യൂണിറ്റലെ വളരെ കഴിവ് തെളിയിച്ചവരും പ്രൊഫഷണലുകളുമായ അംഗങ്ങൾ തന്നെയാണ്. കൺവെൻഷനായി സാൻ അന്റോണിയയെന്ന ടെക്സസിലെ ടൂറിസം ഹബ്ബിലേക്ക് കടന്നുവരുന്നവർക്ക് കൺവെൻഷൻ നാളുകൾ അവിസ്മരണീയാനുഭവവേദ്യമാക്കാൻ ധാരാളം വിഭവങ്ങൾ ഒരുക്കിയിരിക്കുന്നതായി KCSSA എക്സിക്യൂട്ടീവ് അറിയിച്ചു. പ്രസിഡന്റ് ശ്രീമതി ഷീജ വടക്കേപ്പറമ്പിലും, വൈസ് പ്രസിഡന്റ് ശ്രീ ജെയിംസ് കട്ടപുറത്ത്, സെക്രട്ടറി ശ്രീമതി വിജു പച്ചിക്കര ,ജോയിന്റ് സെക്രട്ടറി ശ്രീമതി ആരതി കാരക്കാട്ട് ,ട്രഷറർ ശ്രീമതി ബിജി കേളച്ചന്ദ്ര നാഷണൽ കൗൺസിൽ അംഗവും റീജിയണൽ വൈസ് പ്രസിഡന്റും മായാ ശ്രീ ഷിന്റോ വള്ളിയോടത്തു എന്നിവരാണ് KCSSA എക്സിക്യൂട്ടീവ് കമ്മറ്റി . സാൻ അന്റോണിയോ സെയിന്റ് ആൻറണീസ് ക്നാനായ കാത്തലിക് ചർച്ച് വികാരി റെവ. ഫാ.ബോബൻ വട്ടംപുറത്ത് സ്പിരിച്യുൽ ഡയറക്ടർ ആയി പ്രവർത്തിക്കുന്നു. സന്ദർശകർക്കു ഒരു ഊഷ്മളമായ കൺവെൻഷൻ ട്രിപ്പ് അനുഭവം പ്രദാനം ചെയ്യുവാൻ ഇവരോടൊപ്പം കൺവെൻഷൻ ചെയർമാൻ ശ്രീ ജെറിൻ കുര്യൻ പടപ്പമ്മാക്കിലും മറ്റു ടീമംഗങ്ങളും പ്രയത്‌നിക്കുന്നു.

താരതമേന്യ ചെറിയ യൂണിറ്റായ സാൻ അന്റോണിയോയെ ഇത്തവണ കൺവെൻഷനു ആതിഥേയത്വം വഹിക്കുവാൻ തെരഞ്ഞെടുത്തതു വളരെ ശരിയാ തീരുമാനമായിരുന്നുവെന്നും കൺവെൻഷനിന്റെ ഒരുക്കത്തിനായി നൂറുകണക്കിന് മണിക്കൂറുകൾ തങ്ങളുടെ ജോലിയും കുടുംബത്തോടൊപ്പം ചിലവഴിക്കേണ്ട സമയവും ത്യജിച്ചു സമുദായത്തിന് വേണ്ടി അർപ്പണ മനോഭാവത്തോടെ പ്രവർത്തിക്കുന്ന KCSSA യൂണിറ്റിനെ കെ.സി.സി.എൻ.എ. പ്രസിഡന്റ്‌ ശ്രീ ഷാജി എടാട്ടും, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ശ്രീ ജിപ്സൺ പുറയമ്പള്ളിയിലും ജനറൽ സെക്രട്ടറി ശ്രീ അജീഷ് താമ്രത്തും, ജോയിന്റ് സെക്രട്ടറി ശ്രീ ജോബിൻ കക്കാട്ടിലും ട്രഷറർ ശ്രീ സാമോൻ പല്ലാട്ടുമഠവും വൈസ് പ്രസിഡന്റ്‌ ശ്രീ ഫിനു തൂമ്പനാലും ജോയിന്റ് ട്രെഷറർ ശ്രീമതി നവോമി മാന്തുരുത്തിയിലും അവരുടെ കമ്മ്യൂണിറ്റിയോടുള്ള പ്രതിബദ്ധതയെ അഭിനദിക്കുകയും നന്ദി രേഖപ്പെടുത്തുകയും ചെയ്തു .

Related Posts