"രാഹുൽ ഗാന്ധിയുമായുള്ള അടുപ്പവും ഹൂഡ കുടുംബവുമായുള്ള ബന്ധവും കാരണം പാർട്ടിയിൽ അവൾക്ക് ഒരുപാട് ശത്രുകളുണ്ടായി, അവരാരെങ്കിലും ആകു ഈ ക്രൂരതക്ക് പിന്നിൽ… ഹമാനിയുടെ അമ്മയുടെ ഈ വെളിപ്പെടുത്തൽ കോൺഗ്രസ് പാർട്ടി ഒട്ടും പ്രതീക്ഷിക്കാത്തത് ആയിരുന്നു. മരണത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന് ഹരിയാന കോൺഗ്രസ് അധ്യക്ഷനും യൂത്ത് കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷൻ ബി വി ശ്രീനിവാസും ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഹിമാനിയുടെ അമ്മ സവിത രംഗത്തെത്തിയത്.
കോൺഗ്രസ് ഭരണത്തിൽ എത്തുമെന്ന് ഏറെ പ്രതീക്ഷിച്ചിരുന്ന ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ പ്രചാരണത്തിൽ ഹിമാനി നർവാൾ സജീവമായിരുന്നു. പാർട്ടി അധ്യക്ഷൻ ഭൂപീന്ദർ ഹൂർഡയുമായും കുടുംബവുമായി ഇങ്ങനെയെല്ലാം ഏറെ അടുപ്പത്തിലായിരുന്നു ഹിമാനി. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ ഹരിയാനയിലുടനീളം ഹുമാനി പങ്കെടുത്തിരുന്നു. ഇതെല്ലാം ആയതോടെ നാടറിയുന്ന നേതാവായി ഹിമാനി വളരെ പെട്ടെന്ന് മാറി. ഇതിൽ അസ്വസ്വത ഉണ്ടായിരുന്നവർ ഏറെ ഉണ്ടായിരുന്നു എന്നാണ് അമ്മ പറയുന്നത്.
അതേസമയം കുടുംബത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് അമ്മ സമ്മതിച്ചു. ഹിമാമനിയുടെ സഹോദരങ്ങളിൽ ഒരാൾ 2011ൽ കൊല്ലപ്പെട്ടിരുന്നു. അതിൽ ഞങ്ങൾക്ക് ഇനിയും നീതി കിട്ടിയിട്ടില്ല. ഇത്തവണ കോൺഗ്രസ് അധികാരത്തിൽ എത്തിയിരുന്നെങ്കിൽ അതിൽ നടപടിയുണ്ടാകുമെന്ന് അവൾ പ്രതീക്ഷിച്ചിരുന്നു. തിരഞ്ഞെടുപ്പിന് ശേഷം പാർട്ടിയിൽ നിന്നൽപം അകന്നിരുന്നു അവൾ. ഒരു ജോലി വേണമെന്ന് പറഞ്ഞിരുന്നു. വിവാഹം ചെയ്യാനും സമ്മതിച്ചിരുന്നതായും അമ്മ പറയുന്നു. എൽഎൽബി പഠിക്കുകായിരുന്നു ഇപ്പോൾ.
അതേസമയം ഹിമാനിയുടെ കൊലയ്ക്ക് പിന്നിൽ കോൺഗ്രസുകാർ തന്നെയെന്ന് ആരോപിച്ച് ഇടതു ഹാൻഡിലുകൾ കേരളത്തിൽ വ്യാപക പ്രചാരണം തുടങ്ങിയിരുന്നു. 1995ലെ നൈന സാഹ്നി വധക്കേസ് മുതൽ 2014ലെ നിലമ്പൂർ രാധ വധം വരെയെടുത്ത് പറഞ്ഞാണ് പ്രചാരണം. ഡൽഹി കൊലയിൽ നൈനയുടെ ഭർത്താവും യൂത്ത് കോൺഗ്രസ് നേതുവുമായിരുന്ന സുശീൽ കുമാർ പ്രതിയായി. നിലമ്പൂർ കോൺഗ്രസ് ഓഫീസ് ജീവനക്കാരി ആയിരുന്ന രാധയെ കൊന്നത് മുൻമന്ത്രി ആര്യാടൻ മുഹമ്മദിൻ്റെ സ്റ്റാഫിൽപെട്ട ബിജു നായർ അടക്കം രണ്ടുപേരായിരുന്നു.