PRAVASI

'റ്റുടെയ്സ് ചാണക്യ' -യുടെ എക്സിറ്റ് പോൾ കേരളത്തിൽ തൂക്കു മന്ത്രിസഭ

Blog Image

'റ്റുടെയ്സ് ചാണക്യ' -യുടെ എക്സിറ്റ് പോൾ അവലോകനം ഇന്നലെയാണ് വന്നത്. അത് ഇതോടൊപ്പം കൊടുത്തിട്ടുണ്ട്. 
പലരും ഇത് കാത്തിരിക്കുകയായിരുന്നു.കാരണം മുമ്പിവർ നടത്തിയിട്ടുള്ള അവലോകനങ്ങളിലേറെയും യഥാർത്ഥ ഫലവുമായി നന്നായി ഒത്തു വന്നിട്ടുള്ളവയാണ്.ചില ഉദാഹരണങ്ങൾ നോക്കാം.
(1) 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ്
ടുഡേയ്‌സ് ചാണക്യയുടെ പ്രവചനം: എൻ‌.ഡി.എ ≈ 350 സീറ്റുകൾ (±14), യു.പി.എ ≈ 95 സീറ്റുകൾ (±9).
യഥാർത്ഥ ഫലം: എൻ‌.ഡി.എ 352–353 സീറ്റുകൾ നേടി (ബി.ജെ.പി 303), യു.പി.എ/കോൺഗ്രസ് സഖ്യം ഏകദേശം 91–93 സീറ്റുകൾ നേടി.
(2) 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ്
ടുഡേയ്‌സ് ചാണക്യയുടെ പ്രവചനം: എൻ‌.ഡി.എ 340 സീറ്റുകൾ 
യഥാർത്ഥ ഫലം: എൻ‌.ഡി.എ 336 സീറ്റുകൾ നേടി (ബി.ജെ.പി 282).
(3) ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് 2013 
ടുഡേയ്‌സ് ചാണക്യ പ്രവചിച്ചത്: ആം ആദ്മി പാർട്ടി ഏകദേശം 31 സീറ്റുകൾ, ബി.ജെ.പി 29 സീറ്റുകൾ.
യഥാർത്ഥ ഫലം: ആം ആദ്മി പാർട്ടി 28 സീറ്റുകളും, ബി.ജെ.പി 32 സീറ്റുകളും നേടി.
(4) സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകൾ 2013 (മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, ഡൽഹി)
രാജസ്ഥാനും ഗുജറാത്തും — ബി.ജെ.പി-യ്‌ക്ക് ഭൂരിപക്ഷ വിജയമെന്ന പ്രവചനം (അതുതന്നെ നടന്നു).
മധ്യപ്രദേശ്, ഹിമാചൽ പ്രദേശ്, കേരളം, പശ്ചിമ ബംഗാൾ — വിവിധ പാർട്ടികൾക്കായുള്ള അവരുടെ സീറ്റു പ്രവചനങ്ങൾ കൂടുതലായും യഥാർത്ഥ ഫലങ്ങളോട് പൊരുത്തപ്പെട്ടു.
കാർണാടകയിൽ (ബി. എസ്. യെദ്യൂരപ്പയുടെ കീഴിൽ) ബി.ജെ.പി വീണ്ടുമുയരും എന്നതും അവർ സൂചിപ്പിച്ചിരുന്നു, അന്ന് മറ്റുള്ളവർ കടുത്ത മത്സരമെന്ന നിലയിലായിരുന്നു പ്രവചിച്ചത്.
************************
ഇനി ഇന്നലെ അവർ പ്രസിദ്ധീകരിച്ച  കേരളത്തിലെ തെരഞ്ഞെടുപ്പ് അവലോകനം നോക്കൂ.
UDF  - 60 - 78
LDF  - 55 -73
NDA  - 3 - 11
ആർക്കാണ് ഭരിക്കാൻ ഭൂരിപക്ഷം കിട്ടുക എന്നത് തുലാസിലാണ്.
**************************
ഇനി നക്ഷത്ര ജ്യോതിഷം ഉപയോഗിച്ചപ്പോൾ ഗ്രഹങ്ങൾ എന്നോട് വെളിപ്പെടുത്തിയ കാര്യങ്ങൾ നോക്കാം. (ഏപ്രിൽ 12,2026 -ണ് ഞാനിത് പ്രസിദ്ധപ്പെടുത്തിയിരുന്നു.)
UDF: 55 ± 3
LDF: 70 ± 3
BJP: 12 ± 3
തുടക്കത്തിലേ അനിശ്ചിതത്വത്തിനൊടുവിൽ, LDF പരസഹായമില്ലാതെ സർക്കാർ രൂപീകരിക്കാനാണ് കൂടുതൽ സാധ്യത.
ഇതിൽ 'റ്റുടെയ്സ് ചാണക്യ' -യുടെ നിഗമനം വിശ്വസിക്കാനും പിന്തുടരാനും ആളുകൾക്ക്  എളുപ്പത്തിൽ കഴിയും. കാരണം ഭൂരിപക്ഷം മലയാളികളും     ശാസ്ത്രമതവിശ്വാസികളാണ്. ഞാനുപയോഗിച്ചത് ഒകൾട്ട് സയൻസാണ്.നിഗൂഢശാസ്ത്രം. അത് ആളുകൾ നിസ്സാരമായി പരിഹസിച്ച് തള്ളും .
മെയ് നാലാം തീയതി നോക്കാം...!

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.