ചിക്കാഗോ: ബെൻസൻവിൽ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫെറോന ദൈവാലയത്തിന്റെ ഇരുപതാം വാർഷികത്തോടനുബന്ധിച്ച് ഫാമിലി ഡേയും ഇടവക പിക്നിക്കും സംയുക്തമായി അടുത്ത ഞായറാഴ്ച നടത്തപ്പെടുന്നു. ഞായർ 10 മണിക്ക് കൃതജ്ഞതാ ബലിയും തുടർന്ന് ദൈവാലയ മൈതാനത്ത് എല്ലാ പ്രായ വിഭാഗത്തിൽപ്പെട്ടവർക്കുമായി വിവിധ മത്സരങ്ങളും സ്നേഹവിരുന്നും ഒരുക്കിയിട്ടുണ്ട്.


