പിസിനാക് കോൺഫ്രൻസിനിടെ കോട്ടയം വിശ്വാസികളുടെ സമ്മേളനം ശ്രദ്ധ ആകർഷിച്ചു. കോട്ടയം ബിലിവേഴ്സ് വാട്സ്ആപ്പ് ഗ്രൂപ്പ് സംഘടിപ്പിച്ച കോട്ടയം ജില്ലയിലെ പെന്തക്കോസ് വിശ്വാസികളുടെ സമ്മേളനത്തിൽ ഇരുന്നുറ്റി അൻപതിൽ അധികം പേർ പങ്കെടുത്തു.
ഹുസ്റ്റൻ: പിസിനാക് കോൺഫ്രൻസിനിടെ കോട്ടയം വിശ്വാസികളുടെ സമ്മേളനം ശ്രദ്ധ ആകർഷിച്ചു. കോട്ടയം ബിലിവേഴ്സ് വാട്സ്ആപ്പ് ഗ്രൂപ്പ് സംഘടിപ്പിച്ച കോട്ടയം ജില്ലയിലെ പെന്തക്കോസ് വിശ്വാസികളുടെ സമ്മേളനത്തിൽ ഇരുന്നുറ്റി അൻപതിൽ അധികം പേർ പങ്കെടുത്തു. നാട്ടിൽ ഒരേ സഭയിലോ ജില്ലയിലോ ആരാധിച്ചുകൊണ്ടിരുന്നവർ വർഷങ്ങൾക്കു ശേഷം ഹുസ്റ്റനിൽ കണ്ടു മുട്ടിയപ്പോൾ പലർക്കും സന്തോഷം അടക്കാനായില്ല. ചിലരെങ്കിലും പ്രായം വരുത്തിയ മാറ്റങ്ങൾ മൂലം പെട്ടെന്ന് തിരിച്ചറിയാനാവാത്തവിധം മാറിയെങ്കിലും പഴയ ഓർമകളും സഹൃദങ്ങളും പുതുക്കിയാണ് മനസ്സില്ലാ മനസോടെയാണ് വിട പറഞ്ഞത്. എല്ലാവരും വീട്ടുപേരോ മറ്റെന്തെങ്കിലും തിരിച്ചറിയൽ വാക്കുകളോ പറഞ്ഞ് സ്വയം പരിചയപെടുത്തിയപ്പോൾ മിക്കവരും തലമുറ തലമുറയായി ലഭിച്ച ദൈവീക അനുഗ്രഹത്തിന് നന്ദി പറയുന്നുണ്ടായിരുന്നു
പാസ്റ്റർ പിസി ജേക്കബ് അധ്യക്ഷത വഹിച്ചു. പാസ്റ്റർ ടി കെ ജോസഫ് പ്രാരമ്പ പ്രാർഥന നടത്തി.കുര്യൻ ഫിലിപ്പ് സ്വാഗതം പറഞ്ഞു. ഹുസ്റ്റൻ കോൺഫറൻസ് നാഷണൽ കൺവിനർ പാസ്റ്റർ ഫിന്നി ആലുമ്മൂട്ടിൽ ആശംസ അറിയിച്ചു. ബിനോയ് കരുമാങ്കൽ, റ്റിജു തോമസ്, ജോജോ മാത്യു വെസ്ലി മാത്യു എന്നിവരുടെ ശ്രമമാണ് മീറ്റിംഗ് വിജയത്തിൽ എത്തിച്ചത്.
പാസ്റ്റർ ജേക്കബ് മാത്യു സമാപന സന്ദേശം നൽകി പ്രാർത്ഥിച്ചു ആശിർവാദം പറഞ്ഞു.
വാർത്ത: കുര്യൻ ഫിലിപ്പ് .