PRAVASI

ബി.സി.എം.സി. ഫെലോഷിപ്പ് സുവിശേഷ യോഗം സെപ്റ്റംബർ 5, 6 തീയതികളിൽ

Blog Image

ബർഗൻഫീൽഡ്, ന്യൂജേഴ്സി: ന്യൂജേഴ്സിയിലെ ആദ്യകാല എക്യുമെനിക്കൽ ക്രൈസ്തവ സംഘടനകളിലൊന്നായ ബർഗൻ കൗണ്ടി മലയാളി ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ (BCMC Fellowship) വാർഷിക സുവിശേഷ യോഗം സെപ്റ്റംബർ 5, 6 തീയതികളിൽ നടക്കും.

ബർഗൻഫീൽഡ് സെന്റ് തോമസ് ഇവാഞ്ചലിക്കൽ ദൈവാലയത്തിൽ വൈകുന്നേരം 6.30-ന് ആരംഭിക്കുന്ന യോഗങ്ങളിൽ സെന്റ് ജോൺസ് സിറിയൻ ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരി ഡീനും അനുഗൃഹീത വചനശുശ്രൂഷകനുമായ റവ. ഡോ. ജേക്കബ് ജോസഫ് മുഖ്യപ്രഭാഷണം നടത്തും.

വിവിധ ക്രൈസ്തവ സഭാവിഭാഗങ്ങളെ ഒരുമിപ്പിച്ചുകൊണ്ട് പ്രവർത്തിക്കുന്ന ബി.സി.എം.സി. ഫെലോഷിപ്പ് ഒരുക്കുന്ന ഈ ആത്മീയ നവീകരണ ശുശ്രൂഷയിൽ കുടുംബസമേതം പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാൻ ഏവരെയും ദൈവനാമത്തിൽ സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

സ്ഥലം:
St. Thomas Evangelical Church
34 Delford Ave., Bergenfield, NJ 07621

തീയതി: സെപ്റ്റംബർ 5, 6, 2026
സമയം: വൈകുന്നേരം 6.30

കൂടുതൽ വിവരങ്ങൾക്ക്:
വർഗീസ് പ്ലാമ്മൂട്ടിൽ, പ്രസിഡന്റ് — (201) 290-1643
റോയി ജേക്കബ് കൊടുമൺ, വൈസ് പ്രസിഡന്റ് — (201) 757-1521
രാജൻ മാത്യു മോഡയിൽ, സെക്രട്ടറി — (201) 674-7492
സാമുവൽ ജോർജ്, ട്രഷറർ — (201) 315-0107
സി. എസ്. രാജു, അസി. സെക്രട്ടറി/അസി. ട്രഷറർ — (201) 836-7552


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.