ചിക്കാഗോ: ഐപിസി ഹെബ്രോൺ ഗോസ്പൽ സെന്റർ സഭാംഗമായ ഇവാഞ്ചലിസ്റ്റ് റോയി
ഇട്ടിച്ചെറിയായുടെ മാതാവ് വേലൂർ എസ്റ്റേറ്റിൽ അമ്മിണി കെ ഇട്ടിച്ചെറിയ ( 82) നിര്യാതയായി. പരേതനായ കുഞ്ഞുഞ്ഞ് ഇട്ടിച്ചെറിയായുടെ ഭാര്യയാണ്. കൊട്ടാരക്കര ആയൂർ ചർച്ച് ഓഫ് ഗോഡ് സഭാംഗമാണ് പരേത. ജോൺസൺ ഇട്ടിച്ചെറിയ , ഇവ: റോയി ഇട്ടിച്ചെറിയ, രാജീമോൾ അനിൽ എന്നിവർ മക്കളും ഫെയ്ത് റോയി,അനില്‍ തങ്കച്ചൻ എന്നിവർ മരുമക്കളുമാണ്.
ജഫ്രൻ, ജർമിൻ, ലാൻസ്,ലിവ്യ എന്നിവർ കൊച്ചുമക്കളാണ്. ചിക്കാഗോ സാഹിത്യവേദി പ്രവർത്തകൻ ചാക്കോ ഇട്ടിച്ചെറിയയുടെ സഹോദരന്റെ ഭാര്യ ആണ്. ശവസംസ്കാരം അയൂരിൽ നടക്കും.

അമ്മിണി കെ ഇട്ടിച്ചെറിയ

