ചിക്കാഗോ: ന്യൂയോര്‍ക്കിലെ മലയാളി സാമൂഹിക സാംസ്കാരിക മേഖലകളിലെ സജീവസാന്നിദ്ധ്യവും ന്യൂയോര്‍ക്ക് കേരളാ സെന്‍റര്‍ പ്രസിഡണ്ടുമായ അലക്സ് എസ്തപ്പാന്‍ കാവുംപുറത്ത് പ്രസിഡണ്ടായി ക്നാനായ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയ്ക്ക് പുതിയ നേതൃത്വം നിലവില്‍വന്നു. കാനായുടെ നാഷണല്‍ കോ-ഓര്‍ഡിനേറ്റര്‍ കൂടിയാണ് അദ്ദേഹം. അലക്സ് എസ്തപ്പാന് ഒപ്പം ജോസഫ് മുല്ലപ്പള്ളി (ഫോര്‍ട്ട് ലോഡ്രഡേല്‍)-വൈസ് പ്രസിഡണ്ട്, സാലസ് കാലായില്‍ (ചിക്കാഗോ)-സെക്രട്ടറി, പീറ്റര്‍ ലൂക്കോസ് ഇലക്കാട്ട് (ചിക്കാഗോ)-ജോ. സെക്രട്ടറി, ഉപ്പച്ചന്‍ പതിയില്‍ (ചിക്കാഗോ)-ട്രഷറര്‍, മാത്യു വാഴപ്പള്ളില്‍ (ന്യൂയോര്‍ക്ക്)-നാഷണല്‍ കോ-ഓര്‍ഡിനേറ്റര്‍, ജോസ് കല്ലിടിക്കില്‍ (ചിക്കാഗോ)-പിആര്‍ഒ എന്നിവരാണ് എക്സിക്യൂട്ടീവിലെ ഇതര അംഗങ്ങള്‍.
ഇവര്‍ക്കൊപ്പം ലൂക്കോസ് പാറേട്ട് (സാന്‍ഫ്രാന്‍സിസ്കോ), ടോമി കാലായില്‍ (ചിക്കാഗോ), ജോയി ഒറവന്നക്കളം (സാന്‍ അന്‍റോണിയോ) എന്നിവര്‍ ഉപദേശകസമിതി അംഗങ്ങളായും സിറിയക് പറത്തറ (സാന്‍ഹൊസ്സെ), മാത്യു തേരാഡി (സൗത്ത് ബെന്‍ഡ് ഇന്‍ഡ്യാനാ), ടോമി പുല്ലുകാട്ട്, ജോയി മുതുകാട്ട്, ഫിലിപ്പ് പുല്ലാപ്പള്ളി (മൂവരും ചിക്കാഗോ) എന്നിവര്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുക്കപ്പെട്ടു. 2025 ജനുവര് 1-ന് പുതിയ എക്സിക്യൂട്ടീവ് ചുമതലയേല്ക്കും. രണ്ട് വര്‍ഷമാണ് ഇവരുടെ കാലാവധി.

ALEX KAVUMPURATHU

JOSEPH MULLAPPALLIL

SALAS KALAYIL

PETER LUKOSE ELAKKAT

UPPACHAN PATHIYIL

MATHEW VAZHAPPALLY

JOSE KALLIDUCKIL

