"നിങ്ങളുടെ താങ്ക്സ്ഗിവിംഗ് ഡേ അനുഗ്രഹങ്ങളും ഊഷ്മളവും സന്തോഷകരമായ നിമിഷങ്ങളും കൊണ്ട് നിറയട്ടെ". നിങ്ങൾക്ക് സമൃദ്ധമായ താങ്ക്സ്ഗിവിംഗ്, സന്തോഷകരമായ അവധിക്കാലം, ആരോഗ്യകരമായ പുതുവത്സരം എന്നിവ ആശംസിക്കുന്നു. വ്യക്തിപരമായി ഓരോരുത്തർക്കും ലഭിച്ച നേട്ടങ്ങളും അനുഗ്രഹങ്ങളും ഓർത്ത് നന്ദി പറയാൻ ഇത് നല്ല അവസ്സരമായിരിക്കട്ടെ.
"നിങ്ങളുടെ താങ്ക്സ്ഗിവിംഗ് ഡേ അനുഗ്രഹങ്ങളും ഊഷ്മളവും സന്തോഷകരമായ നിമിഷങ്ങളും കൊണ്ട് നിറയട്ടെ". നിങ്ങൾക്ക് സമൃദ്ധമായ താങ്ക്സ്ഗിവിംഗ്, സന്തോഷകരമായ അവധിക്കാലം, ആരോഗ്യകരമായ പുതുവത്സരം എന്നിവ ആശംസിക്കുന്നു. വ്യക്തിപരമായി ഓരോരുത്തർക്കും ലഭിച്ച നേട്ടങ്ങളും അനുഗ്രഹങ്ങളും ഓർത്ത് നന്ദി പറയാൻ ഇത് നല്ല അവസ്സരമായിരിക്കട്ടെ.
“അമേരിക്കയിൽ വീണ്ടും പ്രഭാതമായിരിക്കുന്നു" 1984-ൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥി റൊണാൾഡ് റീഗന്റെ ആ വർഷത്തെ പ്രസിഡൻഷ്യൽ കാമ്പെയ്‌നിലെ ഭാഗമായിരുന്നു ഈ പരസ്യം. ഈ വർഷം പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിക്കുകയും റിപ്പബ്ലിക്കൻ പാർട്ടി ഭൂരിപക്ഷം നേടുകയും ചെയ്തതോടെ ആ മുദ്രാവാക്യം കൂടുതൽ ശ്രദ്ധേയമായേക്കാം.
ജീവിതത്തിലെ നല്ല കാര്യങ്ങൾക്ക് നന്ദിയും ആഴമായ വിലമതിപ്പും പ്രകടിപ്പിക്കുന്നതാണ് "താങ്ക്സ്ഗിവിംഗ്" എന്നത്. നന്ദി എന്നത് ഒരു ചെറിയ വാക്കാണ്. എന്നാൽ അതിന്റെ വ്യാപ്തിയും പരപ്പും ആഴവും വിവരണാതീതമാണ്. ഒരു വിലയും കൂടാതെ പരസ്പരം പ്രകടിപ്പിക്കാൻ കഴിയുമെങ്കിലും, നമ്മൾ മനുഷ്യ സ്വഭാവപ്രകാരം പലപ്പോഴും നന്ദി രേഖപ്പെടുത്താൻ മറക്കുന്നു എന്നതാണ് വാസ്തവം. ടർക്കിയും സ്റ്റഫിങ്ങും മുഖ്യസ്ഥാനത്തും, വീട്ടിലുണ്ടാക്കിയ മറ്റു രുചികരമായ
ഭക്ഷണങ്ങളുമായി സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും നമ്മൾ ഒത്തുകൂടുന്ന വർഷത്തിലെ ഒരു അത്ഭുതകരമായ സമയമാണ് താങ്ക്സ്ഗിവിംഗ്. നമ്മുടെ ജീവിതത്തിൽ ഏറ്റവും ചൈതന്യം പകർത്തുന്ന അവധിക്കാലത്തെ നന്ദിയോടെ അനുസ്മരിക്കാൻ പറ്റിയ അവസ്സരം. എല്ലാ വർഷവും നവംബർ മാസത്തിലെ അവസാന വ്യാഴാഴ്ചയാണ് അമേരിക്കക്കാർ താങ്ക്സ്ഗിവിംഗ് ദിനം ആഘോഷിക്കുന്നത്.
ഈ വർഷം, പ്രസിഡന്റ് തിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ ആഗതമായിരിക്കുന്ന താങ്ക്സ്ഗിവിംഗ് ആഘോഷം അത്യന്തം ഗംഭീരമായിരിക്കും. ജോ ബൈഡന്റെയും കമലാ ഹാരിസിന്റെയും പരാജയപ്പെട്ട നാല് വർഷത്തെ ഭരണം അമേരിക്കയെ പണപ്പെരുപ്പത്തിന്റെ ദുഷ്‌കരമായ അവസ്ഥയിലേക്ക് തള്ളിവിട്ടുവെന്ന വസ്തുത മനസ്സിലാക്കിയാണ് അമേരിക്കൻ ജനത, ഡൊണാൾഡ് ട്രംപിനെയും റിപ്പബ്ലിക്കൻ പാർട്ടിയെയും വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിച്ചതെന്നു മാധ്യമങ്ങൾ വിലയിരുത്തി. ലക്ഷക്കണക്കിന് അനധികൃത കുടിയേറ്റക്കാർ, വിലക്കയറ്റം, വർദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങൾ, തുടങ്ങിയ പ്രത്യക്ഷമായ കാരണങ്ങൾ വിലയിരുത്തി വോട്ടു ചെയ്‌തു നേടിയ വൻതോതിലുള്ള കൃത്യമായ വിജയം, അമേരിക്കൻ ജനതയുടെ വിജയമാണെന്ന് ലോകരാഷ്ട്രീയ നേതാക്കൾ അംഗീകരിച്ചു കഴിഞ്ഞു.
ഡോ . മാത്യു ജോയിസ്, ലാസ് വേഗാസ്