PRAVASI

ബ്രിജിൽ ഫിലിപ്പ് മാത്യു (45) ഡാളസ്സിൽ നിര്യാതനായി, പൊതുദര്ശനം ജൂലൈ 13ന്

Blog Image

ഡാലസ് മലയാളി സമൂഹത്തിലെ സജീവ സാന്നിധ്യമായിരുന്ന  ബ്രിജിൽ ഫിലിപ്പ് മാത്യു (45) 2026 ജൂലൈ 3-ന് നിര്യാതനായി,..1980 ആഗസ്റ്റ് 30-ന് ജനിച്ച അദ്ദേഹം തന്റെ സൗമ്യമായ പെരുമാറ്റത്തിലൂടെയും വിശ്വാസജീവിതത്തിലൂടെയും സമൂഹത്തിൽ ശ്രദ്ധേയനായിരുന്നു. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും മലയാളി സമൂഹത്തെയും ദുഃഖത്തിലാഴ്ത്തി.

പൊതുദർശനം (Viewing) 2026 ജൂലൈ 13-ന് (തിങ്കളാഴ്ച) വൈകിട്ട് 7.00 മുതൽ 8.00 വരെ റെസ്റ്റ്ലാൻഡ് ഫ്യൂണറൽ ഹോം 13005 Greenville Avenue, Dallas, TX 75243-ൽ നടക്കും.

സംസ്കാര ശുശ്രൂഷ 2026 ജൂലൈ 14-ന് (ചൊവ്വാഴ്ച) രാവിലെ 10.30-ന് അതേ സ്ഥലമായ റെസ്റ്റ്ലാൻഡ് ഫ്യൂണറൽ ഹോം-ൽ നടക്കും. തുടർന്ന് റെസ്റ്റ്ലാൻഡ് മെമ്മോറിയൽ പാർക്കിൽ സംസ്കാരം നടത്തപ്പെടും.

സംസ്കാര ശുശ്രൂഷയ്ക്കുശേഷം കാൽവറി പെന്തക്കോസ്തൽ ചർച്ച്, 725 W Arapaho Rd., Richardson, TX 75080-ൽ അനുശോചന സമ്മേളനവും ഉച്ചഭക്ഷണവും ക്രമീകരിച്ചിട്ടുണ്ടെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.

ബ്രിജിൽ ഫിലിപ്പ് മാത്യുവിന്റെ വിയോഗത്തിൽ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേർന്ന് മലയാളി സമൂഹം ആദരാഞ്ജലികൾ അർപ്പിക്കുന്നു.

ബ്രിജിൽ ഫിലിപ്പ് മാത്യു 

 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.