ജീവിതം ആസ്വദിക്കാനുള്ളതാണ് പൊടിക്കണം പൊളിക്കണം അടിച്ചു വാരണം ഇതൊക്കെ സാധാരണ കേൾക്കുന്ന ശബ്ദങ്ങൾ ആയി മാറി. കടിഞ്ഞാൺ ഇല്ലാത്ത കുതിരകളെപ്പോലെ പായുവാൻ വെമ്പുന്ന മനുഷ്യ ജീവിതങ്ങൾ. ഇന്നയുടെ യുഗം ഹാൻഡ് ഫ്രീ ഡ്രൈവർ ഫ്രീ കലോറി ഫ്രീ കൊളസ്ട്രോൾ ഫ്രീ ഫാറ്റ് ഫ്രീ ഇങ്ങനെ നീളുന്ന ഫ്രീയുടെ പുറകെ ഓടി കിതച്ച് ഒടുവിൽ ദൈവം ഫ്രീ എന്ന തലത്തിലേക്ക് റോക്കറ്റിനേക്കാൾ വേഗത്തിൽ കുതിച്ചെത്തി. പലരും ഇപ്പോൾ ദൈവവും വേണ്ട ദേവനും വേണ്ട എന്നുള്ള പഴമക്കാരുടെ ചൊല്ലലിൽ എങ്ങനെയോ എത്തിപ്പെട്ടു. സ്വന്ത വിവേകത്തിലും ബുദ്ധിയിലും ഊന്നിക്കൊണ്ട് ഞാൻ സമർത്ഥൻ എന്ന് നിരൂപിക്കുമ്പോൾ ഓർത്തുകൊള്ളണം ലോകത്തിൻെ്് ചതുപ്പിൽ നാം അറിയാതെ താണുകൊണ്ടിരിക്കുകയാണ്. എല്ലാം വാരി കൂട്ടുവാനും കയ്യടക്കുവാനും കസേരകളിൽ ആധിപത്യം സ്ഥാപിക്കുവാനും മനുഷ്യർ പരക്കം പായുമ്പോൾ ദൈവം പുറം തള്ളപ്പെടുന്നു. മനുഷ്യൻ മനുഷ്യത്വം മരവിച്ചവനായി മാറുന്നു. സഹാനുഭൂതിയും സ്നേഹവും പുറമ്പോക്കിൽ സ്ഥാനം പിടിക്കുന്നു. സ്വാർത്ഥതയും ദുർമോഹവും ദ്രവ്യാഗ്രഹവും മനുഷ്യനെ മൃഗത്തേക്കാൾ തരം താണവനായി മാറ്റിക്കൊണ്ടിരിക്കുന്നു. കർണ്ണരസമായത് കേൾക്കുവാനും, പുതിയത് കാണുവാനും വെമ്പുന്ന മനുഷ്യർ യാതൊരുവിധ നിയന്ത്രണങ്ങളും ഇല്ലാതെ ജഡാഭിലാശങ്ങൾ സാധിച്ചിടുക്കുവാൻ എന്തും ചെയ്യുവാൻ മടിക്കാത്ത ഒരു കാലഘട്ടത്തിലേക്ക് എത്തിയത് കാണുമ്പോൾ ചിന്തിക്കുവാൻ കഴിവുള്ളവർ പ്രതികരിക്കണം. ദൈവത്തിൻെ്് നാട്ടിൽ മൃഗങ്ങൾ പോലും അറയ്ക്കുന്ന പ്രവർത്തികൾ മനുഷ്യൻ മനുഷ്യനോട് ചെയ്യുന്നു. സ്ത്രീകൾ തന്നെ സ്ത്രീകൾക്ക് ഭീഷണിയായി മാറുന്നു. അവരെ കേവലം വിൽപ്പന ചരക്കുപോലെ കണ്ടുകൊണ്ട് കുടുക്കിലും ചതിയിലും പെടുത്തി ലൈംഗിക കാട്ടാളന്മാർക്ക് വേണ്ടി വിലപേശി വിൽക്കുന്ന തരംതാണ അവസ്ഥയിൽ ദൈവ സൃഷ്ടിയായ മനുഷ്യൻ ഇന്ന് എത്തിച്ചേർന്നു. കൊച്ചു കുട്ടികളെ പോലും ഈ രാക്ഷസന്മാർ അവരുടെ കാമത്തിളപ്പിന് ഉപയോഗിക്കുമ്പോൾ മനുഷ്യൻ അറ്റ്ലാൻറ്റിക്കിനെക്കാളും ആഴത്തിൽ അധഃപതിച്ചു പോയി എന്നല്ലയോ ഇത് വിളംബരം ചെയ്യുന്നത്. മനസ്സാക്ഷി മരവിക്കുന്ന ഇത്തരം പ്രവർത്തികൾ വേലിയേറ്റം പോലെ തള്ളിക്കയറുകയാണ്. അങ്ങനെയെങ്കിൽ മനസ്സാക്ഷി ഉള്ള സമൂഹത്തിന് ഇതു കണ്ട് എങ്ങനെ മൗനമായിരിക്കുവാൻ കഴിയും? ലജ്ജ ആയതിൽ അഭിമാനം കണ്ടെത്തുന്ന ഈ കോമരങ്ങളുടെ പ്രവർത്തികൾ ഒരു തലമുറയെ തന്നെ ഇല്ലാതാക്കുവാൻ ശ്രമിക്കുന്നതത്രേ. മദ്യം മയക്കുമരുന്ന് ഒരു നീള നദിയായി സാക്ഷര ലോകത്ത് ഒഴുകി ഒത്തിരി ജന്മങ്ങളെ വിഴുങ്ങി. ഇവരുടെയൊക്കെ ജീവിത ശൈലികളെ എതിർക്കുന്നവരെ നിർദയം വക വരുത്തുവാനും ഇക്കൂട്ടർ മടികാണിക്കാത്തത് മാരകമായ ക്യാൻസറിനേക്കാൾ ഭയാനകമത്രേ. ഇതൊക്കെ കാണുമ്പോൾ ഓർത്തു കൊള്ളണം സോദോം വാതുക്കൽ നിന്ന് മുട്ടുകയാണ് . മനുഷ്യനെ മനുഷ്യനല്ലതാക്കിക്കൊണ്ടിരിക്കുന്ന മൃഗങ്ങൾപോലും തല താഴ്ത്തുന്ന സംസ്കാരത്തിലേക്കും അധപ്പതനത്തിലേക്കും മനുഷ്യർ കൂപ്പു കുത്തുമ്പോൾ സ്വർഗ്ഗം ദുഃഖിക്കുന്നു ദൈവം അനുതപിക്കുന്നു (ഉല്പത്തി 6: 5, 6). അധാർമികതയും അരാജകത്വവും ദേശം കയ്യടക്കുമ്പോൾ പിതാക്കന്മാർ നിധി പോലെ സൂക്ഷിച്ചിരുന്ന മൂല്യങ്ങൾ ചില്ലുകൊട്ടാരം പോലെ തകർന്ന് ഉടയുകയാണ്. ഇതൊക്കെ കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ എങ്ങനെ മിണ്ടാതിരിക്കും? ദുഃഖം വരില്ലേ?
മനുഷ്യൻ മനുഷ്യനെ ബഹുമാനിക്കണം. തെറ്റ് തെറ്റെന്ന് പറയുവാനുള്ള ധൈര്യവും നമുക്ക് ഉണ്ടായിരിക്കണം. സ്വവർഗരതിയെയും ഒന്നും തിരിയാത്ത കുഞ്ഞുങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ജെൻഡർ മാറ്റങ്ങളും പെൺകുട്ടികളുടെ കളിക്കളത്തിൽ പുരുഷന്മാർ കളിക്കുന്നതും സ്ത്രീകളുടെ സ്വകാര്യതയെ ലംഘിക്കുന്ന ബാത്റൂം പ്രവേശനവും ആരൊക്കെ അതിന് കാവൽ നിന്ന് ചെണ്ട മുട്ടി കുഴപ്പമില്ലെന്ന് കുഴലൂതിയാലും അത് തെറ്റാണ് സമൂഹത്തിൻെ്് കൊറോണയാണന്ന് ചങ്കൂറ്റത്തോടെ നമുക്ക് പറയുവാൻ കഴിയണം. ആരെയും പിണക്കണ്ട എന്നു പറഞ്ഞുകൊണ്ട് എല്ലാവരെയും ഉൾപ്പെടുത്തുവാൻ ശ്രമിക്കുന്ന മണ്ടൻ പദ്ധതികൾ കാണുമ്പോൾ ഓർത്തു കൊള്ളണം ഇടിയുന്നത് വിപണിയിലെ ഓഹരി വില അല്ല ധാർമികതയും സനാതന സത്യങ്ങളും സമൂഹത്തിൽ നിന്ന് എന്നന്നേക്കുമായി തകർന്ന് ഉടഞ്ഞ് മാറുകയാണ്.
ഈ മൂല്യ ശോഷണവും ദൈവീക സത്യങ്ങളെ വളച്ചൊടിച്ചുള്ള തിരുവാതിരകളിയും അവസാനിച്ചേ മതിയാകൂ. എല്ലാം അംഗീകരിച്ചു കൊടുക്കുന്നത് ആർഷഭാരത സംസ്കാരത്തിൻെ്് കുരുതി കൊടുക്കലും ദൈവീക പ്രമാണത്തിൻെ്് ലംഘനവും ആണ്.
അമ്പരചുംബികളായ ബഹുനില കെട്ടിടങ്ങൾ ലോകത്തിൻെ്് പട്ടണങ്ങൾ കൈയടക്കുമ്പോൾ സോദോമിൻെ്് മാലിന്യ പുഴ പമ്പാ നദി പോലെ കുലംകുത്തി പരന്നൊഴുകുകയാണ്. എ ഐ അഥവാ ആർട്ടിഫിഷൽ ഇന്റലിജൻസ് എല്ലായിടത്തും പിടിമുറുക്കി കൊണ്ടിരിക്കുമ്പോൾ ദൈവ സൃഷ്ടിയായ മനുഷ്യൻ ബുദ്ധിശൂന്യനായി ഒരു പിടിയും കിട്ടാതെ തെറ്റും ശരിയും തിരിച്ചറിയാതെ ചണ്ടി കൂമ്പാരത്തിൻെ്് നടുവിൽ മുങ്ങി കുളിച്ച് സായൂജ്യമടയുകയാണ്. സങ്കേതികവിദ്യകൾ എവറസ്റ്റിനെക്കാൾ ഉയരത്തിലേക്ക് കുതിക്കുന്നു എന്നാൽ സമൂഹത്തിൻെ്് പുഴുക്കുത്ത് കണ്ട് സങ്കടപ്പെടുന്നവരുടെ എണ്ണം വർദ്ധിക്കുന്നു. കടലിലെ തിര പോലെ ഒരു തലമുറയെ ദൈവത്തിൽ നിന്നും മനുഷ്യത്വത്തിൽ നിന്നും വലിച്ച് മാറ്റുന്ന സാത്താൻെ്് ഏജൻറ് മാർ ദേശത്ത് പത്തി വിടത്തുമ്പോൾ പതുങ്ങി ഇരിക്കുകയല്ല വേണ്ടത് പ്രതികരിക്കുകയും പ്രവർത്തിക്കുകയും ചെയ്യേണ്ടത് നമ്മുടെ ദൗത്യം.
ഈ അടുത്തയിടയിൽ നീയോർക്ക് അസംബ്ലിയിൽ പാസാക്കിയ നിയമങ്ങളിൽ ഒന്ന് മാതാവെന്നും പിതാവെന്നുമുള്ള പേര് ഗവൺമെൻറ് താളുകളിൽ നിന്ന് നീക്കം ചെയ്തു. എന്തിന്? എല്ലാവരെയും ഉൾക്കൊള്ളുവാനും പരിഗണിക്കുവാനും സന്തോഷിപ്പിക്കുവാനും. മാതാവ് പിതാവ് എന്നുള്ള പവിത്രമായ പേരിന് പകരമായി കേവലം തരംതാണ വാക്കുകൾ ഗർഭം ധരിക്കുന്ന വ്യക്തിയെന്നും കുഞ്ഞുങ്ങളെ നോക്കുന്നവർ എന്നും എഴുതിപ്പിടിപ്പിക്കണമെങ്കിൽ മനുഷ്യ സംസ്കാരം എത്രമാത്രം തരംതാണ് പോയി എന്ന് ചിന്തിക്കുന്നതിൽ അർത്ഥമില്ലയോ? ഇതൊക്കെ കണ്ടും കേട്ടും മനസ്സുനൊന്ത് നെടുവീർപ്പിടുന്നവർ എത്രയധികം? ദൈവം കൊടുത്ത പേരാണ് മാതാവ് പിതാവ് എന്നുള്ളത് (ഉല്പത്തി 3: 20, 17.5) ഇത് തിരുത്തുവാൻ ഇവിടുത്തെ ഗവൺമെന്റിന് എന്ത് അധികാരം? ഈ ദൈവിക സത്യങ്ങളെ മറന്നുകൊണ്ടും കറ്റിൽ പുറത്തിയും നെട്ടോട്ടമോടുന്ന മനുഷ്യൻ ഓർത്തു കൊള്ളണം നമ്മുടെ പ്രവർത്തികൾക്ക് കണക്ക് ബോധിപ്പിക്കുന്ന ഒരു ദിവസം സമാഗതമാകുവാൻ പോകുകയാണ്.
എത്തിപ്പിടിക്കുവാനും കൈവശമാക്കുവാനും ഉലകം ചുറ്റുമ്പോൾ പവിത്രമായത് അടിയറവ് വെക്കുന്നത് ബുദ്ധി ശൂന്യതയാണ് ധിക്കാരമാണ്. വിദ്യ അജ്ഞനെ വിജ്ഞാനാക്കുമെന്നുള്ള ചൊല്ല് എവിടെ യാഥാർത്യം ആകുന്നു? ബുദ്ധിശൂന്യതയുടെ തലപ്പാവണിഞ്ഞുകൊണ്ട് തല ഉയർത്തി നടക്കുന്ന സമൂഹമേ ലജ്ജിച്ചു തല താഴ്ത്തൂ. ആകയാൽ ഡംഭം അവർക്ക് മാലയായിരിക്കുന്നു ബലാൽക്കാരം വസ്ത്രം പോലെ അവരെ ചുറ്റിയിരിക്കുന്നു (സങ്കീർത്തനം 73:6). ഓർത്തു കൊള്ളുക അഖിലാണ്ഡത്തെയും മനുഷ്യനെയും സൃഷ്ടിച്ച ദൈവത്തിൻെ്് കണ്ണുകൾ നമ്മെ ദർശിക്കുന്നു ഇങ്ങനെ പറയുന്നു നാം വെറും പൊടി (സങ്കീർത്തനം 103: 14). അതുകൊണ്ട് ഞെളിയാതെ ദൈവത്തെ ഭയപ്പെടുക (റോമർ 11: 20).
പാസ്റ്റർ മാത്യു വർഗീസ്
ഡാളസ്


