PRAVASI

ഭര്‍ത്താവ് ബലം പ്രയോഗിച്ച് നിരന്തര ലൈംഗിക പീഡനത്തിന് വിധേയമാക്കിയ കാന്‍സര്‍ രോഗിയായ യുവതി മരിച്ചു

Blog Image

ഭര്‍ത്താവ് ബലം പ്രയോഗിച്ച് നിരന്തര ലൈംഗിക പീഡനത്തിന് വിധേയമാക്കിയ കാന്‍സര്‍ രോഗിയായ യുവതി മരിച്ചു. മരിക്കുന്നതിന് മുന്‍പ് യുവതിയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ഭര്‍ത്താവ് കൊല്ലമുള സ്വദേശി ജയന്‍ അറസ്റ്റിലായി. കഴിഞ്ഞ ദിവസമാണ് പത്തനംതിട്ട പെരുന്തേനരുവി സ്വദേശിനിയായ യുവതി മരണത്തിന് കീഴടങ്ങിയത്.

ഗര്‍ഭാശയ കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു യുവതി. കീമോ തെറാപ്പി ചെയ്യുന്നതിനെ തുടര്‍ന്ന് അവശ നിലയിലുമായിരുന്നു. മേയ് 28 മുതല്‍ ജൂണ്‍ 15 വരെയുള്ള വിവിധ ദിവസങ്ങളില്‍ ഭര്‍ത്താവ് ബലം പ്രയോഗിച്ച് ലൈംഗിക ബന്ധത്തിന് വിധേയമാക്കി എന്നാണ് പരാതിയില്‍ യുവതി പറഞ്ഞത്.

ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചപ്പോള്‍ കട്ടിലില്‍ നിന്നും ചവിട്ടി താഴെയിട്ടു. ഗുരുതരമായ രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് കാന്‍സര്‍ വാര്‍ഡിലേക്ക് യുവതിയെ മാറ്റിയിരുന്നു. തുടര്‍ന്ന് വനിതാ പോലീസ് ആശുപത്രിയിലെത്തി മൊഴി രേഖപ്പെടുത്തിയിരുന്നു.
 
Related Posts