പെണ്‍കുട്ടി പ്രണയത്തില്‍ നിന്നും പിന്മാറിയ വിഷമത്തില്‍ യുവതിയുടെ വീട്ടിലെത്തി യുവാവ് ആത്മഹത്യ ചെയ്തു. തൃശൂരാണ് നടുക്കുന്ന സംഭവം. തൃശൂർ സ്വദേശി അർജുൻ ലാൽ (23) ആണ് മരിച്ചത്. പെട്രോള്‍ ഒഴിച്ചാണ് ആത്മഹത്യ ചെയ്തത്. ചികിത്സയിലിരിക്കെ ഇന്നു പുലർച്ചെയാണ് അന്ത്യം.
ഇന്നലെ രാത്രി യുവതിയുടെ കുട്ടനെല്ലൂരിലെ വീട്ടിൽ എത്തിയ അര്ജുന് ജനല്‍ ചില്ലുകള്‍ ആദ്യം എറിഞ്ഞുതകര്‍ത്തു. അതിനുശേഷം വീടിന്റെ വരാന്തയില്‍ കയറിയാണ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയത്. ഒരു വര്‍ഷത്തിലേറെയായി യുവാവിന് യുവതിയുമായി അടുപ്പമില്ലായിരുന്നു.
സുഹൃത്തുക്കളുമൊത്ത് സംസാരിച്ചിരുന്നപ്പോള്‍ ഭക്ഷണം വാങ്ങി വരാമെന്ന് പറഞ്ഞാണ് തൃശൂരിലേക്ക് പോയത്. ഈ യാത്രയില്‍ പെട്രോള്‍ വാങ്ങിയശേഷം യുവതിയുടെ വീട്ടിലെത്തി തീ കൊളുത്തുകയായിരുന്നു. യുവതിയുടെ വീട്ടുകാരാണ് വിവരം നാട്ടുകാരെ വിവരം അറിയിച്ചത്. തുടർന്ന് പൊലീസ് എത്തിയാണ് യുവാവിനെ ആശുപത്രിയിലാക്കിയത്.