പതിവ് പട്ടാളച്ചിട്ടയുടെ ഭാഗമായിട്ട് അന്നും ഞാനെന്റെ കുന്തത്തിന്റെ മുന രാഗി മൂർച്ചയുണ്ടാക്കി. നാളത്തെ തന്റെ ദൗത്യം അല്പം കഠിനമായിരിക്കും എന്നറിയാം. പീലാത്തോസിന്റെ ആജ്ഞപ്രകാരം മൂന്ന് കള്ളന്മാരെ കുരിശിൽ തറച്ചു കൊല്ലുക എന്നുള്ളതാണ്. പട്ടാളക്കാരിൽ പ്രധാനിയായ തനിക്ക് അതിൽ വലിയ പങ്കാണുള്ളത്. പിടിക്കപ്പെട്ട ഭീകരന്മാരായ കള്ളൻമാർമൂന്നും കാരാഗൃഹത്തിൽ കിടപ്പുണ്ട്. പെസഹാ കഴിഞ്ഞുള്ള ദിവസ്സത്തിലേക്ക് അവരുടെവിധി നടപ്പിലാക്കാനാണ് ഉത്തരവ്. എന്നാൽ അതിനിടക്ക് ഒരുനസ്രായൻ കടന്നുകൂടിയിരിക്കുന്നു. അയ്യാൾ ഒരുകള്ളനോ കൊലപാതകിയൊഅല്ല. പക്ഷെ അവിടുത്തെ പ്രധാനാചാര്യൻമാരുടെയും മറ്റു ചില ഉന്നതന്മാരുടെയുംശത്രു എന്ന ഒറ്റക്കാരണമാണ്.
താൻ ജീവിക്കുന്ന ദൈവത്തിന്റെ പുത്രനാണെന്ന് സ്വയം പ്രഖ്യാപിച്ചു എന്നതാണ് അവർ അയാളിൽ ചുമത്തിയിരിക്കുന്ന പ്രധാനകുറ്റം. മറ്റുചെറിയചെറിയ കുറ്റങ്ങൾ പലതുണ്ട്. എന്നാൽ അയാൾ പാവപ്പെട്ടവർക്കും,രോഗികൾക്കും മറ്റുസാധാരണക്കാർക്കും പ്രിയങ്കരനായിരുന്നു. അയാൾപ്രവർത്തിച്ച അത്ഭുതപ്രവർത്തികൾ തള്ളിക്കളയാവുന്നതുമല്ല .
ഏതായാലും ശിഷ്യന്മാരിൽ ഒരാൾ തന്നെയാണ് അയ്യാളെ ഒറ്റികൊടുത്തിരിക്കുന്നത്. കൂടെ നടന്നിരുന്ന മറ്റുശിഷ്യന്മാർ അയ്യാളെവിട്ട് ഓടിപോകുകയും ചെയ്തു. പിടിക്കപ്പെട്ടുകഴിഞ്ഞശേഷം രക്ഷപെടാൻ അത്ഭുതങ്ങൾ കാട്ടും എന്ന് എല്ലാവരെയുംപോലെ ഞാനും പ്രതീക്ഷിച്ചു. എന്നാലതൊന്നും സംഭവിച്ചില്ല . ഹേറോദേശിന്റെ അരമനയിലും പീലാത്തോസിന്റെ അരമനയിലും അയാളേറ്റപ്രഹരത്തിന് അളവില്ലായിരുന്നു. ഒരക്ഷരംപോലും മിണ്ടാതെ എല്ലാം സഹിക്കുന്നതാണ് അവിടെകണ്ടത്.
അയാൾക്കുപകരമായി സ്വാതന്ത്രനാക്കപ്പെട്ടതോ നാടുമുഴുവൻ പിറപ്പിച്ച കൊലപാതകിയുംകൊള്ളക്കാരനുമായ ബറാബാസിനെ. ഉത്ഖണ്ഠയുണ്ട്എല്ലാവര്ക്കും അവസാനനിമിഷം അയ്യാളെങ്ങാനും അപകടകാരിയായാലോ. അതിനാൽ പട്ടാളക്കാർക്ക് അതീവജാഗ്രതയായിരിക്കാൻ നിർദേശവുമുണ്ട് .
സാധാരണക്കാർക്കറിയാവുന്നതുപോലെ അയ്യാളെക്കുറിച്ചുള്ള വാസ്തവങ്ങൾ തനിക്കും കുറച്ചൊക്കെഅറിയാം എന്നാൽ ആരോടുപറയാൻ അഥവാ താൻപറഞ്ഞാൽ ആര്കേൾക്കാൻ . അതു തന്നെയുമല്ല അതിലൂടെ പലരുടെയും അപ്പ്രീതി സമ്പാദിക്കാം എന്നേയുള്ളു. അതിനാൽ ചുമ്മാ കണ്ണടച്ചിരിക്കുകതന്നെ, സാധാരണപോലെ എല്ലാം നടക്കട്ടെ എന്ന് ഞാനുംകരുതി. തന്റെ ഉറയിലെ വാളും മൂർച്ചയേറിയ കുന്തവും ഉറപ്പുവരുത്തി കുതിരപ്പുറത്ത് പീലാത്തോസിന്റെ അരമനയിൽ പതിവിലുംനേരത്തെതന്നെ അന്ന് ഞാനെത്തി.
അവിടെ ആ നസ്രായേനുള്ള ശിക്ഷണനടപടികൾ ആരംഭിച്ചുകഴിഞ്ഞു. പട്ടാളക്കാരുടെ അറ്റത്തുമുള്ളാണികെട്ടിയ ചാട്ടകൊണ്ടുള്ളഅടിയേറ്റുപുളയുന്ന അയ്യാളുടെ ശരീരമാകെ മുറിഞ്ഞുരക്തംഒലിക്കുന്നുമുണ്ട് . തലയിൽ മുള്ളുകൊണ്ടുള്ളമുടി അടിച്ചു കയറ്റിയിട്ടുള്ളതിനാൽ തലയ്ക്കുചുറ്റും രക്തംഒഴുകി മുഖമെല്ലാം വൃത്തികേടായിരിക്കുന്നു. കലങ്ങിയകണ്ണുകൾകൊണ്ട് അയ്യാൾ എന്നെ നോക്കുന്നതായി എനിക്ക് തോന്നി. തീഷ്ണമായ ആ നോട്ടം കാണാതിരിക്കാൻ ഞാൻ ഒതുങ്ങിനിന്നു.
ഗാഗുൽത്തായിലേക്കുപോകുവാൻ സമയമായി ഭാരമുള്ള ഒരു കുരിശ് അയ്യാളുടെ തോളിൽ രണ്ടുമൂന്നാൾക്കാർകൂടി എടുത്തുവച്ചുകൊടുത്തു. അതയ്യാളുടെ കൊലക്കുരിശായിരുന്നു. അവസാനയാത്ര, സാധരണ കുരിശിലേറ്റപ്പെടുന്ന കള്ളന്മാർക്കുള്ളതിലും അധികമായിരുന്നു അതിന്റെവലുപ്പവുംഭാരവും. അതിഭാരം ചുമക്കുന്ന കഴുതയെപ്പോലെ വേച്ചുന്നകലുമായി അയ്യാൾ അതുതാങ്ങി എന്നാലയാളുടെ മുഖം ഒരുകുഞ്ഞാടിനെപോലെശാന്തമായിരുന്നു. ആ കണ്ണുകളിലെ തീഷ്‌ണത അത് ഭയാനകമായിരുന്നു.
അവിടെകൂടിയിരുന്ന താനുൾപ്പെടുന്ന കഠിനഹൃദയന്മാർക്കതൊരു തമാശയായിരുന്നു. അയ്യാളുടെ ഓരോ വീഴ്ചയും അവരട്ടഹസിച്ചാഘോഷിച്ചു. അയ്യാൾ ഈ അവസ്ഥയിൽ ഇത്രയുംഭാരം ചുമന്നുകൊണ്ട് ഗാഗുൽത്തായിലെത്തുമോ എന്ന് ശങ്കയുണ്ടായിട്ടും ചമ്മട്ടിയടി കൂടിയതല്ലാതെ കുറഞ്ഞില്ല . ഇടക്ക് ആരൊക്കെയോ മനസ്സലിവ്തോന്നിയവർ വഴിവക്കിൽ നിന്ന് കരയുന്നുണ്ടായിരുന്നു .അവർക്കൊക്കെ അയ്യാൾ ഏതെങ്കിലുംതരത്തിൽ പ്രിയപ്പെട്ടവൻആയിരുന്നു. പട്ടാളക്കാരെപേടിച്ചിട്ടാരും മുന്നോട്ടുവന്നില്ല, മുഖം തുടച്ചുകൊടുക്കാൻവന്ന ആ ഒരു സ്ത്രിയല്ലാതെ. പേടിയോ, മറ്റുമനുഷ്യർ എന്തുപറയും എന്നുള്ള ചിന്തയോ അവൾക്കില്ലായിരുന്നു. അവളുടെ വല്ലാത്ത ധൈര്യം അതവൾക്ക് അയാളോടുള്ള സ്നേഹത്തിന്റെ അടയാളമായിട്ടെനിക്കുതോന്നി.
കുരിശിന്റെഭാരം താങ്ങാനും മുന്നോട്ടുപോകാനും കെൽപ്പില്ലാത്തഅയ്യാളെ സഹായിക്കാൻ പട്ടാളക്കാർ ഒരുവഴിയാത്രക്കാരനെ കണ്ടുപിടിച്ചു. പകലന്തിയോളം വയലിൽ ജോലിചെയ്തു ക്ഷീണിച്ചുവന്ന ഒരുകൃഷിക്കാരൻ.
മലമുകളിൽ അയാളുടെ കുരിശുനാട്ടാനുള്ള സ്ഥലം സജ്ജമായിരുന്നു. നിലത്തു മലർത്തിയിട്ട കുരിശിനുമുകളിൽ അയ്യാളെകിടത്തുന്നതിനുമുന്നോടിയായി അയ്യാളുടെ വസ്ത്രങ്ങൾപങ്കിട്ടു, രക്തപങ്കിലമായ ആ വസ്ത്രത്തിന്റെ ഒരുവീതം എനിക്കുംലഭിച്ചു എന്നത് വാസ്തവമാണ്.
അവസാനനിമിഷമെങ്കിലും ഒരത്ഭുതത്തിലൂടെ അയ്യാൾ രക്ഷപെട്ട് താൻ ദൈവമാണെന്ന് തെളിയിക്കും എന്ന് പലരെയുംപോലെ ഞാനുംപ്രതീക്ഷിച്ചു, എന്നാൽ അതുണ്ടായില്ല. ഇടതുവശത്തെ കുരിശിൽകിടന്നകള്ളൻ അയ്യാളെ അതിനു വെല്ലുവിളിക്കുകകൂടിചെയിതു. എല്ലാം ക്ഷമയോടെ ശാന്തമായിസഹിച്ച് മരണത്തിനു കീഴ്പെട്ടത് എന്നിൽ അത്ഭുതമുളവാക്കി . അയ്യാൾ ഒരുസാധാരണക്കാരൻ മാത്രമായിരുന്നെന്നതോന്നൽ എനിക്കുണ്ടായി. എന്നാൽ ഒരുനിമിഷം കൊണ്ട് അതുമാറി.
ഇരുവശത്തും കിടന്നിരുന്ന കള്ളന്മാർ മരിക്കുന്നതിനുമുന്നെ അയ്യാൾ മരിച്ചിരുന്നു അതിനാൽ അയ്യാളുടെ കണങ്കാൽ തകർത്തില്ല പകരം മരണം ഉറപ്പുവരുത്തുവാൻഉള്ള ഉത്തരവാദിത്വം അതൊരു നിയോഗംപോലെ എന്റെമേൽ വന്നുവീണു .
തലേദിവസം മൂർച്ചകൂട്ടിയ കുന്തവുമായി എന്റെകർത്തവ്യം നിറവേറ്റാൻ ഞാൻ പാഞ്ഞടുത്തു. ശരീരം നിശ്ചലമായിരുന്നെങ്കിലും പാതിയടഞ്ഞ ആകണ്ണുകളുടെ തീഷ്ണത അതെന്നെ ഭയപ്പെടുത്തി. പണ്ടെങ്ങോ യുദ്ധത്തിൽ എന്റെ ഇടതുകണ്ണിന്റെ കാഴ്ച നഷ്ട്ടപെട്ടിരുന്നതിനാൽ, വലതുകണ്ണിനെ ഏകാഗ്രമാക്കി ആ മാറിൽതന്നെ ഞാൻ കുന്തം കുത്തിയിറക്കി. ഒഴുകാനവിടെ അധികം രക്തമില്ലായിരുന്നു. എങ്കിലും ബാക്കിനിന്ന അല്പം രക്തവും അല്പംവെള്ളവും ഒരുമിച്ച് പുറത്തേക്കുചാടി.
അതിലൊരല്പംതെറിച്ച് എന്റെ ഇടതുകണ്ണിൽ വീണത് യാദർശശികംമാത്രം. എന്നാൽ അതിന്റെ നീറ്റൽ അത് ഭയാനകമായിരുന്നു. ഞാൻ ഉച്ചത്തിൽ അലറിനിലവിളിച്ചുപോയി . നിലത്തുവീണ എന്നെ മറ്റുപടയാളികൾ പിടിച്ചെഴുന്നേല്പിച്ചു. മുഖംപൊത്തിപിടിച്ചിരുന്ന എന്റെ കൈകൾ അവർ പിടിച്ചുമാറ്റി. എനിക്ക് വിശ്വസിക്കാനാവാത്തവിധം വെട്ടം എന്റെ കണ്ണുകളിലേക്ക്‌അടിച്ചുകയറി. എനിക്കെല്ലാം കാണാം.. അയ്യോ... എനിക്കെല്ലാം കാണാം... എന്റെകണ്ണിനു കാഴ്‍ചകിട്ടി ... ഞാൻ അലറി. എന്നാൽ ആരും എന്റെ അലർച്ച ഗൗനിച്ചില്ല കാരണം അത്ര വലിയ കൊടുംകാറ്റാണല്ലോ അപ്പോൾ വീശിയത്. ഞാനാ കുരിശിലേക്ക് നോക്കി അറിയാതെ ഉറക്കെ പറഞ്ഞുപോയി "എന്റെ ദൈവമേ " അപ്പോൾത്തന്നെ പുറകിൽനിന്നും ഒരു പ്രധാന ഉരോഹിതനും ഉച്ചത്തിൽ വിളിച്ചുപറയുന്നത് ഞാൻകേട്ടു. "യഥാർത്ഥത്തിൽ അവൻ ദൈവപുത്രനായിരുന്നു" എന്ന് .
അപ്പോഴും മൂന്നാണിമേൽ ജീവനില്ലാതെ തൂങ്ങികിടന്നിരുന്ന അവിടുത്തെപാതിയടഞ്ഞ കണ്ണുകൾ, "അവസാനം അഞ്ചാമതൊരു മുറിവുകൂടെ എനിക്ക് നീ സമ്മാനിച്ചുവല്ലോ" എന്ന് എന്നോട് പറയുന്നതായി എനിക്കുതോന്നി. "എന്നിട്ടും അങ്ങ് എനിക്ക് സൗഖ്യം തന്നല്ലോ" എന്നുഉറക്കെഉറക്കെ ഹൃദയംപൊട്ടി പറഞ്ഞു അന്നും ഇന്നുംഞാൻ

മാത്യു ചെറുശ്ശേരി

