മഹാരാഷ്ട്ര, ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പുകളോടൊപ്പം നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിയുടെ മുന്നേറ്റം.
മഹാരാഷ്ട്ര, ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പുകളോടൊപ്പം നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിയുടെ മുന്നേറ്റം. ഉത്തർപ്രദേശിലെ ഒമ്പത്, രാജസ്ഥാനിൽ ഏഴ്, ബീഹാറിലെ നാല്, കേരളത്തിലെ മൂന്ന് (വയനാട് ലോക്സഭ ഉൾപ്പെടെ) സീറ്റുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പുകളിലാണ് ബിജെപി സഖ്യത്തിൻ്റെ മുന്നേറ്റം. ഉത്തർപ്രേദേശിലെ കതേഹാരി, ഗാസിയാബാദ്, മജവാൻ, ഖൈർ, ഫുൽപൂർ, കുന്ദർക്കി എന്നീ ആറ് നിയമസഭാ സീറ്റുകളിൽ ബിജെപിയും സഖ്യകക്ഷിയായ ആർഎൽഡിയുമാണ് മുന്നേറുന്നത്. മൂന്നിടത്ത് ഇൻഡ്യ സഖ്യത്തിലെ സമാജ്വാദി പാർട്ടിയും ലീഡ് ചെയ്യുന്നു.ബീഹാറിലെ മൂന്ന് സീറ്റുകളളില് ബിജെപിയും എൻഡിഎ സ്ഥാനാർത്ഥികളുമാണ് മുന്നിട്ട് നിൽക്കുന്നത്. ബിഹാറിലെ തരാരി, ബെലഗഞ്ച്, ഇമാംഗഞ്ച് സീറ്റുകളിൽ എൻഡിഎ സ്ഥാനാർഥികൾ മുന്നിട്ടുനിൽക്കുമ്പോൾ രാംഗഢിൽ ബഹുജൻ സമാജ് പാർട്ടിയാണ് (ബിഎസ്പി) ലീഡ് ചെയ്യുന്നത്.
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഏഴ് സീറ്റുകളിൽ ജുൻജുനു, രാംഗഢ്, ദിയോലി – ഉനിയാര, ഖിൻസർ എന്നിവ ബിജെപി വിജയിച്ചു. ദൗസയിൽ കോൺഗ്രസ് മുന്നിലാണ്., സലുംബറിലും ചൗരാസിയിലും ബിഎപിയും ലീഡ് ചെയ്യുന്നു. ഉപതിരഞ്ഞെടുപ്പ് ഏഴ് സീറ്റുകളിൽ നാലെണ്ണത്തിൽ കോൺഗ്രസായിരുന്നു വിജയിച്ചത്. അതേസമയം ഒരു സീറ്റിൽ മാത്രമാണ് വിജയിച്ചിരുന്ന ബിജെപി കോൺഗ്രസിൽ നിന്നും മൂന്ന് സീറ്റുകൾ പിടിച്ചെടുക്കു. ബാക്കിയുള്ള രണ്ട് സീറ്റുകളിൽ ഭാരത് ആദിവാസി പാർട്ടിയും (ബിഎപി) ഒരെണ്ണം രാഷ്ട്രീയ ലോക്താന്ത്രിക് പാർട്ടിയും (ആർഎൽപി) വിജയിച്ചിരുന്നു.