PRAVASI

ഗ്രാമപഞ്ചായത്ത് അംഗം ആസിഡ് കുടിച്ച് ജീവനൊടുക്കി

Blog Image

തിരുവനന്തപുരം: ഗ്രാമപഞ്ചായത്ത് അംഗം ആസിഡ് കുടിച്ച് ജീവനൊടുക്കി. ആര്യനാട് ഗ്രാമപഞ്ചായത്തിലെ കോട്ടയ്ക്കകം വാർഡ് മെമ്പറായ ആര്യനാട് കോട്ടയ്ക്കകം പേഴുംകട്ടയ്ക്കൽ ശ്രീജ എസ് (47) ആണ് മരിച്ചത്. കോൺഗ്രസ് വാർഡ് അംഗമാണ്. റബ്ബർ ഷീറ്റ് ന് വീട്ടിൽ സൂക്ഷിച്ചിരുന്ന ആസിഡാണ് കുടിച്ചത്. മകളാണ് ആസിഡ് കുടിച്ച നിലയിൽ ശ്രീജയെ കാണുന്നത്. സാമ്പത്തിക പ്രശ്നമാണ് കാരണമെന്നാണ് പ്രാഥമിക വിവരം.
മൂന്നുമാസത്തിനു മുൻപ് ഗുളികകൾ കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. മൈക്രോ ഫിനാൻസുമായി ബന്ധപ്പെട്ട് നാട്ടുകാർക്ക് പണം കൊടുക്കാനുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇവർക്കെതിരെ കഴിഞ്ഞ ദിവസം എൽ ഡി എഫ് പ്രതിഷേധം നടത്തിയിരുന്നു. ഇതിൽ മനംനൊന്താണ് ശ്രീജ ജീവനൊടുക്കിയതെന്ന് കോൺഗ്രസ് ആരോപിക്കുന്നു.
മൈക്രോ ഫിനാൻസുമായി ബന്ധപ്പെട്ട് 80 ലക്ഷത്തോളം രൂപയാണ് ഇവർ പലർക്കും കൊടുക്കാനുള്ളതെന്നാണ് ആരോപണം. മൃതദേഹം ആര്യനാട് സർക്കാർ ആരോഗ്യ കേന്ദ്രത്തിൽ. പൊലീസിന്റെ ഇൻക്വസ്റ്റ് നടപടിക്കുശേഷം മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി 
 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.