PRAVASI

ബിഗ് ആൻഡ് ബ്യൂട്ടിഫുൾ ബിൽ ഗുണങ്ങളും ദോഷങ്ങളും

Blog Image

2025-2026 ലെ അമേരിക്കൻ ഫെഡറൽ ബജറ്റ് ബില്ലായ ബിഗ് ആൻഡ് ബ്യൂട്ടിഫുൾ ബില്ല് അനേക നികുതി ഇളവുകളും ആനുകൂല്യങ്ങളും നൽകുന്നുണ്ടെങ്കിലും സമ്പദ്ഘടനയ്ക്കു ദോഷം വരുന്ന ചില നിർദേശങ്ങളും ഈ ബില്ലിൽ കടന്നുകൂടിയിട്ടുണ്ട്. 
താഴെപറയുന്നതാണ് ബജറ്റ് ബില്ലിലെ നികുതിദായകർക്കു അനുകൂലമായ പ്രധാന നിർദേശങ്ങൾ. 
1.  മുതിർന്ന പൗരന്മാർക്കുള്ള അധിക നികുതി ഇളവ്: 65 വയസ് കഴിഞ്ഞവർക്ക് 6,000 ഡോളറും ദമ്പതിമാർക്ക് 12,000 ഡോളറും ഇളവ് ലഭിക്കുന്നു. 
2.  നികുതി കുറക്കുവാനുള്ള വർധിപ്പിച്ച  പരിധി: സ്റ്റേറ്റിനും, ലോക്കൽ ബോഡിക്കും കൊടുക്കുന്ന നികുതി കുറക്കുവാനുള്ള പരിധി 10,000 ഡോളറിൽ നിന്നും 40,000 ഡോളറായി ഉയർത്തി.
3.  ടിപ്പായി ലഭിക്കുന്ന വേതനത്തിൽ നിന്നും 25,000 ഡോളറും ഓവർടൈമിനു  വ്യക്തികൾക്ക് 12,500 ഡോളറും ദമ്പതികൾക്ക് 25,000 ഡോളറും ഇളവ് ലഭിക്കും. 
4. 10,000 ഡോളർ വരെ പുതിയകാറുകൾക്കുള്ള പലിശ ഇളവ് പുതിയ കാറുകൾ വാങ്ങിക്കുന്നവർക്ക് പ്രയോജനപ്പെടും. 
5.  ചൈൽഡ് ടാക്സ് ക്രെഡിറ്റ് 2,000 ഡോളറിൽ നിന്നും 2,200 ഡോളറായി ആയി വർധിപ്പിച്ചു. 
6. ഐറ്റമൈസ്‌ ചെയ്യാത്ത നികുതിദായകർക്കും ചാരിറ്റിക്ക് വേണ്ടി കൊടുത്ത തുക, വ്യക്തികൾക്ക് 1,000 ഡോളർവരേയും ദമ്പതികൾക്ക് 2,000 ഡോളർ വരെയും വാർഷിക വരുമാനത്തിൽ നിന്നും കുറക്കുവാൻ കഴിയും. 

മുകളിൽ പറഞ്ഞ ഗുണപ്രദമായ നിർദേശങ്ങൾക്കൊപ്പം സമ്പത് ഘടനയെ തന്നെ തകർക്കുന്ന ചില വ്യവസ്ഥകളും ഈ ബജറ്റ് ബിൽ നിർദേശിക്കുന്നുണ്ട്.  
സമ്പത് ഘടനെയെ പ്രതികൂലമായി ബാധിക്കുന്ന കാര്യങ്ങൾ 
1. 4 Trillion (ഏകദേശം 4,00,000 കോടി) ഡോളർ പുതിയ കടബാധ്യതയാണ് ഈ ബഡ്ജറ്റമൂലം ഉണ്ടാകുന്നതു.
2.  ഉയർന്ന പലിശ നിരക്കും പണപ്പെരുപ്പവും.
3.  സ്വകാര്യ നിക്ഷേപത്തിൽ വരുന്ന കുറവ്.
4. ദീർഘകാല സാമ്പത്തിക പുരോഗതിയിൽ വരുന്ന അനിശ്ചിതത്വം. 
5. ഫോസിൽ ഉർജ്ജത്തിൽ മാത്രം ആശ്രയിക്കുവാനുള്ള നിർദേശങ്ങൾ ഇന്ധന ചെലവ് വര്ധിക്കുവാൻ കാരണമാകും. അതുപോലെ മറ്റു ഊർജ മേഖലകളിലുള്ള അനേകരുടെ ജോലികൾ നഷ്ട്ടപ്പെടുവാനും ഇത് കാരണമാക്കും. 
6. വർധിച്ചു വരുന്ന പരിസര മലിനീകരണവും അനന്തര പ്രശ്നങ്ങളും. 
7. സമൂഹത്തിൽ താഴെ തട്ടിൽ ഉള്ള മില്യൺ കണക്കിന് ആളുകൾക്ക്  (Low Income People) പ്രയോജനം ചെയ്യുന്ന  ആരോഗ്യ സംരക്ഷണ, ഫുഡ് സ്റ്റാമ്പ് പദ്ധതികളിൽ (Medicaid & SNAP Programs) വ്യവസ്ഥചെയ്യുന്ന വെട്ടിക്കുറവുമൂലം വരുന്ന പ്രശ്നങ്ങൾ.  ഈ ബജറ്റ് ബില്ലിലെ വ്യവസ്ഥകൾ പ്രകാരം സമൂഹത്തിലെ താഴെക്കിടയിലുള്ള ഏകദേശം  15 മില്യൺ ആളുകൾക്ക് ആരോഗ്യ സംരക്ഷണം നഷ്ടപ്പെടും. 
അമേരിക്കയുടെ സമ്പത് വ്യവസ്ഥയ്ക്ക് സമൂല പരിവർത്തനം വരുത്തുവാൻ കഴിവുള്ള ഈ ബിൽ ബിഗ് തന്നെയാണ്, എന്നാൽ ബ്യൂട്ടിഫുൾ ആണോ അഗ്ലി ആണോ എന്ന് വായനക്കാർ ഇതിന്റെ ഗുണങ്ങളും ദോഷങ്ങളും വിലയിരുത്തിയതിനു ശേഷം തീരുമാനിക്കുക. 

പി.ജി വർഗീസ് 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.