ചിക്കാഗോയിലെ അപ്പസ്തോലികസഭകളുടെ കൂട്ടായ്മയായ ചിക്കാഗോ എക്യുമെനിക്കൽ കൗൺസിലിൻറെ ആഭിമുഖ്യത്തിൽ ക്രൈസ്തവസഭകളെയെല്ലാം പങ്കെടുപ്പിച്ചുകൊണ്ട് സൺഡേ സ്കൂൾ ഫെസ്റ്റിവൽ നവംബർ 16നു ചിക്കാഗോയിലെ ബെൻസൻവില്ലിൽ നടത്തപ്പെട്ടു.. സേക്രഡ്ഹാർട്ട് ക്നാനായ കത്തോലിക്കാ ഫൊറോനാ ദേവാലയമാണ് ഈ കലാമേളയ്ക്ക് ആതിഥ്യമരുളിയത്
ചിക്കാഗോ: ചിക്കാഗോയിലെ അപ്പസ്തോലികസഭകളുടെ കൂട്ടായ്മയായ ചിക്കാഗോ എക്യുമെനിക്കൽ കൗൺസിലിൻറെ ആഭിമുഖ്യത്തിൽ ക്രൈസ്തവസഭകളെയെല്ലാം പങ്കെടുപ്പിച്ചുകൊണ്ട് സൺഡേ സ്കൂൾ ഫെസ്റ്റിവൽ നവംബർ 16നു ചിക്കാഗോയിലെ ബെൻസൻവില്ലിൽ നടത്തപ്പെട്ടു.. സേക്രഡ്ഹാർട്ട് ക്നാനായ കത്തോലിക്കാ ഫൊറോനാ ദേവാലയമാണ് ഈ കലാമേളയ്ക്ക് ആതിഥ്യമരുളിയത്. നൂറുകണക്കിനു കുട്ടികൾപങ്കെടുക്കുന്ന സൺഡേ സ്കൂൾഫെസ്റ്റിവലിൽ ബെൻസൻവില്ല് തിരുഹൃദയ ക്നാനായ കത്തോലിക്ക ഇടവക മിന്നും പ്രകടനം കാഴ്ചവെച്ചു.. റവ. തോമസ് മാത്യു , റ്റീന തോമസ് നെടുവാമ്പുഴ എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി. കുഞ്ഞുങ്ങളുടെ ക്രൈസ്തവവിശ്വാസ ജീവിതത്തെ ആഴപ്പെടുത്താൻ ഉപകരിക്കുന്ന മത്സരയിനങ്ങളാണ് ഈ കലാമേളയിൽ ഉൾപ്പെടുത്തിയിരിരുന്നത്..
മാര്‍ ജേക്കബ് അങ്ങാടിയത്ത്, മാര്‍ ജോയി ആലപ്പാട്ട് എന്നിവർ രക്ഷാധികാരികളായ
എക്യുമെനിക്കല്‍ കൗണ്‍സിലിന് ഇപ്പോൾ നേതൃത്വം നൽകുന്നത്
റവ. സഖറിയാ തേലാപ്പിള്ളില്‍ കോര്‍ എപ്പിസ്‌കോപ്പ (പ്രസിഡന്റ്), റവ. ജോ വര്‍ഗീസ് മലയില്‍ (വൈസ് പ്രസി), പ്രേംജിത്ത് വില്യം (സെക്രട്ടറി), ബീന ജോര്‍ജ് (ജോ. സെക്ര), ജേക്കബ് കെ. ജോര്‍ജ് (ട്രഷറര്‍), വര്‍ഗീസ് പാലമലയില്‍ (ജോ. ട്രഷറര്‍) എന്നിവരാണ്.