ചിക്കാഗോ: ചിക്കാഗോയിലെ സെന്‍റ് മേരീസ് മലങ്കര കത്തോലിക്ക ദേവാലയത്തിന്‍റെ ആഭിമുഖ്യത്തില്‍ നൃത്തസംഗീത വിരുന്നും താരനിശയും (മലങ്കര സ്റ്റാര്‍നൈറ്റ് 2025) ഈ വരുന്ന മെയ് മാസം 9-ാം തീയതി 7 മണിക്ക് നേപര്‍വില്ലില്‍ Yellow Box Theator (1635 Emerson Ln, Naperville) നടത്തപ്പെടുന്നു.
കുച്ചുപ്പുടി, ഭാരതനാട്യം, കേരളനടനം, സിനിമാറ്റിക് ഡാന്‍സ് എന്നിവകളില്‍ തങ്ങളുടെ പ്രാവീണ്യം തെളിയിച്ചിട്ടുള്ള റിമ കല്ലിങ്കല്‍, നിഖില വിമല്‍, അപര്‍ണ ബാലമുരളി എന്നീ സിനിമാ താരങ്ങളുടെ നൃത്ത സംഗീത മേളയും, സംഗീതലോകത്ത് വിസ്മയം തീര്‍ക്കുകയും സിനിമാ പിന്നണി ഗായകരംഗത്ത് അവാര്‍ഡുകള്‍ കരസ്ഥമാക്കുകയും ചെയ്തിട്ടുള്ള ജോബ് കുര്യന്‍ (അമൃത ടിവി ഫെയിം), അഞ്ജു ജോസഫ് (ഏഷ്യാനെറ്റ് ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം) എന്നിവരുടെ സംഗീത കലാവിരുന്നും ക്രമീകരിച്ചിട്ടുണ്ട്.
ചിക്കാഗോയില്‍ നടത്തപ്പെടുന്ന ഈ നൃത്തസംഗീത മേള ഈ വര്‍ഷത്തെ ആദ്യ സ്റ്റേജ് ഷോ ആണെന്നുള്ളതും ശ്രദ്ധേയമാണ്.
മാര്‍ച്ച് 30-ന് എവന്‍സ്റ്റനിലുള്ള മലങ്കര കത്തോലിക്ക ദേവാലയത്തില്‍വെച്ച് ടിക്കറ്റ് വില്പനയുടെ കിക്കോഫ് നടത്തപ്പെട്ടു. ഇടവക വികാരി ഫാ. ജെറി മാത്യു ആദ്യ ടിക്കറ്റ് ഗോള്‍ഡ് സ്പോണ്‍സറായ രാജു വിന്‍സെന്‍റിന് നല്‍കിക്കൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു. തദവസരത്തില്‍ ഇടവക സെക്രട്ടറി ബെഞ്ചമിന്‍ തോമസ് പ്രോഗ്രാമിനെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ നല്‍കി.
കഴിഞ്ഞ കാലങ്ങളില്‍ ചിക്കാഗോയിലെ സഹൃദയരായ ഏവരും ഈ ഇടവകയ്ക്ക് നല്‍കിയിട്ടുള്ള സഹായസഹകരണങ്ങള്‍ തുടര്‍ന്നും നല്‍കണമെന്ന് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍മാരായ രഞ്ജന്‍ ഏബ്രഹാമും രാജു വിന്‍സെന്‍റും അഭ്യര്‍ത്ഥിച്ചു.
ഫാ. ജെറി മാത്യുവും ഇടവക ചുമതലക്കാരും ഈ മെഗാഷോയിലേക്ക് കലാസ്നേഹികളായ നിങ്ങള്‍ ഏവരേയും ഹൃദയപൂര്‍വ്വം ക്ഷണിക്കുന്നു; സ്വാഗതം ചെയ്യുന്നു.
ടിക്കറ്റിനും കൂടുതല്‍ വിവരങ്ങള്‍ക്കും: ബെഞ്ചമിന്‍ തോമസ്- 847-529-4600, രഞ്ജന്‍ ഏബ്രഹാം- 847-287-0661, രാജു വിന്‍സെന്‍റ്- 630-890-7124