LITERATURE

ലെവല്‍ ക്രോസ് മുതല്‍ കനകരാജ്യം വരെ

Blog Image

മുരളി ഗോപിയും ഇന്ദ്രന്‍സും മുഖ്യവേഷങ്ങളില്‍ എത്തുന്ന കനകരാജ്യം മുതല്‍, ആസിഫ് അലിയുടെ ലെവല്‍ ക്രോസ് വരെ, ജൂലൈയില്‍ തിയറ്റര്‍ റിലീസ് കാത്തിരിക്കുന്ന ഒരുപിടി മലയാള സിനിമകള്‍ ഉണ്ട്.


മുരളി ഗോപിയും ഇന്ദ്രന്‍സും മുഖ്യവേഷങ്ങളില്‍ എത്തുന്ന കനകരാജ്യം മുതല്‍, ആസിഫ് അലിയുടെ ലെവല്‍ ക്രോസ് വരെ, ജൂലൈയില്‍ തിയറ്റര്‍ റിലീസ് കാത്തിരിക്കുന്ന ഒരുപിടി മലയാള സിനിമകള്‍ ഉണ്ട്.സാഗര്‍ സംവിധാനം ചെയ്യുന്ന കനകരാജ്യം ജൂലൈ അഞ്ചിന് തിയറ്ററുകളില്‍ എത്തും. മുരളി ഗോപിയും ഇന്ദ്രന്‍സും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രം നിര്‍മിക്കുന്നത് അജിത് വിനായകയാണ്. ലിയോണ ലിഷോയ്, ദിനേശ് പ്രഭാകര്‍, ഉണ്ണി രാജ, രമേശ് കോട്ടയം എന്നിവരും മറ്റ് വേഷങ്ങളില്‍ എത്തുന്നു.

ധ്യാന്‍ ശ്രീനിവാസന്‍ നായകനാകുന്ന പാര്‍ട്ട്‌ണേഴ്‌സിന്റെ റിലീസ് ജൂണ്‍ 28ല്‍ നിന്ന് ജൂലൈ അഞ്ചിലേക്ക് മാറ്റിവയ്ക്കുകയായിരുന്നു. കാസര്‍ഗോഡ് ബേഡകത്തെ ഗ്രാമീണ സഹകരണ ബാങ്കിനെ ചുറ്റിപ്പറ്റിയാണ് കഥ നടക്കുന്നത്. നവീന്‍ ജോണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കലാഭവന്‍ ഷാജോണ്‍, സഞ്ജു ശിവറാം, ശ്രീകാന്ത് മുരളി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ചിന്നു ചാന്ദ്‌നി നായികയാകുന്ന വിശേഷം, സംവിധാനം ചെയ്യുന്നത് സൂരജ് ടോം ആണ്. ജൂലൈ 19നാണ് ചിത്രം തിയറ്ററുകളില്‍ എത്തുന്നത്. ഫാമിലി കോമഡി എന്റര്‍ടെയ്‌നറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വിശേഷത്തിലെ പാട്ടുകള്‍ സോഷ്യല്‍ മീഡിയിയില്‍ കയ്യടി നേടിയിരുന്നു.

ബാലു വര്‍ഗീസ്, സിജു വില്‍സണ്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉല്ലാസ് കൃഷ്ണ സംവിധാനം ചെയ്ത പുഷ്പക വിമാനം ജൂലൈ 19ന് പ്രദര്‍ശനത്തിനെത്തും. ആക്ഷന്‍ ത്രില്ലര്‍ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

അമല പോള്‍, ആസിഫ് അലി, ഷറഫുദ്ദീന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ലെവല്‍ ക്രോസിന്റെ തിയറ്റര്‍ റിലീസ് ജൂലൈ 26നാണ്. വളരെ വ്യത്യസ്തമായ രീതിയില്‍ കഥ പറയുന്നൊരു ചിത്രമായിരിക്കും ജീത്തു ജോസഫിന്റെ ലെവല്‍ ക്രോസ്.

 

Related Posts