PRAVASI

ഇനി മുതൽ ഞങ്ങൾ ഒന്നിച്ചല്ല' നടനും അവതാരകനുമായ ജീവയും അപർണയും വേർപിരിഞ്ഞു

Blog Image


മലയാളികൾ നെഞ്ചിലേറ്റിയ സെലിബ്രിറ്റി ദമ്പതികളാണ് അവതാരകരായ ജീവ ജോസഫും അപർണ തോമസും. ടെലിവിഷൻ രംഗത്ത് ഏറെ സജീവമായ ഇരുവരും വേർപിരിഞ്ഞുവെന്നതാണ് ഏറ്റവും പുതിയ റിപ്പോർട്ട്. കുറച്ചു കാലമായി ഇരുവരും വേർപിരിയുകയാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ടായിരുന്നു. ഇപ്പോൾ ജീവ തന്നെ തന്റെ ഇൻസ്റ്റഗ്രാമിൽ വേർപിരിഞ്ഞത് സ്ഥിരീകരിച്ചിരിക്കുകയാണ്. 11 വർഷത്തെ ദാമ്പത്യത്തിനുശേഷമാണ് ഇരുവരും വേർപിരിയുന്നത്.
ജീവ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പ്..

പ്രിയമുള്ളവരെ,
ഇത് പങ്കുവെക്കുക എന്നത് എനിക്ക് എളുപ്പമുള്ള കാര്യമായിരുന്നില്ല. എങ്കിലും എന്റെ കരിയറിലും സന്തോഷങ്ങളിലും വിഷമഘട്ടങ്ങളിലുമെല്ലാം എന്നോടൊപ്പം ഉണ്ടായിരുന്ന നിങ്ങളോട് ഞാൻ തന്നെ ഇത് നേരിട്ട് പറയണം എന്ന് തോന്നി.
ഒരു ദമ്പതികൾ എന്ന നിലയിൽ ഞങ്ങളെ ഒരുപാട് പേർക്ക് ഇഷ്ടമായിരുന്നു. എന്നാൽ ഇനി മുതൽ ഞങ്ങൾ ഒന്നിച്ചല്ല, ജീവയും അപർണയും രണ്ടുപേരാണ്.
11 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം ഞങ്ങൾ വേർപിരിയുകയാണ്. എവിടെയോ ചില പിഴവുകൾ സംഭവിച്ചു, ഇനി ഇത് ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകാൻ ആകില്ലെന്ന യാഥാർത്ഥ്യം ഞങ്ങൾ തിരിച്ചറിയുന്നു. അതുകൊണ്ട് തന്നെ രണ്ടു വഴികളിലേക്ക് പിരിയാൻ ഞങ്ങൾ തീരുമാനിച്ചു. ഇതിന് പിന്നിലെ കാരണം തികച്ചും വ്യക്തിപരമാണ്.

ഞങ്ങളെപ്പോലെ തന്നെ നിങ്ങളും ഇതിനെ ഉയർ‌ന്ന ചിന്താഗതിയോടെ ഉൾക്കൊള്ളുമെന്ന് കരുതുന്നു. വളരെ വ്യക്തിപരമായ ഒരു തീരുമാനമാണിത്. ഈ ഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും ഞങ്ങളെ മനസ്സിലാക്കണമെന്നും അഭ്യർത്ഥിക്കുന്നു.
"എന്ത് സംഭവിക്കുന്നതും നല്ലതിനാണ്" എന്ന് പറയാറുണ്ടല്ലോ, ഞാൻ അതിൽ വിശ്വസിക്കുന്നു.
2015 ഓഗസ്റ്റ് 24നായിരുന്നു ജീവയുടെയും അപർണയുടെയും വിവാഹം. മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമൊക്കെയായി സാന്നിധ്യം അറിയിച്ചവരാണ് സെലിബ്രിറ്റി കപ്പിൾസ് ആയ ജീവയും അപര്‍ണയും. ക്യാബിന്‍ ക്രൂ ജോലി നിര്‍ത്തി നാട്ടിലെത്തിയ അപര്‍ണ യൂട്യൂബും പ്രമോഷനും മോഡലിങും എല്ലാമായി സജീവമാണ്. മലയാള ടെലിവിഷനിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഒരു അവതാരകനാണ് ജീവ. ഇടയ്ക്കൊക്കെ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്ത് സിനിമയിലും സജീവമാണ്. ജീവയുടെ 25ാം വയസ്സിലും അപർണയുടെ 22ാം വയസ്സിലുമായിരുന്നു വിവാഹം.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.