PRAVASI

കെ സി എസ് ചിക്കാഗോ അവതരിപ്പിക്കുന്ന നീർമിഴിപ്പൂക്കൾ കെ സി സി എൻ എ കൺവെൻഷനിൽ

Blog Image

അമേരിക്കയില്‍ ജീവിക്കുമ്പോഴും കേരളത്തിലെ കലാലയങ്ങളുടെ ആവേശവും പഴയ ഓര്‍മ്മകളും ഹൃദയത്തില്‍ കൊണ്ടുനടക്കുന്നവരാണ് മലയാളികള്‍. ആ ഓര്‍മ്മകളുടെ കെട്ടഴിക്കുകയാണ് സാന്‍ ആന്റോണിയോയില്‍ നടക്കുന്ന കെ.സി.എന്‍.എന്‍.എ കണ്‍വെന്‍ഷനില്‍ കെ സി എസ് ചിക്കാഗോയിൽ നിന്നുമുള്ള കലാകാരൻമാർ .


പ്രണയമേതുപോല്‍ തൂവല്‍ മുളയ്ക്കുന്ന പുലരി പോലെയോ, പൂവുകള്‍ പോലെയോ, ഹൃദയരക്ത സിന്ദൂരം പടര്‍ന്നൊഴുകുമൊരു വിലാപവാം മൂവന്തി പോലെയോ... ഓരോ മനുഷ്യന്റെയും ജീവിതത്തിലെ വസന്തകാലമാണ് കാമ്പസ്. പ്രണയവും വിരഹവും സംഘര്‍ഷങ്ങളും ഒക്കെ മനസ്സില്‍ കൂമ്പാരം കൂട്ടിയ ഒരു കാല്പനിക കാലം. കാമ്പസുകളുടെ ഇടനാഴികളിലെ ആ തണുത്ത ശ്വാസം, പൂക്കളുടെ സുഗന്ധം, നിലവിളികള്‍, പൊട്ടിച്ചിരികള്‍, കണ്ണുനീര്‍ത്തുള്ളികള്‍, മുദ്രാവാക്യങ്ങള്‍, തീപാറുന്ന പ്രസംഗങ്ങള്‍ അങ്ങനെ എത്രയെത്ര ഓര്‍മ്മകള്‍. അമേരിക്കയില്‍ ജീവിക്കുമ്പോഴും കേരളത്തിലെ കലാലയങ്ങളുടെ ആവേശവും പഴയ ഓര്‍മ്മകളും ഹൃദയത്തില്‍ കൊണ്ടുനടക്കുന്നവരാണ് മലയാളികള്‍. ആ ഓര്‍മ്മകളുടെ കെട്ടഴിക്കുകയാണ് സാന്‍ ആന്റോണിയോയില്‍ നടക്കുന്ന കെ.സി.എന്‍.എന്‍.എ കണ്‍വെന്‍ഷനില്‍ കെ സി എസ് ചിക്കാഗോയിൽ നിന്നുമുള്ള കലാകാരൻമാർ .

ഉഴവൂര്‍ കോളേജിന്റെ 1964 മുതലുള്ള ചരിത്രവും ഓര്‍മ്മകളും കെ.സി.സി.എന്‍.എ സമ്മേളനത്തിലെ വേറിട്ട കാഴ്ചയാകും. നീര്‍മിഴിപ്പൂക്കള്‍ എന്ന പേരിലാണ് ഉഴൂവൂരോര്‍മ്മകള്‍ സാന്‍ അന്റോണിയോയില്‍ ആവിഷ്കരിക്കുന്നത്. 

കെ.സി.എസ് പ്രസിഡന്റ് ജയിന്‍ മാക്കില്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന നൃത്ത, സംഗീത, സ്കിറ്റുകള്‍ ഉഴവൂരിലെ ആ പഴയ കലാലയ ഓര്‍മ്മകളിലൂടെ കടന്നുപോകും. ഒരു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഉഴവൂര്‍ നിര്‍മിഴിപ്പൂക്കള്‍ എന്ന പ്രത്യേക പരിപാടിയുടെ ആശയം മിനി എടാട്ടിന്റേതാണ്. 200 ഓളം കലാകാരന്മാര്‍ ഈ പരിപാടിയുടെ ഭാഗമാകും. ആന്‍സി കൂപ്പ്ളിക്കാട്ടാണ് പരിപാടിയുടെ ജനറല്‍ കോര്‍ഡിനേറ്റര്‍. ചാക്കോച്ചന്‍ മറ്റത്തിപ്പറമ്പില്‍, ടോസ്മി കൈതക്കാത്തൊട്ടിയില്‍, മന്നു തിരുന്നെല്ലിപ്പറമ്പില്‍, ജോണിക്കുട്ടി പിള്ളവീട്ടില്‍, ടീന കുളങ്ങര, അഭിലാഷ് നെല്ലാമറ്റം , ഷൈനി വിരുത്തികുളങ്ങര, ജയ കുളങ്ങര എന്നിവരാണ് ഉഴവൂര്‍ സ്പെഷ്യല്‍ എഡിഷന്‍ പരിപാടിയുടെ ബാക്ക്സ്ക്രീനില്‍ പ്രവര്‍ത്തിക്കുന്ന മറ്റുള്ളവര്‍.

Related Posts