കോട്ടയം: സിബിഎസ്ഇ പത്താം ക്ലാസിലെ ഒന്നാം പരീക്ഷയിൽ കുറഞ്ഞുപോയ ഒരു മാർക്ക് രണ്ടാം പരീഷയിൽ തിരിച്ചുപിടിച്ചതോടെ ആൻ വർഷ സുനേഷിന് സമ്പൂർണ വിജയം. രാജഗിരി ക്രിസ്തു ജയന്തി പബ്ലിക് സ്കൂ ളിലെ വിദ്യാർഥിനിയായിരുന്ന ആൻ വർഷയ്ക്ക് ആദ്യ പരീക്ഷയുടെ ഫലം വന്നപ്പോ ൾ സോഷ്യസ് സയൻസ് തിയറി പരീക്ഷയിൽ എൺപതി ൽ 79 മാർക്കായിരുന്നു ലഭിച്ച ത്. മറ്റെല്ലാ വിഷയങ്ങൾക്കും മുഴുവൻ മാർക്ക് കിട്ടിയപ്പോ ൾ ഈ ഒരു മാർക്കിൻ്റെ കുറവുമൂലം ആകെയുള്ള അറുന്നൂറിൽ 599 മാർക്കേ കിട്ടിയു ള്ളൂ.
എന്നാൽ ഇതുകൊണ്ട് സംതൃപ്‌തയാകാൻ ആൻ വർഷ തയാറായില്ല. സിബിഎ സ്ഇ പുതുതായി ഏർപ്പെടുത്തിയ രണ്ടാം പരീക്ഷ എന്ന അവസരം ഉപയോഗിക്കാൻ ആൻ തീരുമാനിക്കുകയായിരുന്നു. ശനിയാഴ്ചയാണ് ര ണ്ടാം പരീക്ഷയുടെ ഫലം വ ന്നത്. ഇതോടെ സോഷ്യൽ സയൻസിനും 80 മാർക്ക് കിട്ടുകയും അറുന്നൂറിൽ അറുനൂറും നേടി പത്താം ക്ലാസ് വിജയം സമ്പൂർണമാകുകയും ചെയ്തു.
കോട്ടയം കല്ലറ പുത്തൻപള്ളി ഡോ . സുനേഷ് തമ്പി അരിച്ചിറ (ബിസിനസ്) യുടെയും കുറുപ്പന്തറ കണ്ണച്ചാൻപറമ്പിൽ ബേബിൻ കോര (മാനേജർ, കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്) യുടെയും മകളാണ് ആൻ വർഷ. ഇപ്പോൾ മാന്നാനം കെഇ ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ മാത്‌സും കംപ്യൂട്ട ർ സയൻസും എടുത്ത് പ്ലസ് വണിനു പഠിക്കുകയാണ്.


