PRAVASI

വേൾഡ് മലയാളി കൗൺസിൽ ക്രിസ്മസ് നവവത്സരം സമുചിതമായി ആഘോഷിച്ചു

Blog Image

ചിക്കാഗോ: വേൾഡ് മലയാളി കൗൺസിൽ ചിക്കാഗോ പ്രൊവിൻസ് ക്രിസ്മസ് നവവത്സരം സമുചിതമായി ആഘോഷിച്ചു. ഡിസംബർ 29 ആം തീയതി ഞായറാഴ്ച ചിക്കാഗോ മലയാളി അസോസിയേഷൻ ഹാളിൽ നടന്ന ചടങ്ങിൽ  പ്രസിഡന്റ് ബഞ്ചമിൻ തോമസ് അധ്യക്ഷത വഹിച്ചു. ആഘോഷങ്ങളിൽ മുഖ്യാതിഥിയായി പങ്കെടുത്തുകൊണ്ട് ഡബ്ല്യൂ എം സി ഗ്ലോബൽ പ്രസിഡന്റും അമേരിക്കയിലെ പ്രമുഖ വ്യവസായിയുമായ തോമസ് മൊട്ടക്കൽ മുഖ്യപ്രഭാഷണം നടത്തി. മാത്യൂസ് അബ്രഹാം ഗ്ലോബൽ പ്രെസിഡന്റിനെ സദസ്സിന് പരിചയപ്പെടുത്തി. ഡബ്ല്യൂ.എം.സി ഇതര സാമൂഹിക സംഘടനകളിൽ നിന്നും വ്യത്യസ്തമായിരിക്കുന്നത് ലോക മലയാളികളുടെ ഏറ്റവും വലിയ ആഗോളശ്രുംഖല എന്ന നിലയിലാണെന്ന് ഗ്ലോബൽ പ്രസിഡന്റ് പറഞ്ഞു. 

ജീവകാരുണ്യ പ്രവർത്തങ്ങൾക്ക് മാത്രം മുൻഗണന നൽകുന്ന ദർശനത്തിൽ പ്രവർത്തനനിരതമായിരിക്കുന്ന ഡബ്ല്യൂ.എം.സി, അടിയന്തര സന്ദർഭങ്ങളിൽ ഏതൊരു മലയാളിക്കും ലോകത്തിലെ വിവിധ ഇടങ്ങളിലുള്ള പ്രമുഖ മലയാളികളുമായി ബന്ധപ്പെട്ടുകൊണ്ട് നാനാ തരത്തിലുള്ള സഹായങ്ങളും  തേടാൻ കഴിയുംവിധം സംഘടനാപരമായി  പ്രാപ്തമാണ്. ഭാവനരഹിതരായ നിർധന  കുടുംബങ്ങൾക്ക് വേണ്ടി ചിക്കാഗോ പ്രൊവിൻസ് നിർമിച്ചു നൽകിയ പന്ത്രണ്ട് ഭവനങ്ങൾ സംഘടനയുടെ സാമൂഹിക പ്രതിബദ്ധതയുടെ ഉദാഹരണമാണെന്നും ഗ്ലോബൽ പ്രസിഡന്റ് പറഞ്ഞു.

ഡബ്ല്യൂ എം സി. ഗ്ലോബൽ വൈസ് പ്രസിഡന്റ്  ഡോ. തങ്കം അരവിന്ദ് (ന്യൂജേഴ്‌സി) സ്ത്രീശാക്തീകരണത്തെക്കുറിച്ചു പ്രഭാഷണം നടത്തി. ആഗ്നസ് തെങ്ങുംമൂട്ടിൽ ഗ്ലോബൽ വൈസ് പ്രെസിഡന്റിനെ സദസ്സിന് പരിചയപ്പെടുത്തി. 

ചിക്കാഗോയിലെ സാമൂഹ്യ -സാംസ്കാരിക രംഗത്തുനിന്ന് നിരവധി പ്രമുഖ വ്യ്കതികൾ  ആഘോഷങ്ങളിൽ പങ്കെടുത്തു. ഫോമാ സെൻട്രൽ റീജിയൻ വൈസ് പ്രെസിഡന്റ്റ് ജോൺസൻ കണ്ണൂക്കാടൻ, ചിക്കാഗോ മലയാളീ അസോസിയേഷൻ പ്രസിഡന്റ് ജെസ്സി റിൻസി, കേരള അസോസിയേഷൻ ഓഫ് ചിക്കാഗോ പ്രസിഡന്റ് ആന്റോ കവലക്കൽ, ഇന്ത്യൻ സോഷ്യൽ വർക്കേഴ്സ് അസോസിയേഷൻ സെക്രട്ടറി ജോസ് കോലഞ്ചേരി, ചിക്കാഗോ സോഷ്യൽ ക്ളബ്ബിനെ പ്രതിനിധീകരിച്ചു ജോസ് മണക്കാട്ട്, മുൻ ഫോമാ എസ്‌സിക്യൂട്ടീവ് വൈസ്  

പ്രസിഡന്റ് സണ്ണി വള്ളിക്കളം എന്നിവർ ചടങ്ങിന് ആശംസകളർപ്പിച്ചു സംസാരിച്ചു. ചെയർമാൻ മാത്തുക്കുട്ടി ആലുംപറമ്പിൽ സ്വാഗതം പറഞ്ഞു, സെക്രട്ടറി തോമസ് ഡിക്രൂസ് നന്ദി രേഖപ്പെടുത്തി. 

ഡബ്ല്യൂ എം സി ചിക്കാഗോ പ്രൊവിൻസ് ഭാരവാഹികളായ കോശി ജോർജ്ജ്, സാബി കോലത്ത് , തോമസ് വർഗീസ് (വിൽസൺ), ജോർജ്ജ് മാത്യു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ബീന ജോർജ്ജ് എം സി ആയിരുന്നു. കലാപരിപാടികളെതുടർന്ന് ക്രിസ്മസ് ഡിന്നറോടുകൂടി ആഘോഷങ്ങൾക്ക്  സമാപനമായി.


Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.