ഷിക്കാഗോ: 2024 ഡിസംബർ 28ാം തിയതി ഡൗണേഴ്‌സ്‌ഗ്രോവിലുള്ള അക്ഷയന ബാങ്ക്വറ്റ് ഹാളിൽ ക്ഷണിക്കപ്പെട്ട അതിഥികൾക്കു മാത്രമായി നടത്തിയ ആഘോഷ പരിപാടികൾ അതിഥികളുടെ സാന്നിദ്ധ്യം കൊണ്ടും സമയബന്ധിതമായി തയ്യാറാക്കിയ പരിപാടികളുടെ മികവുകൊണ്ടും ഭംഗിയായി നടത്തി. കെ.എ.സി പ്രസിഡന്റ് ആന്റോ കവലയ്ക്കലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ, മിസ്സ് സെറാഫിൻ ബിനോയ് അമേരിക്കൻ ദേശീയഗാനം ആലപിച്ചു. വിശിഷ്ടാതിഥികളായി ഇല്ലിനോയിസ് സംസ്ഥാന പ്രതിനിധി ഹോണറബിൾ കെവിൻ ഓലിക്കൽ, റവ. ഫാ. സിജു മുടിക്കോടിൽ, ഗ്ലാഡ്‌സൺ വർഗീസ്, രാജ് പിള്ളൈ, ശിവൻ മുഹമ്മ, പ്രോഗ്രാം കൺവീനർ ഹെറാൾഡ് ഫിഗ് രേദോ എന്നിവർ പങ്കെടുത്തു.
വൈകുന്നേരം 6 മണിമുതൽ നടത്തിയ സോഷ്യൽഹൗവറിൽ, കലാപ്രതിഭകളായ മത്തായി & ടീം, ശോഭാ & ടീം, സെറാഫിൻ ബിനോയ് എന്നിവരുടെ ഗാന, ഡാൻസുകൾ സദസ്യർ ആസ്വദിച്ചു. 7 മണിക്ക് പൊതുയോഗം ആരംഭിക്കുകയും ഹെറാൾഡ് ഫിഗ്‌രേദോ പ്രോഗ്രാം കൺവീനർ സ്വാഗതവും കെ.എ.സി പ്രസിഡന്റ് ആന്റോ കവലയ്ക്കൽ അദ്ധ്യക്ഷ പ്രസംഗവും നടത്തി. മുഖ്യാതിഥി ഹോണറബിൾ കെവിൻ ഓലിക്കൽ ഉദ്ഘാടന പ്രസംഗവും റവ. ഫാ. സിജു മുടിക്കോടിൽ ക്രിസ്തുമസ്/പുതുവത്സര സന്ദേശം നൽകി. ആശംസാ പ്രസംഗങ്ങൾ നടത്തിയത് ഫോമാ സെൻട്രൽ റീജിയൻ RVP ജോൺസൻ കണ്ണൂക്കാടൻ ഗ്ലാഡ്‌സൺ വർഗീസ്, രാജ് പിള്ളൈ, ശിവൻ മുഹമ്മ എന്നിവരാണ്. സെക്രട്ടറി സിബി പാത്തിക്കൽ നന്ദി പ്രകാശിപ്പിച്ചു
അസോസിയേഷൻ ഈ വർഷം ബിസിനസ് എക്‌സലൻസ്, പ്രൊഫഷണൽ എക്‌സലൻസ്, മീഡിയ & പ്രിന്റിംഗ് എന്നീ വിഭാഗങ്ങളിലായി മൂന്നുപേർക്ക് ഫലകം നൽകി ആദരിച്ചു. ബിസിനസ് എക്‌സലൻസിനുവേണ്ടി ഡോ. ജോ പുത്തനും, സർവ്വീസ് പ്രൊഫഷണൽ എക്‌സലൻസായി ഡോ. പോൾ ചെറിയാനും മീഡിയ & പ്രിന്റിംഗിനായി ജോസ് ചെന്നിക്കരയും അർഹരായി.
ഈ വർഷത്തെ പരിപാടികളുടെ വിജയിപ്പിക്കുന്നതിനായി മെഗാ സ്‌പോൺസറായി ഡോ. ജോ പുത്തനും, ഗ്രാൻഡ് സ്‌പോൺസറായി ഹുസൈൻ ആൻഡ് സാറാ മിർസയും, ഗോൾഡ് സ്‌പോൺസറായി ടോം സണ്ണി (Retirement Planner), സിൽവർ സ്‌പോൺസേർസായി അറ്റോർണി സ്റ്റീവ് ക്രിഫേസ്, പ്രമോദ് & ടിനോ സൈമൺ (സ്മാൾ ബിസിനസ് അക്കൗണ്ടിങ്), അറ്റോർണി ജിമ്മി വാച്ചാച്ചിറ, എലൻ സുരേന്ദ്രൻ (സീനിയർ മെഡി കെയർ സ്‌പെസിലിസ്റ്റ്) എന്നിവരായിരുന്നു.
ഷിക്കാഗോയിലെ സഹോദരി സംഘടനകളെയും നാഷണൽ സംഘടനകളെയും പ്രതിനിധികരിച്ച പ്രവീൺ തോമസ് ഫൊക്കാന നാഷണൽ വൈസ് പ്രസിഡണ്ട് ,ഫോമാ സെൻട്രൽ റീജിയൻ RVP ജോൺസൻ കണ്ണൂക്കാടൻ,വേൾഡ് മലയാളീ കൗൺസിലിനെ പ്രതിനിധികരിച്ച ബെഞ്ചമിൻ തോമസ്, ഫോമാ സെൻട്രൽ റീജിയൻ RVP ജോൺസൻ കണ്ണൂക്കാടൻ, ജോസ് മണക്കാട്ട്, SB Assumption അലുമിനി അസോസിയേഷൻ തോമസ് ഡീക്രോസ്സ്, ഇതര സംഘടനകളെപ്രതിനിധികരിച്ച ബിജോയ് & ഡെൽസി, KAC യുടെ മുൻ പ്രെസിഡണ്ട്മാരായ Dr റോയ് തോമസ് , കോശിവൈദ്യൻ എന്നിവർക്കും എല്ലാ പൂർവകാല KAC പ്രവർത്തകർക്കും അവരുടെ സാന്നിധ്യത്തിനും സഹായ സഹകരണങ്ങൾക്കും പ്രസിഡണ്ട് ആന്റോ കവലക്കൽ നന്ദിയർപ്പിച്ചു.
എം.സിമാരായി പ്രവർത്തിച്ച് യോഗ നടപടികൾ നിയന്ത്രിച്ചത് ജോസ് ചെന്നിക്കരയും, നിഷാ ജോസഫ്, ലിജി ജോസഫും ചേർന്നായിരുന്നു.