PRAVASI

‘അമേരിക്ക 250’ വാർഷികാഘോഷം: “ഓർമ ഇൻ്റർനാഷണൽ സെലിബ്രേഷൻസ് കൗൺസിൽ” നിലവിൽ വന്നു

Blog Image

ഫിലഡൽഫിയ: പുരോഗമനാത്മക ജനാധിപത്യത്തിൻ്റെ ദീപസ്തംഭം എന്ന നിലയിൽ കീർത്തികേട്ട, അമേരിക്കൻ ജാനാധിപത്യ ഭരണ സംവിധാനത്തിലേയ്ക്ക്, വഴികാട്ടിയായ, അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനത്തിൻ്റെ (United States’ Declaration of Independence), ഇരുനൂറ്റി അമ്പതാം വാർഷികാഘോഷങ്ങളിൽ പങ്കാളികളാകുവാൻ,  “ഓർമ  ഇൻ്റർനാഷണൽ സെലിബ്രേഷൻസ് കൗൺസിൽ” നിലവിൽ വന്നു.

അമേരിക്കൻ ദേശീയതയിൽ, അമേരിക്കൻ മലയാളികളുടെ ഗുണാത്മക സംഭാവനകളെ മിഴിവുറ്റതാക്കി ഉയർത്തിക്കാണിക്കുക എന്ന ദൗത്യമാണ് “ഓർമ  ഇൻ്റർനാഷണൽ സെലിബ്രേഷൻസ് കൗൺസിൽ” നിർവഹിക്കുക.കോട്ടർ മില്ലെനിയം (Quarter Millennium), സെമിക്വിൻസെൻ്റനിയൽ (Semiquincentennial), ബൈസെസ്ക്വ സെൻ്റനിയൽ (Bisesquicentennial), സെസ്റ്റർ സെൻ്റനിയൽ (Sestercentennial), എന്നിങ്ങനെ വിവിധ പേരുകൾ ഉള്ള “അമേരിക്ക 250 വാർഷികാഘോഷങ്ങൾ”,  മൂർദ്ധന്യത്തിൽ എത്തുന്ന,  ജൂലൈ 4, 2026 വരെ, “ഓർമ  ഇൻ്റർനാഷണൽ സെലിബ്രേഷൻസ് കൗൺസിൽ”,  അണ മുറിയാതെ, വിവിധ സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമുകളിലും, അരങ്ങുകളിലും വേദികളിലും, എണ്ണം പറഞ്ഞ അമേരിക്കൻ മലയാളികളുടെ അമേരിക്കൻ ജീവിത സംഭാവനകളെ  ഹൈലൈറ്റ് ചെയ്യും. ഫിനാലെയിൽ കലാ സന്ധ്യയും അവാർഡ് നിശയും നടത്തും. അമേരിക്കൻ മലയാളികളിലെ ഒന്ന്, രണ്ട് , മൂന്ന് , നാലു തലമുറകളിലെ പ്രഗത്ഭരുടെ പ്രാഭവത്തെ ദീപ്തമാക്കും.

ജോർജ് നടവയൽ (ചെയർമാൻ), ഓർമാ ഇൻ്റർനാഷണൽ ഭാരവാഹികളായ ജോസ് ആറ്റുപുറം ( ട്രസ്റ്റീ ബോഡ് ചെയർമാൻ), സജി സെബാസ്റ്റ്യൻ (പ്രസിഡൻ്റ്), പിൻ്റോ കണ്ണമ്പള്ളി ( വൈസ് പ്രസിഡൻ്റ്), ക്രിസ്റ്റി ഏബ്രഹാം (ജനറൽ സെക്രട്ടറി), റോഷിൻ പ്ളാമൂട്ടിൽ ( ട്രഷറാർ), മെർലിൻ മേരി അഗസ്റ്റിൻ (പി ആർ ഓ),  വിൻസൻ്റ് ഇമ്മാനുവേൽ ( പബ്ളിക് അഫയേഴ്സ്  ചെയർ), ജോസഫ് കുന്നേൽ ( ലീഗൽ കൗൺസിൽ ചെയർ),  ജോസ് തോമസ് ( ടാലൻ്റ് പ്രൊമോഷൻ ഫോറം ചെയർ), ജോ  തോമസ് (ബിസിനസ് ബിഗ് വിഗ്), ജോവിൻ ജോസ് (ചീഫ് ഡപ്യൂട്ടി ഡിസ്ട്രിക് അറ്റേണി, ചീഫ് ഓഫ് സ്പെഷ്യൽ ഇൻ വെസ്റ്റിഗേഷൻസ്- മേജർ ക്രൈം യൂനിറ്റ്സ്, ചീഫ് ഓഫ് ഗ്രാൻ്റ് ജൂറി), അനീഷ് ജയിംസ് (ബിസിനസ്സ് കൺസൾട്ടൻ്റ്), പ്രശസ്ത നർത്തകി നിമ്മീ ദാസ് (നൃത്ത വർഷിണി അവാഡ് ഫെയിം), ഷൈലാ രാജൻ (ഓർമാ ഇൻ്റർനാഷണൽ ഫിലഡൽഫിയാ ചാപ്റ്റർ പ്രസിഡ്ൻ്റ് ) എന്നിവരണ് കൗൺസിൽ അംഗങ്ങൾ.

രാഷ്ട്രീയ ഭരണ സാരഥികൾ, സാമൂഹിക സംഘടനാ പ്രവർത്തകർ, ആത്മീയ പ്രചോദകർ, വിദ്യാഭ്യാസ വിദഗ്ധർ, കലാകാരന്മാർ, എഴുത്തുകാർ, സിനിമാ കലാകാരന്മാർ, കായിക താരങ്ങൾ, ശാസ്ത്രജ്ഞർ, ഉയർന്ന വിജയം നേടിയ വിദ്യാർത്ഥികൾ, നഴ്‌സുമാർ, അധ്യാപകർ, ഡോക്ടർമാർ, ബിസിനസുകാർ, പത്രപ്രവർത്തകർ എന്നിങ്ങനെ വിവിധ രംഗങ്ങളിൽ ശോഭിച്ച  അമേരിക്കൻ മലയാള വ്യക്തിത്വങ്ങളെയും അവർ പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനങ്ങളെയും കേന്ദ്രീകരിച്ചാണ് പരിപാടികൾ ക്രമപ്പെടുത്തുക.


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.