ജെഎംഎം നേതാവ് ഹേമന്ത് സോറൻ വീണ്ടും ജാർഖണ്ഡ് മുഖ്യമന്ത്രിയാകും. സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ഹേമന്ത് സോറൻ ഇന്ന് ഗവര്‍ണറെ കണ്ടു. വ്യാഴാഴ്ച സോറൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. തുടര്‍ച്ചയായി രണ്ടാം തവണയാണ് മുഖ്യമന്ത്രിപദത്തിലെത്തുന്നത്.

മുഖ്യമന്ത്രിയായ ഹേമന്ത് സോറന്റെ നേതൃത്വത്തിൽ നിയമസഭ തിരഞ്ഞെടുപ്പിനെ നേരിട്ട ഇന്ത്യ സഖ്യം മികച്ച വിജയമാണ് നേടിയത്. 81ൽ 56 സീറ്റുകളും ഇന്ത്യ സഖ്യം നേടി. ഭരണത്തില്‍ എത്തും എന്ന് അവകാശവാദം ഉന്നയിച്ച എന്‍ഡിഎ 24 സീറ്റുകൾ മാത്രമാണ് നേടിയത്.
ഇന്ത്യ മുന്നണിയില്‍ 81 സീറ്റിൽ 41 സീറ്റുകളിലും മത്സരിച്ചത് ജെഎംഎം തന്നെയാണ്. ഇതില്‍ 34 സീറ്റുകളില്‍ ജെഎംഎം വിജയം സ്വന്തമാക്കി.
കഴിഞ്ഞ ജനുവരി 31-നാണ് കള്ളപ്പണം വെളുപ്പിച്ചെന്ന് ആരോപിച്ച് സോറനെ ഇഡി അറസ്റ്റുചെയ്യുന്നത്. അഞ്ചുമാസത്തെ ജയില്‍ വാസത്തിന് ശേഷമാണ് ജാമ്യം ലഭിച്ചത്. അദ്ദേഹത്തിന്റെ ഭാര്യയും ജെഎംഎം നേതാവുമായ കല്‍പ്പന സോറനായിരുന്നു ഈ കാലയളവില്‍ പാര്‍ട്ടിയെയും സര്‍ക്കാരിനെയും നയിച്ചത്. തിരഞ്ഞെടുപ്പിലും കല്‍പന സജീവമായി രംഗത്തുണ്ടായിരുന്നു.