PRAVASI

കണ്ണൂരിൽ ടാങ്കർ ലോറി തകരാറിലായ ലോറിയിലേക്ക് ഇടിച്ചുകയറി തീപിടിച്ച് രണ്ട് പേർ മരിച്ചു

Blog Image

കണ്ണൂർ പിലാത്തറ ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് ടാങ്കർ ലോറി ഇടിച്ചുകയറി തീപിടിച്ച് രണ്ടുപേർ മരിച്ചു. മരം കയറ്റിവന്ന ലോറിയുടെ തകരാർ പരിഹരിക്കുകയായിരുന്ന മെക്കാനിക്കും ലോറി ഡ്രൈവറുമാണ് മരിച്ചത്.തകരാറിലായതിനെ തുടർന്ന് മരം കയറ്റിവന്ന ലോറി റോഡരികിൽ നിർത്തിയിട്ട് ഇരുവരും ചേർന്ന് പരിശോധിക്കുന്നതിനിടെയാണ് പുറകിൽ നിന്നുമെത്തിയ ടാങ്കർ ലോറി നിയന്ത്രണം വിട്ട് ഇടിച്ചുകയറിയത്. ഇടിയുടെ ആഘാതത്തിൽ നിമിഷങ്ങൾക്കകം ഇരുവാഹനങ്ങൾക്കും തീപിടിക്കുകയായിരുന്നു. ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.

 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.