ദൈവം മനുഷ്യന് കൊടുത്ത പരമ പ്രധാനമായ ഒന്നാണ് തെരഞ്ഞെടുക്കുവാൻ ഉള്ള സ്വാതന്ത്ര്യം. നമ്മുടെ തിരഞ്ഞെടുപ്പിൻ്റെ പരിണിത ഫലം നാം തന്നെ ഏറ്റു വാങ്ങും. ഏദനിൽ തുടങ്ങി ഇത് ദർശിക്കുവാൻ കഴിയും. അബ്രഹാം ലോത്തിനോട് നീ ഇടത്തോട്ടെങ്കിൽ ഞാൻ വലത്തോട്ട് പോയി കൊള്ളാം നീ വലത്തോട്ടെങ്കിൽ ഞാൻ ഇടത്തോട്ട് പൊയി കൊള്ളാം. ഏതു വേണമെങ്കിലും തെരഞ്ഞെടുക്കാം. ഈ മനുഷ്യാവകാശം നമ്മുടെ മഹത്തായ സ്വാതന്ത്ര്യത്തെ വരച്ച് കാണിക്കുന്നു. എന്ത് കഴിക്കണം? എവിടെ പാർക്കണം? എന്ത് വിശ്വസിക്കണം? എന്തു പഠിക്കണം? ഇതൊക്കെ തെരഞ്ഞെടുക്കുവാൻ ഉള്ള മനുഷ്യ അവകാശം നമുക്ക് ഓരോരുത്തർക്കും ഉടയവൻ നൽകിയിട്ടുണ്ട്. എന്നാൽ ഈ പാപ ഭൂമിയിൽ ആ സ്വാതന്ത്ര്യം പല രാജ്യങ്ങളിലും മതങ്ങളിലും ഒട്ടും തന്നെ ഇല്ല. മനുഷ്യർ ഇന്നും പല ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും കർമ്മങ്ങളുടെയും സിദ്ധാന്തങ്ങളുടെയും അടിമകളായി കഴിയുകയാണ്. ഇവർക്ക് സ്വയമായി ജീവിതത്തെ പടുത്തുയർത്തുവാനോ ഒരു ജനാധിപത്യ ഭരണകൂടത്തെ തെരഞ്ഞെടുക്കുവാനോ അവകാശം ഒട്ടും ഇല്ല. അടിച്ചേൽപ്പിക്കപ്പെട്ട മത രാഷ്ട്രീയ ചുവരുകൾക്കുള്ളിൽ നുറുങ്ങുന്ന ഹൃദയങ്ങളും തകരുന്ന ജീവിതങ്ങളും ആയി ഇവർ മാറ്റപ്പെടുന്നു. ഇത് ഒരു യാഥാർത്ഥ്യമാണ്. ചോദ്യം ചെയ്യുവാനോ പ്രതികരിക്കുവാനോ നോ എന്ന് പറയുവാനോ ഇവർക്ക് യാതൊരു അവകാശവും ഇല്ല. മൂന്നാംകിട രാജ്യങ്ങളിലും കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലും ഇത് ഇന്നും തുടർന്നുകൊണ്ടിരിക്കുന്നു.
നമ്മുടെ അമ്മേരിക്ക എന്ന ഈ മഹൽ രാജ്യം മനുഷ്യാവകാശങ്ങളെ സൂക്ഷിക്കുന്നതും മത വ്യക്തി സ്വാതന്ത്ര്യങ്ങൾ ചോർന്നുപോകാതെ അതിനെ സംരക്ഷിക്കുവാൻ നിരന്തരം പോരാടുകയും ചെയ്യുന്നു. ഈ രാജ്യത്തിൻ്റെ മഹത്വം എന്നത് നാനാ വർഗ്ഗ വർണ്ണത്തിലുള്ളവർക്ക് മത രാഷ്ട്രീയ ഭേദമില്ലാതെ തികച്ചും സ്വാതന്ത്ര്യത്തോടെ സ്വപ്നങ്ങൾ സഫലമാകുവാനും അവസരങ്ങൾ വിനയോഗിക്കുവാനും ഉള്ള വാതിലുകൾ ഇവിടെ എന്നും ഉണ്ട്. ഇത് ഒരിക്കലും അമ്മേരിക്കയുടെ പൈതൃകത്തെയും സ്വാതന്ത്ര്യത്തെയും കളങ്കപ്പെടുത്തുവാനോ ദുരുപയോഗപ്പെടുത്തുവാനോ ഉള്ള മുഖാന്തരമായി ആരും എടുക്കരുത്. ഈ രാജ്യത്ത് കുടിയേറിയവർ ബഹുഭൂരിപക്ഷവും എന്നും കണ്ടിരുന്ന സ്വപ്നം ഒരു നല്ല ജീവിതം കെട്ടിപ്പടുക്കണം കുഞ്ഞുങ്ങൾക്ക് മികവുറ്റ വിദ്യാഭ്യാസം കൊടുക്കണം മത സ്വാതന്ത്ര്യവും അഴിമതിയും കൊള്ളയും ഇല്ലാത്ത ഗവൺമെൻ്റെ എന്നും നിലകൊള്ളണം. രാജ്യത്തിനും രാജ്യത്തിൻ്റെ പൗരന്മാർക്കും എന്നും മുൻഗണന ഉണ്ടായിരിക്കണം. ഈ പ്രതീക്ഷയാണ് പലരെയും ഇന്നും നയിക്കുന്നത്.
ഇന്ന് നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പ് നിർണായകമാണ്. ലോകം ഉറ്റു നോക്കുന്നു. ഒപ്പം തീവ്രവാദി സംഘടനകളും ഇറാനും ശ്വാസം പിടിച്ച് ആര് ജയിക്കും എന്ന് കണ്ണിലെണ്ണ ഒഴിച്ച് നോക്കി ഇരിക്കുകയാണ്. ഇതിനുള്ള മറുപടി നാം കൊടുക്കണം. വോട്ട് ചെയ്യുക എന്നുള്ളതും ആർക്ക് വോട്ട് ചെയ്യണം എന്നുള്ളതും നമ്മുടെ മൗലിക അവകാശമാണ്. അത് ദുരുപയോഗം ചെയ്യരുത്.
ഈ ചില ചോദ്യങ്ങൾക്ക് നിങ്ങൾ തന്നെ മറുപടി കണ്ടെത്തുക അതിനുശേഷം ആരെ വേണമെന്ന് തിരഞ്ഞെടുക്കുക.
1. നിങ്ങൾ അറിയാതെ നിങ്ങളുടെ കുട്ടികൾ ആണ് പെണ്ണും, പെണ്ണ് ആണും ഡ്രാൻസ് ജെൻഡർ ആയി മാറണമോ?
2. ആൺകുട്ടികൾ പെൺകുട്ടികളുടെ ബാത്റൂമുകളിലും ലോക്കർ റൂമുകളിലും കയറി ഇറങ്ങണമോ?
3. സ്കൂളുകളിൽ വൃത്തികെട്ട ഡ്രാഗ് ക്വീൻ നൃത്തം വേണമോ?
4. പെൺ കുട്ടികൾ മത്സരിക്കുന്ന കളിയിൽ ആൺ കുട്ടികൾ മത്സരിക്കണമോ?
5. ഗർഭചിദ്രം ഒരു നിയന്ത്രണങ്ങളും ഇല്ലാതെ അവകാശം എന്ന പേരിൽ അനുവദിക്കണമോ?
6. അനധികൃത കുടിയേറ്റം ഇനിയും നമുക്ക് വേണമോ?
7. ഫ്രാൻസും യൂറോപ്പും പോലെ അമ്മേരിക്കയുടെ പട്ടണങ്ങൾ ആയിത്തീരണമോ? 8. അന്താരാഷ്ട്ര കുറ്റവാളികളും വീരപ്പന്മാരും ഇനിയും ഇവിSo കയ്യടക്കണമോ?
9. രാജ്യത്തിൻ്റെ അതിർത്തികൾ നാഥനില്ലാ കളരി പോലെ തുറന്ന് ഇടണമോ?
10. ഇനിയും എത്ര റെയ്ച്ചൽ മോറിൻ, ജോയ്‌സലിൻ നുൺഗരെ, ഷെറിഡൻ ഗോർമൻ കൂടി കൊല്ലപ്പെടണം?
11. മയക്കുമരുന്ന് ഇനിയും നദി പോലെ ഇവിടെ ഒഴുകണമോ?
12. പെൺവാണിഭം ഇനിയും വർദ്ധിക്കണമോ ?
13. നിങ്ങളുടെ നികുതിപ്പണം ഖജനാവിൽ നിന്ന് കൊള്ളയടിക്കപ്പെടണമോ?
14. ജനപ്രതിനിധികളും നേതാക്കന്മാരും ഹമ്മാസ് പോലുള്ള ഭീകര പ്രസ്ഥാനത്തെ അനുകൂലിക്കണമോ?
15. കൊല്ലും കൊലയും അഴിമതിയും അമേരിക്കയുടെ നിരത്തുകളിൽ ഇനി വർദ്ധിക്കണമോ?
16. അമേരിക്കയുടെ മനോഹര പട്ടണങ്ങൾ കൊടും ഭീകരൻമാരുടെ അഭയ കേന്ദ്രമായി മാറണമോ?
17. നിങ്ങളുടെ ആരാധനാ സ്വാതന്ത്ര്യം ഇല്ലാതാകണമോ?
18. കമ്മ്യൂണിസം നിങ്ങളുടെ വാതിലുകളിൽ മുട്ടണമോ?
19. സോഷ്യലിസം അമ്മേരിക്കയുടെ മണ്ണിൽ പടർന്നു പിടിക്കണമോ?
20. ഷരിയ നിയമങ്ങൾ നിങ്ങളുടെ പട്ടണത്തിൽ വേണമോ?
21. വർഗ്ഗ വർണ്ണ വിവേചനം ഇനിയും വേണമോ?
22. അർഹതയില്ലാത്തവരെ തിരികെ കയറ്റുന്ന സമ്പ്രദായം നമുക്ക് വേണമോ?
23. ഇനിയും വേറൊരു 9 11 നമുക്ക് വേണോമോ?
24. യഹൂദ വിരുദ്ധ ആക്രമണങ്ങൾ ഈ രാജ്യത്ത് വർദ്ധിക്കണമോ?
25. വേറൊരുരു ഒൿടോബർ 7 ഇനിയും ഉണ്ടാകണമോ?
26. നിങ്ങളുടെ വ്യക്തി സ്വാതന്ത്ര്യം നഷ്ടപ്പെടണമോ?
27. അക്രമികളെ പുണരുകയും ദുരന്തത്തിനിരയായവരെ പഴിചാരുന്ന ഭരണം വേണമോ?
28. ദുഷ്ടതയുടെ അച്ചുതണ്ട് എന്നു പറയുന്ന ഇറാന് ആണവായുധം വേണമോ?
29. ഡെത്ത് ടു അമ്മേരിക്ക ഡെത്ത് ടു ഇസ്രായേൽ എന്ന് പറയുന്നവർ നിങ്ങൾ പറക്കുന്ന പ്ലെയിനിൽ പൈലറ്റ് ആയോ യാത്രക്കാരായോ വേണമോ?
30. പോലീസ് നമ്മുക്ക് വേണ്ടായോ?
സത്യത്തെ മറച്ചുപിടിച്ചുകൊണ്ട് വെറും പൊള്ളയായ ശബ്ദമുണ്ടാക്കി ജനത്തെ വഞ്ചിക്കുന്ന ഒരു ഭരണമാണോ നമുക്ക് ആവശ്യം? ഗ്യാസിന് വില കൂടിയിട്ടുണ്ടാകും എങ്കിലും ഗ്യാസ് ചേംബറിലേക്ക് ഇനിയും ചിലരെ തള്ളി വിടുവാൻ കരങ്ങൾ ചലിപ്പിക്കുന്നവരെ നാം ഒരിക്കലും അനുകൂലിക്കരുത്. അമ്മേരിക്കയുടെ മണ്ണിൽ അമ്മേരിക്കയുടെ പതാക വലിച്ചു കീറി നിലത്തിട്ട് ചവിട്ടി തുപ്പി ഹമാസിൻ്റെ പതാക ഉയർത്തുന്നവരെ ആണോ നാം അശ്ലേഷിക്കുന്നത്? ചിന്തിക്കൂ നമുക്ക് സുരക്ഷിതത്വവും സമാധനവും അല്ലയോ വലുത്? നല്ല ഭരണത്തിനായി പ്രത്യാശിക്കാം രാജാക്കന്മാർക്കും അധികാരികൾക്കും വേണ്ടി പ്രാർത്ഥിക്കാം.

പാസ്റ്റർ മാത്യു വർഗീസ് ഡാളസ്

