PRAVASI

എം.ടി എന്ന രണ്ടക്ഷരം മലയാളത്തിന്റെ പര്യായം: ആലങ്കോട് ലീലാകൃഷ്ണൻ

Blog Image

എം ടി എന്ന രണ്ടക്ഷരം മലയാളത്തിന്റെ പര്യായമായി ലോകം  മുഴുവൻ വ്യാപിച്ചിട്ട് ഏഴു പതിറ്റാണ്ടിന്റ് ആവുകയും എഴുതി തുടങ്ങിയ കാലം മുതൽ ലോകമെമ്പാടുമുള്ള മലയാളികൾ ഹൃദയത്തോട് ചേർത്തുപിടിക്കുകയും ചെയ്ത എഴുത്തുകാരനാണ്‌ എം. ടി. നാലു തലമുറകളുടെ ഹൃദയത്തിൽ ഒരേ വികാരതീവ്രതയോടുകൂടി ആധിപത്യ ഉറപ്പിച്ച ഒരു എഴുത്തുകാരൻ. മരിക്കുന്നവരേയും ജനഹൃദയങ്ങളിൽ അതിശക്തമായ സ്വാധീനം ചെലുത്തി അദ്ദേഹം. എം ടി പോയതോടുകൂടി ഭാഷയുടെ വംശവൃക്ഷം വീണതുപോലെയുള്ള അനുഭവം ഉണ്ടായി. കോടാനുകോടി മനുഷ്യർ അനാഥരായിപ്പോയതുപോലെ ഒരു അവസ്ത്ഥയിൽ അകപ്പെട്ടതായി ശ്രീ ആലങ്കോട് തന്റെ അനുഭവം സാക്ഷ്യപ്പെടുത്തി സൂചിപ്പിച്ചു. ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക - ലാനയുടെ 2025 വർഷത്തെ പ്രവർത്തനോഘാടനവും എം ടി അനുസ്മരണവും നടത്തിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

എന്റെ എന്റെ എന്റെ എന്ന് തോന്നിക്കുന്ന വിധത്തിൽ എംടി പറഞ്ഞ കഥകളൊക്കെ ഒരോരുത്തരുടേയും ആയിതീർന്നു.  വായിച്ചവർ കഥാപാത്രങ്ങളെ അവർ തന്നെയായി കരുതി. കാലത്തിലെ സേതു ഞാനാണ്‌, നാലുകെട്ടിലെ അപ്പുണ്ണി ഞാനാണ്‌, അസുരവിത്തിലെ ഗോവിന്ദനകുട്ടി ഞാനാണ്‌, വാരണസിയിലെ സുധാകരൻ ഞാനാണ്‌, ഓളവും തീരം എന്നകഥയിലെ ബാപ്പുട്ടി ഞാനാണ്‌, രണ്ടാമൂഴത്തിലെ ഭീമൻ ഞാനാണെന്ന് വരെ എന്ന വിധത്തിൽ ഒരോരുത്തരുടേയും ഹൃദയത്തിന്റെ ഉള്ളിലിരുന്നാണ്‌ എം ടി കഥ പറഞ്ഞത്.  മലയാള കവിതയിൽ ചങ്ങമ്പുഴ അനുഷ്ഠിച്ച ധർമം മലയാളകഥയിലും നോവലിലും എം ടി സാക്ഷാൽകരിച്ചു. എം ടി അനുസ്മരണം തുടർന്നുകൊണ്ട് ആലംങ്കോട് പറഞ്ഞു.

സാഹിത്യം എല്ലായിടത്തും ഉത്സവഭരിതമായി നടക്കുന്നു. ആധൂനിക നാഗരികത മനുഷ്യനെ മറ്റനവധി വിനോദോപാധികളിലേക്ക് കൊണ്ടുപോയിട്ടും വായനയും സാഹിത്യവും ഒക്കെ തന്നെ ഇപ്പോഴും ഗൗരവമായിത്തന്നെ മനുഷ്യസമൂഹത്തിൽ നിലനില്ക്കുന്നു. കേരളത്തിലേക്കാൾ കൂടുതൽ സാഹിത്യപരിപാടികൾ വിദൂരദേശങ്ങളിൽ നടക്കുന്നുണ്ട്. ലാന നടത്തുന്ന സാഹിത്യ-സാസ്കാരിക പ്രവർത്തനങ്ങൾ അഭിനന്ദനാർഹവും ആഹ്ളാദം നല്കുന്നതും ആണെന്ന് പറഞ്ഞുകൊണ്ട് ലാനയുടെ 2005 പ്രവർത്തനോദ്ഘാടനം ശ്രീ ആലംങ്കോട് ലീലാകൃഷ്ണൻ നിർവഹിച്ചു.

പുരോഗമനപ്രസ്ഥാനം ലോകത്തിലെ സർവ്വ വൈവിദ്ധ്യങ്ങളേയും ഉൾക്കൊള്ളണം: കെ എം നരേന്ദ്രൻ

പുരോഗമനപ്രസ്ഥാനം എന്ന് പറയുന്നത് ലോകത്തിലെ സർവ്വ വൈവിദ്ധ്യങ്ങളേയും കയ്യിൽ ഒതുക്കാൻ പറ്റുന്ന തരത്തിലുള്ള ഹൃദയവിശാലതയുവർക്ക് മാത്രം പറഞ്ഞിട്ടുള്ള ഒരു മാർഗമാണ്‌. എം ഗോവിന്ദൻ, ഇടശേരി, വൈലോപ്പിള്ളി എന്നിവർ  അതിന്റെ പൂർണ്ണാർത്ഥത്തിൽ ഉൾകൊണ്ട വ്യക്തികളാണെന്ന്‌ പ്രശസ്ത നിരൂപകനും എഴുത്തുകാരനും ആകാശവാണിയുടെയും ദൂരദർശന്റേയും ഡയർക്ടറും ആയിരുന്ന ശ്രീ കെ എം നരേന്ദ്രൻ ഓർമിപ്പിച്ചു. ലാനയുടെ 2025 വർഷത്തെ പ്രവർത്തനോത്ഘാടന സമ്മേളനത്തിന്‌ ആശംസ നേർന്നുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അത്യന്താധൂനിക കവിതകൾ ഉണ്ടായിട്ടുപോലും ഇന്ന് നാം മോഹിക്കുന്ന ചലചിത്രഗാനങ്ങൾ മുഴുവൻ കാല്പനികമാണ്‌. പഴയ കാല്പനിക കവിതകളും ചലചിത്രഗാനങ്ങളും ഇന്നും നിലനില്ക്കുന്നുണ്ട്. നമുക്കത് ഇഷ്ടമാണ്‌. ശ്രി നരേന്ദ്രൻ ആശംസ പ്രസംഗം തുടർന്നുകൊണ്ട് പറഞ്ഞു.

തുടർന്ന് നടന്ന രണ്ടാമത്തെ സെഷനിൽ, ലാന തുടർച്ചയായി സംഘടിപ്പിച്ചു കൊണ്ടിരിക്കുന്ന “എന്റെ എഴുത്തു വഴികൾ” എന്ന് എഴുത്തുകാരുടെ എഴുത്തനുഭവ പരമ്പരയിൽ, പ്രശസ്ത കവികളും ലാന മെമ്പർമാരുമായ സന്തോഷ് പാലയും ബിന്ദു ടിജിയും തങ്ങളുടെ എഴുത്തനുഭവങ്ങൾ പങ്കുവെച്ചു. എഴുത്തുകാരനും ലാനയുടെ മുൻ ട്രഷറരും ആയ കെ.കെ ജോൺസൺ, പ്രശസ്ത കവിയും എഴുത്തുകാരിയുമായ ആമി ലക്ഷിം എന്നിവർ സന്തോഷ് പാലയേയും ബിന്ദി ടിജിയേയും അവരുടെ കവിതകളേയും സദസ്സിന്‌ പരിചയപ്പെടുത്തി.

ലാന പ്രസിഡണ്ട് ശങ്കർ മന അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ലാന വൈസ് പ്രസിഡണ്ട് ഹരിദാസ് തങ്കപ്പൻ സ്വാഗതം പറഞ്ഞു. ലാന ജോയിന്റ് ട്രഷറർ നിർമല ജോസഫ് കൃതജ്ഞത പ്രകാശിപ്പിച്ചു. ലാന പ്രോഗ്രാം കമ്മിറ്റി ചെയർ ജേക്കബ് ജോൺ എംസി ആയി പ്രവർത്തിച്ചു. ചർച്ചയിൽ രാജീവ് പഴുവിൽ, ഡോ. സുകുമാർ കനഡ എന്നിവർ പങ്കുചേർന്നു.

പ്രോഗ്രാമിന്റെ വീഡിയോ ലിങ്ക്: 

 https://lanalit.org/video-gallery


Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.