ഫിലഡൽഫിയ: ക്രിസ്തോസ് മാർത്തോമ്മാ ഇടവകയുടെ വാർഷിക ഇടവക കൺവൻഷൻ 2026 ഒക്ടോബർ 22, 23, 24 (വ്യാഴം, വെള്ളി, ശനി) തീയതികളിൽ നടക്കും. ദിവസവും വൈകിട്ട് 6:30 മുതൽ 8:30 വരെ 9999 ഗാൻട്രി റോഡിലുള്ള ദേവാലയത്തിലാണ് യോഗങ്ങൾ.
"ദൈവിക തേജസ്സിൽ പങ്കാളികൾ" (Partners in Divine Radiance) എന്നതാണ് ഈ വർഷത്തെ കൺവൻഷൻ ചിന്താവിഷയം. 2 തെസ്സലൊനീക്യർ 2:14 ആണ് ആധാരവാക്യം.
തിരുവല്ല മാർത്തോമ്മാ കോളേജ് സാമ്പത്തികശാസ്ത്ര ബിരുദാനന്തര ബിരുദ-ഗവേഷണ വിഭാഗം മുൻ പ്രൊഫസറും വകുപ്പ് മേധാവിയുമായ പ്രൊഫ. ഡോ. ജോർജ് മാത്യു (തിരുവല്ല) മുഖ്യപ്രസംഗകനായി ദൈവവചനം ശുശ്രൂഷിക്കും. സിവിൽ സർവീസ് പരീക്ഷാ പരിശീലകനും മെന്ററുമായ അദ്ദേഹം കോന്നിയിലെ കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ റിസോഴ്സ് പേഴ്സണായി ക്ലാസുകൾ നയിക്കുന്നു. പ്രശസ്ത വചനപ്രഘോഷകൻ കൂടിയാണ് അദ്ദേഹം.
ഗാനശുശ്രൂഷ, പ്രാർത്ഥന, വചനധ്യാനം എന്നിവ ഉൾപ്പെടുന്ന യോഗങ്ങളിലേക്ക് ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി ഇടവക ഭാരവാഹികൾ അറിയിച്ചു. "വരൂ, അവന്റെ ദൈവിക തേജസ്സിൽ നവീകരിക്കപ്പെടൂ" എന്ന ആഹ്വാനത്തോടെയാണ് ഇടവക ഈ ആത്മീയ സംഗമത്തിന് ഒരുങ്ങുന്നത്.
കൂടുതൽ വിവരങ്ങൾക്ക്: റവ. നിജു തോമസ് (വികാരി


