അന്ധവിശ്വാസത്തിന്‍റെ അനന്തരഫലങ്ങള്‍. അവതാരങ്ങളും ദൈവരൂപങ്ങളും. ആത്മീയതയെന്ന ആശയം. ആത്മീയതയുടെ ആവശ്യം. ആത്മീയജീവിതത്തിലെ അ നുഭവങ്ങള്‍. ജീവിതം ആത്മീയമാണെന്ന വിശ്വാസം. ദാര്‍ശനികവും തത്വശാസ്ത്ര പരവുമായ മതവിശ്വാസം. മതങ്ങളിലെ ദുര്‍ന്നടത്തകളും ദുരാചാരങ്ങളും. ദൈവ വിശ്വാസികളുടെയും നിരീശ്വരവാദികളുടെയും സ്വഭാവവൈരുദ്ധ്യങ്ങള്‍. പാപമോ ചനം ഒരു ചിന്താവിഷയം. പുനരുതഥാനത്തിന്‍റെ പൊരുള്‍. മതസംഘടനകളിലെ മത്സരങ്ങളും പാളിച്ചകളും. മറ്റ് ആത്മീയകാര്യങ്ങളും അറിയാനുള്ള വായന. ഇ പ്രകാരം ഭിന്നതാല്‍പര്യങ്ങളോടുകൂടിയ വായനാരീതികള്‍ നിലവിലുണ്ട്.
സജീവവും വൈജ്ഞാനികവുമായ ഒരു പ്രക്രിയയാണ് വായന! അതിന്‍റെ ആരംഭം സംബന്ധിച്ചുണ്ടായ അഭിപ്രായങ്ങള്‍ക്ക് ചേര്‍ച്ചയില്ല. എന്നാലും, ഭാഷയു ടെയും സാക്ഷരസംസ്കാരത്തിന്‍റെയും തുടക്കത്തില്‍ത്തന്നെ വായനയും ഉണ്ടായി രുന്നുവെന്നാണ് അനുമാനം. അവ ആധുനികരീതിയില്‍ ആയിരുന്നില്ല എന്ന് വി ശ്വസിക്കുന്നവരുമുണ്ട്.
വായന മനുഷ്യജീവിതത്തെ മാറ്റിമറിക്കുന്ന വിഷയമായതിനാല്‍, അഗാധ മായഅറിവും ആനന്ദവും ആഗ്രഹിക്കുന്നവര്‍ വായനയുടെ മൂല്യം എന്തെന്നു മനസ്സിലാക്കുന്നുണ്ട്. എന്നിട്ടും, വായനയും വായനക്കാരും ഗണൃമായി കുറഞ്ഞു എന്ന പരാതിയുണ്ട്. അത് ശരിയോ?
എഴുതാനും വായിക്കാനും കഴിയാത്തവരും, നഗരവാസികളും വനവാസി കളും ഉള്‍പ്പെട്ട ജനസമൂഹത്തില്‍; നല്ലസംസ്കാരത്തോടുകുടി സുഖദജീവിതം നയി ക്കുന്നതിനും, ബോധപൂര്‍വ്വം പ്രവര്‍ത്തിച്ചു പുരോഗതി പ്രാപിക്കുന്നതിനും വായ ന അനിവാര്യമാണ്. മാതൃകാപരമായ വായനയെക്കുറിച്ച് ഉണ്ടായിരിക്കേണ്ട നല്ല ധാരണ പൊതുരംഗത്ത് പടര്‍ന്നിട്ടുമില്ല. അതുകൊണ്ട്, വായനയുടെ ആവശ്യവും ഉദ്ദേശ്യവും ഉപയോഗവും അറിയാത്തവരുണ്ട്. വിഭിന്നങ്ങളായ താല്‍പര്യങ്ങളോ ടെ, വിവിധഭാഷകളില്‍, അല്പവും അധികവുമായി, എഴുതുകയും വായിക്കുക യും ചെയ്യുന്നവരാണ് ഭൂരിപക്ഷം.
ഭൗതികജീവിതത്തില്‍ ഉളവാകുന്ന സംഗതികള്‍ നിരീക്ഷിക്കുന്നതിനും, പഠി ക്കുന്നതിനും, സാമൂഹികതലങ്ങളിലുണ്ടാകുന്ന വിവിധസംഗതികളെ വേര്‍തിരിച്ച് അറിയുന്നതിനും, നന്മയുടെ ഉറവുകള്‍ കണ്ടെത്തുന്നതിനുമുള്ള വായന. സുപ്രധാന മായ കാര്യങ്ങള്‍ ദൃശ്യവല്ക്കരിക്കുന്നതിനും, സംഭവങ്ങളെ ഉചിതമായി ഉപയോ ഗിക്കുന്നതിനുമുള്ള വായന. സമാനതകളില്ലാത്ത വൃത്താന്തങ്ങളും, വ്യാഖ്യാനങ്ങ ളും, അന്തരാഷ്ട്ര രാഷ്ട്രിയം, സാംസ്കാരികനവീകരണം, വിരുദ്ധവിശ്വാസം എന്നീ വിഷയങ്ങളെക്കുറിച്ചും അറിയാനുള്ള വായന. ഗതകാലസംഭവങ്ങള്‍, ചരിത്രസ്മാ രകങ്ങള്‍, മനശാസ്ത്രപരമായ വിഷയങ്ങള്‍ എന്നിവയും പൊതുകാര്യങ്ങളും മന സ്സിലാക്കുന്നതിനുവേണ്ടിയുള്ള വായന. ഇതിഹാസം, ശാസ്ത്രസിദ്ധാന്തം, നിരീശ്വര ത്വം, യുക്തിവാദം, അടിമത്തം, അന്ധവിശ്വാസം, ആദിവാസം, ഗതകാലവിവാഹം, ജാതകം, നരഹത്യ, മന്ത്രവാദം മുഖലക്ഷണം, യക്ഷിക്കഥ, എന്നിവയുടെ ഉത്ഭവങ്ങ ളെക്കുറിച്ചു പഠിക്കുന്നതിനുവേണ്ടിയുള്ള വായന.
അന്ധവിശ്വാസത്തിന്‍റെ അനന്തരഫലങ്ങള്‍. അവതാരങ്ങളും ദൈവരൂപങ്ങളും. ആത്മീയതയെന്ന ആശയം. ആത്മീയതയുടെ ആവശ്യം. ആത്മീയജീവിതത്തിലെ അ നുഭവങ്ങള്‍. ജീവിതം ആത്മീയമാണെന്ന വിശ്വാസം. ദാര്‍ശനികവും തത്വശാസ്ത്ര പരവുമായ മതവിശ്വാസം. മതങ്ങളിലെ ദുര്‍ന്നടത്തകളും ദുരാചാരങ്ങളും. ദൈവ വിശ്വാസികളുടെയും നിരീശ്വരവാദികളുടെയും സ്വഭാവവൈരുദ്ധ്യങ്ങള്‍. പാപമോ ചനം ഒരു ചിന്താവിഷയം. പുനരുതഥാനത്തിന്‍റെ പൊരുള്‍. മതസംഘടനകളിലെ മത്സരങ്ങളും പാളിച്ചകളും. മറ്റ് ആത്മീയകാര്യങ്ങളും അറിയാനുള്ള വായന. ഇ പ്രകാരം ഭിന്നതാല്‍പര്യങ്ങളോടുകൂടിയ വായനാരീതികള്‍ നിലവിലുണ്ട്.
വായനക്കാരെയും വര്‍ഗ്ഗീകരിച്ചിട്ടുണ്ട്: പുസ്തകങ്ങളും മറ്റ് പ്രസിദ്ധീകരണങ്ങ ളും പൂര്‍ണ്ണമായി വായിക്കാത്തവര്‍. വായിച്ച വിഷയങ്ങള്‍തന്നെ വീണ്ടും വീണ്ടും വായിക്കുന്നവര്‍. ആത്മകഥകളും ഓര്‍മ്മക്കുറിപ്പുകളും ജീവചരിത്രങ്ങളും വിവര്‍ ത്തനങ്ങളും വായിക്കുന്നവര്‍. കുറ്റകൃത്യങ്ങള്‍, ക്രിമിനല്‍കേസുകള്‍, നടപടി ക്രമങ്ങ ള്‍, നിയമങ്ങള്‍, ന്യായവിധികള്‍, പരാതികള്‍, വ്യവഹാരങ്ങള്‍, സിവിള്‍കേസുകള്‍, എന്നിവയെപ്പറ്റി വായിച്ചറിയുന്നവര്‍. ഇഷ്ടമുള്ള എഴുത്തുകാരുടെ രചനകളും, സന്തോഷവും പരിജ്ഞാനവും പകരുന്ന വിഷയങ്ങളും വായിക്കുന്നവര്‍. അറിവി നും, ആനന്ദത്തിനും, പഠിക്കുന്നതിനും, പഠിപ്പിക്കുന്നതിനും ഉതകുന്ന പ്രതിപാദ്യങ്ങ ള്‍ വായിക്കുന്നവര്‍. ജീവിതയാഥാര്‍ത്ഥൃങ്ങളുടെ മുരടില്‍നിന്നും അടര്‍ത്തിയെടുത്ത കദനപൂരിതമായ കഥകളും, ആവിഷ്കാരങ്ങളും വായിച്ചാസ്വദിക്കുന്നവര്‍. ആത്മ സംരക്ഷണം, കായികാഭ്യാസങ്ങള്‍, കായികവിനോദസ്ഥലങ്ങള്‍, ഗുസ്തിമത്സരങ്ങള്‍, പ്രാചീനയുദ്ധമുറകള്‍, ബോഡിബില്‍ഡിംഗ്, മല്ലയുദ്ധചരിത്രം, മനുഷ്യശരീരത്തിലെ മര്‍മ്മസ്ഥാനങ്ങള്‍, സ്വയംപ്രതിരോധനത്തിന്‍റെ തന്ത്രങ്ങള്‍ എന്നിവ വായിച്ചുമനസ്സി ലാക്കുന്നവര്‍. ജനജീവിതം അനായാസകരമാക്കുന്ന ഉപകരണങ്ങള്‍, ആധുനിക കെ ട്ടിടനിര്‍മ്മാണം, ഏറ്റവും ഉയര്‍ന്ന കെട്ടിടങ്ങള്‍, കെട്ടിടനിര്‍മ്മാണത്തിന്‍റെ ഉപകര ണങ്ങളും യന്ത്രങ്ങളും, നിര്‍മ്മാണരീതികളും നിര്‍മ്മാണവ്യവസായവും സംബന്ധി ച്ച പ്രസിദ്ധീകരണങ്ങള്‍ എന്നിവ വായിക്കുന്നവര്‍. വിദേശമലയാളികളുടെ സാഹി ത്യരചനകള്‍ വായിക്കാത്തവര്‍.
അനുരാഗത്തിന്‍റെ ദൃശ്യഭാവങ്ങള്‍, കാമസൂത്രം, കുടുംബാസൂത്രണം, ഗര്‍ഭച്ഛി ദ്രവിവാദങ്ങള്‍, ഗര്‍ഭാശയരോഗങ്ങള്‍, തിരണ്ടുകല്യാണം, ദേവദാസിസമ്പ്രദായം, നിയമാനുസൃതവും നിയമവിരുദ്ധവുമായ വേശ്യാവൃത്തി, ബീജസങ്കലനചികിത്സ, ലൈംഗികരോഗങ്ങള്‍, വന്ധ്യത, വാടകഗര്‍ഭധാരണം, വ്യഭിചാരചരിത്രം, ഷണ്ഡത്വം, സംഭോഗശാസ്ത്രം, സ്വവര്‍ഗ്ഗപ്രണയിനികള്‍, സ്വവര്‍ഗ്ഗലൈംഗികത, സ്വവര്‍ഗ്ഗവിവാ ഹനിയമങ്ങള്‍ തുടങ്ങിയ ലൈംഗികവിഷയങ്ങളെക്കുറിച്ചു രഹസ്യമായും പരസ്യ മായും വായിച്ചറിയുന്ന സ്ത്രീപുരുഷന്മാര്‍.
ആഗോളവ്യാപകമായ മനുഷ്യവ്യാപനം. ആധുനിക ആണവായുധങ്ങള്‍. പുതുക്കപ്പെടുന്ന രാഷ്ട്രീയസാഹചര്യങ്ങള്‍. പ്രവചനാതീതമായ രാഷ്ട്രീയമുന്നേറ്റങ്ങള്‍. യുദ്ധങ്ങള്‍ക്കെതിരെ സംഘടിച്ചുപ്രവര്‍ത്തിക്കുന്ന ‘നാറ്റോ’ രാജ്യങ്ങളുടെയും, യുദ്ധ ങ്ങള്‍ ഉണ്ടാകാതിരിക്കുവാന്‍ നിയമംമൂലം പ്രവര്‍ത്തിക്കുന്ന ഐക്യരാഷ്ട്രസംഘട നയുടെയും സമയോചിതമായ പ്രവര്‍ത്തനങ്ങള്‍. പ്രമുഖരാജ്യങ്ങള്‍ തമ്മിലുണ്ടാ ക്കുന്ന നയതന്ത്രബന്ധങ്ങള്‍. മൂന്നാം ലോകമഹായുദ്ധത്തിനുളള സാദ്ധ്യത. ലോക സമാധാനവും വിപ്ലവജനാധിപത്യവും. എന്നീ വിഷയങ്ങളുടെ വിരുദ്ധഗതികളെ ക്കുറിച്ച് അറിയുന്നതിനു വായിക്കുന്നവര്‍. ഇപ്രകാരം, വായനക്കാര്‍ പലവിധം!
ഏതല്‍ക്കാലമനുഷ്യര്‍ മതത്തിന്‍റെയും ശാസ്ത്രത്തിന്‍റെയും കവലയില്‍ നിര്‍ ല്‍ക്കുന്നുവെന്നു കരുതാം. നവീകരിക്കപ്പെടുന്ന വാര്‍ത്താപ്രക്ഷേപണശാസ്ത്രം, നി മ്മിതബുദ്ധിയുടെ ഭാവിഫലങ്ങള്‍. മനുഷ്യവര്‍ഗ്ഗലോകത്തെ ശരിയായ ദിശയിലേക്ക് നയിക്കേണ്ടത് മതമോ അഥവാ ആധുനികശാസത്രമോ? വ്യവസായത്തിന്‍റെ വികസി തപാതകള്‍. മതത്തിലുടെയും നവീകരണങ്ങളിലൂടെയും യാത്രചെയ്യുന്ന മനുഷ്യന്‍റെ ഭാവിജീവിതം എവിടെയെത്തും? ലോകാവസാനത്തിന്‍റെ അനിച്ഛിതത്വം. ശാസ്ത്രീയ മതങ്ങളുടെ സ്ഥാനം. എന്നീവിഷയങ്ങളും മറ്റും, ആവശ്യവും ഉദ്ദേശ്യവും താല്‍പ ര്യവുമനുസരിച്ച്, പുസ്തകങ്ങളും മറ്റ് പ്രസിദ്ധീകരനങ്ങളും തിരഞ്ഞെടുത്തു വാ യിക്കുന്നവരാണ് വിദ്യാസമ്പന്നരായ ആളുകള്‍. അതുകൊണ്ട്, വായന കുറഞ്ഞു എന്ന പരാതിക്ക് എത്രത്തോളം പ്രസക്തിയുണ്ട്?
ഉദ്യോസ്ഥസമുഹത്തിലും, മുന്‍നിരരാജ്യങ്ങളിലും, യുവതലമുറയിലും വായ ന കുറഞ്ഞുവെന്നു പുതിയ സര്‍വേകള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. സ്മാര്‍ട്ട് ഫോണ്‍, സോഷ്യല്‍ മീഡിയ എന്നിവയാണ് അതിന്‍റെ ഒരുകാരണം. അനുരാഗബന്ധങ്ങള്‍, ആ നന്ദവും ആവേശവും പകരുന്ന ആകര്‍ഷകമായ വിനോദസ്ഥാപനങ്ങള്‍, കായിക മത്സരങ്ങള്‍, വിദ്യാര്‍ത്ഥി സംഘടനകള്‍, സൗഹൃദകൂട്ടായ്മയുടെ വിനോദസഞ്ചാരം എന്നിവയും യുവജനശ്രദ്ധയെ വായനയില്‍നിന്നും അകറ്റുന്നു. ആധുനിക വിദ്യാ ഭ്യാസരീതികളും വായനയെ പ്രോത്സാഹിപ്പിക്കുന്നില്ലത്രേ. പുസ്തകങ്ങളുടെ വിലവ ര്‍ദ്ധനയും, വാങ്ങുന്നതിന് വേണ്ടിവരുന്ന മറ്റ് ചിലവുകളും വായനക്ക് തടസ്സമാകു കന്നുണ്ട്. പുത്തന്‍തലമുറയുടെ ജീവിതശൈലിയും അവരുടെ വായനാശീലത്തെ ദോഷമായി ബാധിക്കുന്നു. എന്നാലും, യുവതലമുറ ദീര്‍ഘദര്‍ശനമുള്ളവരത്രേ.
വായന കുറയുന്നതിന് അനവധി കാരണങ്ങളുണ്ട്. ഏവര്‍ക്കും ഏകാഗ്രത യോടെ വായിക്കുവാന്‍ കഴിയണം. അതിന്, അനുകൂലമായ സമയവും സാഹച ര്യങ്ങളും ലഭിക്കുന്നില്ല. വായനക്കാരന്‍റെ മാനസികാവസ്ഥയും സഹായകരമാക ണം. നിഷേധാത്മകമയ അനുഭങ്ങളെപ്പറ്റിയുള്ള ചിന്ത, കുടുംബകലഹം, കുറ്റബോ ധം, ദു:ഖഭാരം, നിരാശ എന്നിവ അലട്ടുമ്പോള്‍ സന്തുഷ്ടവായന സാദ്ധ്യമല്ല. മാന സികവും ശാരീരികവുമായ രോഗാവസ്ഥയും വായനയ്ക്ക് തടസ്സമാകുന്നു.
ദിനപ്പത്രങ്ങളിലും വാര്‍ത്താവാരികകളിലും അച്ചടിച്ചുവരുന്ന അനാകര്‍ഷ മായ ചിത്രങ്ങളും, അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും പോഷിപ്പിക്കുന്ന എഴുത്തുകളും, പക്ഷപാതപരമായ പ്രസിദ്ധീകരണങ്ങളും, മത രാഷ്ട്രിയശക്തികളു ടെ കഴമ്പില്ലാത്ത സംവാദങ്ങളും, മുഷിപ്പന്‍ പരസ്യങ്ങളും വായിക്കുന്നവര്‍ കുറ ഞ്ഞിട്ടുണ്ട്. അക്കാരണത്താല്‍, അനവധി അച്ചടിമാദ്ധ്യമങ്ങള്‍ മറഞ്ഞു. നിലവിലുള്ള പല മാധ്യമങ്ങളുടെയും രൂപ ഭാവങ്ങള്‍ മാറ്റി. വായനക്കാര്‍ക്ക് ആവശ്യമായ അറിവും ആനന്ദവും നല്‍കാത്ത ഉള്ളടക്കവുമായി വിതരണംചെയ്യപ്പെടുന്ന മാധ്യമ ങ്ങള്‍ വിലകൊടുത്തു വാങ്ങാന്‍ മടിക്കുന്നവരും വര്‍ദ്ധിക്കുന്നു.
വിദേശമലയാളിസമൂഹങ്ങളിലും വായന കുറയുന്നുണ്ട്. നിഷേധിക്കാനാവാ ത്ത നിരവധികാരണങ്ങള്‍ അതിന്‍റെ പിന്നിലുണ്ട്. സ്വന്തം ജാതിയുടെയോ, മതത്തി ന്‍റെയോ, രാഷ്ട്രിയപാര്‍ട്ടിയുടെയോ, സഭാവിഭാഗത്തിന്‍റെയോ, സംസ്കാരികസംഘട നയുടെയോ പ്രസിദ്ധീകാരണങ്ങള്‍മാത്രം വായിക്കുന്നവരാണ് അധികം. മറ്റുള്ളവ രുടെ പുസ്‌തകങ്ങളും പ്രസിദ്ധീകരണങ്ങളും വാങ്ങുകയും വായിക്കുകയും ചെ യ്യുന്നവര്‍ വിരളം. ഇത്തരത്തിലുള്ള വിഭാഗീയതയുടെ വിഷപ്പുല്ലുകള്‍ അമേരിക്ക യിലും വളരുന്നുണ്ട്. മലയാളികളും വിവിധമതക്കാരും അവരവരുടെ സംഘടകളി ല്‍ ഉള്ളവരുടെ പ്രസിദ്ധീകരണങ്ങളും പ്രതികരണങ്ങളും മാത്രം സ്വാര്‍ത്ഥതാല്പ ര്യങ്ങളോടെ വായിക്കുന്ന നിലപാടുണ്ട്. ഭാരതത്തിന്‍റെ ഭവിഷ്യപുരാണങ്ങളും, കേ രളത്തിന്‍റെ ആചാരദോഷങ്ങളും നട്ടുവളര്‍ത്തുന്നുണ്ട്. പാരമ്പര്യങ്ങളിലും പുരോ ഹിതന്മാരുടെ ഉപദേങ്ങളിലും പൂര്‍ണ്ണമായി വിശ്വസിക്കുന്നവരില്‍ ഭൂരിപക്ഷം ഒരു മതഗ്രന്ഥവും വായിക്കാറില്ല. ഇക്കാരണങ്ങളാല്‍, വായന ഇരുത്തപ്പെടുന്നു!
സകല ജനതകളെയും സഹോദരങ്ങളായി കാണുന്നതിനും, അന്യോന്യം സ്നേ ഹത്തോടെ സഹകരിക്കുന്നതിനും, സഹായിക്കുന്നതിനു ആവശ്യമായ സന്മനോഭാ വം വളര്‍ത്തുവാന്‍ മാധ്യമങ്ങള്‍ക്കും സാഹിത്യപ്രവര്‍ത്തകര്‍ക്കും സാധിക്കണം. വെറുപ്പും വൃക്തിവിദ്വേഷവും മറച്ചുവച്ചു, തരംതാഴ്ത്തുകയും, പരിഹസിക്കു കയും ചെയ്യുന്ന പ്രവണത എഴുത്തുകാരും ഒഴിവാക്കുന്നത് ഉചിതമായിരിക്കും. വായനക്കാര്‍ ഇല്ലെങ്കില്‍ മാധ്യമങ്ങളും, മാധ്യമങ്ങള്‍ ഇല്ലെങ്കില്‍ എഴുത്തുകാരും കുറഞ്ഞുപോകുമെന്ന യാഥാര്‍ത്ഥൃം നിഷേധിക്കാവുന്നതല്ല.
സംസ്കാരത്തിനും സാക്ഷരതക്കും തമ്മിലുള്ള ബന്ധം വായനയിലൂടെ വ്യ ക്തമാകുന്നുണ്ട്. അധികം അഭ്യസ്തവിദ്യരുള്ള ആധുനികലോകത്ത്, അനുദിനവാ ര്‍ത്തകള്‍ ജാഗ്രതയോടെ വായിക്കുന്നവരാണ് മുന്നില്‍. എന്നാലും, പലരാജ്യങ്ങളി ലും, സാക്ഷരത കുറയുന്നുവെന്ന അഭിപ്രായമുണ്ട്. ഇന്‍റെര്‍നെറ്റ് ഇനങ്ങളിലൂടെ നിത്യവും ലഭിക്കുന്ന വാര്‍ത്തകളും സാഹിത്യസൃഷ്ടികളും വായിച്ചുതീര്‍ക്കുവാന്‍ വേണ്ടത്രസമയം എല്ലാവര്‍ക്കും ലഭിക്കുന്നില്ല. കൃത്യന്തരബഹുലതയാണ് മുഖ്യകാര ണം. കുട്ടികളിലും, വിദ്യാലയങ്ങളില്‍ പോകുന്നവരിലും, യുവജനങ്ങളിലും, പ്രായ പൂര്‍ത്തിയായവരിലും വയനാശീലം വളര്‍ത്തുന്നതിനു ഉപദേശകസമിതികള്‍ പ്രവ ര്‍ത്തിച്ചുതുടങ്ങി. വായനക്കാര്‍ മറ്റുള്ളവരേക്കാള്‍ ജ്ഞാനമുള്ളവരാണെന്ന വിശ്വാ മാണ് ഇതിന് പ്രേരകമായ യുക്തിവിചാരം. അറിവ് വര്‍ദ്ധിക്കുന്നതിനു സ്ഥിരവാ യന അത്യന്താപേക്ഷിതമായിരിക്കേ, സകലതലങ്ങളിലുമുള്ള വായനക്കാര്‍, സമര്‍പ്പി തവായനക്കാര്‍ ആവണമെന്നു വിദഗ്ദ്ധാഭിപ്രായം.
ആത്മബലവും ആയുസ്സും വര്‍ദ്ധിപ്പിക്കുന്നതിനു വായന സഹായിക്കുന്നുണ്ട്. മാനസികാരോഗ്യം കാത്ത്‌സൂക്ഷിക്കുന്നതിനും, നാഡിസംബന്ധിച്ച ആരോഗ്യത്തിനും, സര്‍ഗ്ഗഭാവന വികസിക്കുന്നതിനും വായന സഹായിക്കുന്നു. ആശയവിനിമയശേഷി യും, സഹാനുഭൂതിയും, സ്നേഹവും ഉളവാക്കുന്നു. ആജീവനാന്തപഠിതാക്കളായി ത്തീരുന്നവര്‍, പുസ്തകങ്ങളെയും മറ്റ് പ്രസിദ്ധീകരണങ്ങളെയും കൂടുതല്‍ ഇഷ്ടപ്പെ ടുന്നു. എപ്പോഴും, സമര്‍പ്പിതവായനക്കാരുടെ കണ്ണുകളും കാതുകളും ലോകത്തെ ശ്രദ്ധിക്കുന്നു.
ആധുനികതയുടെ അരങ്ങുകളില്‍ നിന്നും വായന മറയുന്നുവെന്ന അഭിപ്രാ യം, വായനാലോകം പൂര്‍ണ്ണമായി കാണാന്‍ കഴിയാത്തതുകൊണ്ട് ഉണ്ടാകുന്നതാ ണ്. ഈ കാലഘട്ടത്തില്‍, അറിവിലേക്കുള്ള അന്വേഷണയാത്ര വായനയിലൂടെയാ കുന്നുവെന്ന യാഥാര്‍ഥ്യം പൂര്‍വ്വാധികം വ്യക്തമായിട്ടുണ്ട്. അതിനാല്‍, സാഹിത്യ സംസ്കാരവും വായനയും ഒരിക്കലും മുരടിക്കുകയില്ല! അവ പുരോഗമിക്കും!
ജോണ്‍ വേറ്റം