തന്റെ പുതിയ ചിത്രമായ ‘ഉന്മാദം’ പ്രൊമോഷന്റെ ഭാഗമായി ആലപ്പുഴയിൽ എത്തിയ നടൻ കുഞ്ചാക്കോ ബോബനെ കണ്ട് കൊച്ചു ആരാധകൻ നൽകിയ സ്നേഹപ്രകടനം ഏവരുടെയും ശ്രദ്ധ കവർന്നു. സദസ്സിന്റെ മുൻനിരയിൽ ഇരുന്ന ചാക്കോച്ചനെ കെട്ടിപ്പിടിച്ച് കവിളിൽ മുത്തമിട്ട കുട്ടിയുടെ നിഷ്കളങ്കമായ ഈ ദൃശ്യം ചടങ്ങിലെത്തിയവർക്ക് വലിയ കൗതുകമായി.
ആലപ്പുഴ ലിയോ തേർത്തീന്ത് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ‘ഓപ്പറേഷൻ തൂഫാൻ ജാഗരൺ’ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കടുക്കാൻ എത്തിയതായിരുന്നു കുഞ്ചാക്കോ ബോബൻ. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ആണ് ഉദ്ഘാടനം നിർവ്വഹിച്ചത്. തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുന്ന ചിത്രമാണ് ‘ഉന്മാദം’.
ശ്രദ്ധേയനായ എഡിറ്റർ കിരൺ ദാസ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം പനോരമ സ്റ്റുഡിയോസാണ് നിർമ്മിച്ചിരിക്കുന്നത്. ‘ഓഫീസർ ഓൺ ഡ്യൂട്ടി’ക്ക് ശേഷം ഷാഹി കബീർ-കുഞ്ചാക്കോ ബോബൻ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ച ഈ ചിത്രം കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.

