PRAVASI

105–ാമത് ക്നാനായ മലങ്കര കത്തോലിക്ക പുനരൈക്യ വാർഷികം ആഘോഷിച്ചു;ക്രൈസ്തവസമൂഹത്തിന് ക്നാനായ മലങ്കര കത്തോലിക്കർ മാതൃകയെന്ന് മന്ത്രി രമേശ് ചെന്നിത്തല

Blog Image

ചെങ്ങന്നൂർ: ക്നാനായ മലങ്കര കത്തോലിക്കർ ക്രൈസ്തവസമൂഹത്തിന് എന്നും വലിയൊരു മാതൃകയാണെന്നും, അവർ സമൂഹത്തിന് നൽകിവരുന്ന സംഭാവനകൾ മഹത്വരമാണെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല . 105–ാമത് ക്നാനായ മലങ്കര കത്തോലിക്ക പുനരൈക്യ വാർഷികം കല്ലിശ്ശേരി സെന്റ് മേരീസ് ക്നാനായ മലങ്കര കത്തോലിക്ക മെത്രാസന ദേവാലയത്തിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം കോട്ടയം അതിരൂപതാ സഹായ മെത്രാൻ ​ ഗീവർഗീസ് മാർ അപ്രേം അധ്യക്ഷത വഹിച്ചു. കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ മുഖ്യപ്രഭാഷണം നടത്തി. കൂടുതൽ മക്കൾ ഉള്ള ദമ്പതികളെയും വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകളെയും അദ്ദേഹം ആദരിച്ചു കാരുണ്യ ഫണ്ടിൻ്റെ ഉദ്ഘാടനവും നടത്തി സുധീർ നെടിയഴുത്തിൽ നിന്ന് ഫണ്ട് ഏറ്റുവാങ്ങി.മലങ്കര ഫൊറോനാ വികാരി ഫാ. റെന്നി കട്ടേൽ ​കെസിസി മലങ്കര ഫൊറോനാ പ്രസിഡൻ്റ് സാബു പാറാനിക്കൽ, അതിരൂപതാ പാസ്റ്ററൽ കൗൺസിൽ അംഗം സജി വെള്ളവന്താനം , പ്രോഗ്രാം കോ–ഓർഡിനേറ്റർ സൽവിതയിൽ തുടങ്ങിയവർ പ്രസംഗിച്ചു ​വാർഷികാഘോഷങ്ങളുടെ ഭാഗമായി വിവിധ പള്ളികളിലെ അംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി. ആഘോഷ പരിപാടികൾക്ക് ഫാ. ജിലേഷ് പുഴക്കരോട്ട്, പാരിഷ് ഭാരവാഹികൾ, സുധീർ നെടിയുഴത്തിൽ, റജി കിഴക്കേ പറമ്പിൽ, സിസ്റ്റർ എബിൻ എന്നിവർ നേതൃത്വം നൽകി.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.