അഡള്‍റ്റ് ആപ്പ് വഴി പ്രതിവർഷം താൻ സമ്പാദിക്കുന്ന തുക വെളിപ്പെടുത്തി നടി സോഫി റെയിൻ. യുഎസിലെ ഫോറിഡയില്‍ നിന്നുള്ള സോഫി, എക്സ് പ്ലാറ്റ്ഫോമിലാണ് തൻ്റെ വരുമാന കണക്കുകൾ പബ്ലിഷ് ചെയ്തത്. കഴിഞ്ഞ വർഷം മാത്രം 43.4 മില്യൺ ഡോളർ (366.74 കോടി രൂപ) സമ്പാദിച്ചെന്ന് വ്യക്തമാക്കുന്ന സ്ക്രീൻ ഷോട്ടാണ് താരം ഷെയർ ചെയ്തിരിക്കുന്നത്. കണക്ക് കണ്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയ.
കഴിഞ്ഞ ഒരു വർഷത്തിന് നന്ദി എന്ന കുറിപ്പോടെയാണ് നടി തൻ്റെ വരുമാനം വെളിപ്പെടുത്തിയിരിക്കുന്നത്. അടുത്തിടെ ഒരു അഭിമുഖത്തിൽ സോഫി റെയിൻ താൻ സമ്പാദിക്കുന്ന പണത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരുന്നു. സബ്‌സ്‌ക്രിപ്‌ഷൻ പ്ലാറ്റ്‌ഫോമായ ‘ഒൺലി ഫാൻസി’ലൂടെ (Only Fans) താൻ പ്രതിമാസം ഏകദേശം 4 മില്യൺ ഡോളർ (33 കോടി രൂപ) സമ്പാദിക്കുന്നുണ്ട് എന്നായിരുന്നു അവരുടെ തുറന്നു പറച്ചിൽ.പ്രായപൂർത്തിയായവർക്ക് മാത്രമുള്ള പ്ലാറ്റ്‌ഫോം ആണ് ‘ഒൺലി ഫാൻസ്’. ഇതിലാണ് വീഡിയോകള്‍ പോസ്റ്റു ചെയ്യുന്നത്. പണം മുടക്കാൻ തയ്യാറുള്ളവർക്ക് ലോഗിൻ ചെയ്ത് കാണാൻ കഴിയുംവിധം സബ്‌സ്‌ക്രിപ്ഷൻ മോഡിൽ ആണ് ഇത് പ്രവർത്തിക്കുന്നത്. 2023 ഏപ്രിലിൽ സഹോദരി സിയറയ്‌ക്കൊപ്പമുള്ള വീഡിയോകളാണ് സോഫിയെ പ്രശസ്തിയിലേക്ക് ഉയർത്തിയത്. നിലവിൽ താരത്തിന് ഒൺലി ഫാൻസിൽ മാത്രം 11 ദശലക്ഷത്തിലധികം വരിക്കാരും ഇൻസ്റ്റാഗ്രാമിൽ 5 ദശലക്ഷത്തിലധികം ഫോളോവേഴ്‌സുമാണുള്ളത്.

