ബര്‍ഗന്‍ഫീല്‍ഡ്, ന്യൂജേഴ്സി: ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പിന്‍റെ ഈസ്റ്റര്‍ ആഘോഷവും ബര്‍ഗന്‍ഫീല്‍ഡ് സെന്‍റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് വികാരി റവ. റ്റിജി മാത്യുവിന്‍റെ യാത്രയയപ്പും 2023 ഏപ്രില്‍ 25 ഞായറാഴ്ച വൈകുന്നേരം 4.30 ന് ബര്‍ഗന്‍ഫീല്‍ഡ് സെന്‍റ് മേരീസ് സിറിയക്ക് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍വെച്ച് നടത്തപ്പെടുന്നതാണ്. ഇമ്മാനുവേല്‍ സി.എസ്. ഐ. ചര്‍ച്ച് എലിസബത്ത് ന്യൂജേഴ്സി ഇടവക വികാരി റവ. ജോണ്‍ കെ. മാത്യു ഈസ്റ്റര്‍ സന്ദേശം നല്‍കും. വിവിധ ദേവാലയങ്ങളിലെ ഗായകസംഘങ്ങള്‍ ഗാനങ്ങളാലപിക്കും.
നാലു പതിറ്റാണ്ടുകളോളം നോര്‍ത്ത് ജേഴ്സിയില്‍ പ്രവര്‍ത്തിച്ചുവരുന്ന എക്യുമെനിക്കല്‍ ചാരിറ്റബിള്‍ സംഘടനയാണ് ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പ്(ബി. സി. എം. സി.ഫെലോഷിപ്പ്).
4.30 മുതല്‍ 5 വരെ റിഫ്രഷ്മെന്റ്സും യോഗാനന്തരം കമ്മ്യൂണിറ്റി ഡിന്നറും ഉണ്ടായിരിക്കുന്നതാണ്. എല്ലാവരെയും ഹൃദ്യമായി സ്വാഗതം ചെയ്യുന്നുവെന്ന് സംഘാടകര്‍ അറിയിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് :
വിക്ലിഫ് തോമസ്, പ്രസിഡന്റ് (201) 925-5686 , രാജന്‍ പാലമറ്റം, വൈസ് പ്രസിഡന്റ് (201 836-7562 അജു തര്യന്‍, സെക്രട്ടറി (201) 724-9117 രാജന്‍ മാത്യു, ട്രഷറര്‍ (201674-7492.
റ്റി. എം. സാമുവേല്‍, അസി. സെക്രട്ടറി (201) 394-3821