ഗൃഹാതുര സ്മരണകൾ ഉണർ ത്തുന്ന നാട്ടിൻ പുറങ്ങളിലെ അതിമനോഹര കാഴ്ചകളിൽ ഒന്നാണ് കാളവണ്ടിയും, കാളയെ നിയന്ത്രിക്കുന്ന വണ്ടിക്കാരനും. എന്നാൽ കാളകളുടെ കൂട്ടത്തിൽ തന്നെ മടിയന്മാരായ കാളകളും ഉം ണ്ടു്. ഭാരം നിറച്ച വണ്ടി ആണെങ്കിൽ ഇവറ്റകൾ റോഡിൽ തന്നെ മുട്ടു കുത്തും. വണ്ടിക്കാരൻ ക്രൂരമായി പ്രഹരിക്കുമ്പോൾ വീണ്ടും യാത്ര തുടരും. ഇതിൽ നിന്നും വ്യത്യസ്തമായ കാളയെപറ്റി തിരൂ വചനത്തിൽ പ്രതിവാദിക്കുന്നുണ്ട്. " അവൻ നാഖോൻ്റെ കളത്തിങ്കൽ എത്തിയപ്പോൾ കാള വിരണ്ടതു കൊണ്ടു് ഉസ്സാ കൈ നീട്ടി ദൈവത്തിൻ്റെ പെട്ടകം പിടിച്ചു" ( 2 ശമുവേൽ 6 ൻ്റെ 6). പെട്ടകം പിടിച്ചതിന്റെ ഫലമായ് യഹോവയുടെ കോപം ഉസ്സുയുടെ നേരെ ജ്വലിയ്ക്കുകയും തൽക്ഷണം ഉസ്സ മരണപ്പെടുകയും ചെയ്തു.
ഇവിടെ മരണം സംഭവിക്കാനുള്ള പ്രധാന കാരണം , പെട്ടകം വിശുദ്ധമാണ്. അത് ചുമക്കുന്നവർ ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടവർ ആയിരിക്കണം. യഥാർത്ഥത്തിൽ ലേവ്യരായ കെഹാത്യർ ആണ് പെട്ടകം ചുമക്കേണ്ടവർ (സംഖ്യാ പുസ്തകം 4 ൻ്റെ15). കാളവണ്ടിയിൽ അല്ല പെട്ടകം കൊണ്ടുപോകേണ്ടിയിരുന്നത്, പ്രത്യുത ചുമലിൽ തണ്ടുകൾ കൊണ്ടാണ് പെട്ടകം കൊണ്ടുപോകേണ്ടത്. യാഗങ്ങൾക്കും ആരാധനയ്ക്കും വ്യവസ്ഥകൾ ഉണ്ടു്. വ്യവസ്ഥാപരമായ ആരാധനയിൽകൂടി അനുഗ്രഹം ലഭിക്കുമ്പോൾ, വ്യവസ്ഥ ലംഘിച്ചിട്ടുള്ള ആരാധനയിൽ ശാപമാണ് ലഭിക്കുന്നതെന്ന് തിരുവചനത്തിൽ വ്യക്തമാക്കുന്നുണ്ടു്.
പതിനഞ്ചാം നൂറ്റാണ്ടിലെ നവീകരണ പ്രസ്ഥാനങ്ങൾക്ക് തുടക്കം കുറിച്ച ഒരു മിഷനറി സമൂഹമായിരുന്നു " മൊറാവിയൻ". ജർമ്മനി ആയിരുന്നു ഇതിൻ്റെ ഉത്ഭവ കേന്ദ്രം. എല്ലാ മത വിഭാഗങ്ങളിൽ പെട്ടവർക്കും ഇതിൽ പ്രവർത്തിച്ചിരുന്ന മിഷനറിമാരെ എളുപ്പത്തിൽ തിരിച്ചറിയുവാനും സാധ്യമായിരുന്നു. അതിനു കാരണം അവർ ഉപയോഗിച്ചിരുന്ന ചിഹ്നമായിരുന്നു. ഈ ചിഹ്നത്തിന്റെ പ്രത്യേകത, കലപ്പയ്ക്കും യാഗ പീഠത്തിനും നടുവിൽ നിൽക്കുന്ന ഒരു കാളയെയാണ് ചിത്രീകരിച്ചിരുന്നത്. അതോടൊപ്പം ചിഹ്നത്തിൻ്റെ അടിയിൽ " രണ്ടിനും തയ്യാർ എന്നുകൂടി രേഖപ്പെടുത്തിയിട്ടുണ്ട്. കലപ്പ സേവനത്തെ പ്രതിനിധീകരിക്കുന്നതൊടൊപ്പം, യാഗപീഠം ബലിയർപ്പിക്കുന്നതിനെയുമാണ് ഇത് അർത്ഥമാക്കുന്നത്. വിശ്വാസികളും ഇതുപോലെ ക്രിസ്തുവിനു വേണ്ടി ജീവിക്കുവാനും മരിക്കുവാനും എപ്പോഴും ഒരുക്കമുള്ളവരായിരിക്കേണം. അപ്പോസ്തലനായ പൗലോസും തൻറെ പ്രേക്ഷിത പ്രവർത്തനത്തിൽ, അനവധി പ്രതിസന്ധികൾ കൂടി കടന്നു പോയപ്പോൾ ഉദ്ധരിച്ചത് " എനിക്ക് ജീവിക്കുന്നത് ക്രിസ്തുവും മരിക്കുന്നത് ലാഭവും എന്നാണ് ( ഫിലിപ്പിയർ1ൻ്റ1). ഇത് അർത്ഥമാക്കുന്നത്, ജീവിച്ചിരിക്കുന്നിടത്തോളം ഞാൻ ക്രിസ്തുവിനായ് ജീവിക്കുകയും, മരണം സംഭവിച്ചാൽ ക്രിസ്തുവിനോട് കൂടെ ഇരിക്കുവാനുള്ള ഭാഗ്യമായിട്ടാണ് ഞാൻ ഇതിനെ കണക്കാക്കുന്നത്. അതായത് പൗലോസ് മരണത്തെ ഒരു നഷ്ടമായി കണക്കാക്കുന്നില്ല. വിശുദ്ധിയും വേർപാടും ഉപേക്ഷിച്ചുള്ള ജീവിതം നയിച്ചാൽ സംഭവിക്കുന്ന ദുരന്തം അതിഭയാനകമാണ്,അതാണ് നരക യാതനകളുടെ അവസ്ഥ. ഉസ്സാ വിശ്വാസ സമൂഹത്തിന് ഈ കാലഘട്ടത്തിലും നൽകുന്ന ഒരു സന്ദേശമാണ് ദുരന്തം സംഭവിക്കാതിരിപ്പാൻ സ്വയം സൂക്ഷിയ്ക്കുക. ദൈവഹിതം അല്ലാത്ത ഒന്നിലും നമ്മൾ പങ്കാളികൾ ആകരുത്.

രാജു തരകൻ

