പ്രശസ്ത സാഹിത്യകാരന്‍ സി.വി. വളഞ്ഞവട്ടത്തിന്‍റെ 'സ്വപ്നങ്ങളുടെ കാമുകന്‍' എന്ന നോവലിന്‍റെ രണ്ടാം പതിപ്പ് പ്രകാശനം ചെയ്തു. നവംബര്‍ 17-ന് തിരുവല്ല വളഞ്ഞവട്ടം സെ. മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ദേവാലയത്തില്‍ കൂടിയ അനുമോദന സമ്മേളനത്തില്‍ ഇടവക വികാരി റവ.ഫാ. ജോണ്‍ ചാക്കോ, റവ.ഫാ. എ.റ്റി. വറുഗീസിനു സമര്‍പ്പിച്ച പുസ്തകം മാനേജിംഗ് കമ്മിറ്റി മെംബര്‍ മത്തായി ടി. വറുഗീസിന് നല്കിക്കൊണ്ട് അദ്ദേഹം പ്രകാശനകര്‍മ്മം നിര്‍വഹിച്ചു.
ചിക്കാഗോ: പ്രശസ്ത സാഹിത്യകാരന്‍ സി.വി. വളഞ്ഞവട്ടത്തിന്‍റെ 'സ്വപ്നങ്ങളുടെ കാമുകന്‍' എന്ന നോവലിന്‍റെ രണ്ടാം പതിപ്പ് പ്രകാശനം ചെയ്തു.
നവംബര്‍ 17-ന് തിരുവല്ല വളഞ്ഞവട്ടം സെ. മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ദേവാലയത്തില്‍ കൂടിയ അനുമോദന സമ്മേളനത്തില്‍ ഇടവക വികാരി റവ.ഫാ. ജോണ്‍ ചാക്കോ, റവ.ഫാ. എ.റ്റി. വറുഗീസിനു സമര്‍പ്പിച്ച പുസ്തകം മാനേജിംഗ് കമ്മിറ്റി മെംബര്‍ മത്തായി ടി. വറുഗീസിന് നല്കിക്കൊണ്ട് അദ്ദേഹം പ്രകാശനകര്‍മ്മം നിര്‍വഹിച്ചു.
കഴിഞ്ഞ നാല് ദശാബ്ദങ്ങളിലധികമായി ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ ഐലന്‍ഡില്‍ സ്ഥിരതാമസമാക്കിയിരുന്ന അദ്ദേഹം ഇപ്പോള്‍ തിരുവല്ല വളഞ്ഞവട്ടത്ത് റിട്ടയര്‍മെന്‍റ് ജീവിതം നയിക്കുന്നു.
അമേരിക്കന്‍ മലയാളികള്‍ക്ക് സുപരിചിതനായ വളഞ്ഞവട്ടം, സ്റ്റാറ്റന്‍ ഐലന്‍ഡ് മലയാളി അസോസിയേഷന്‍ പ്രസിഡണ്ട്, സ്റ്റാറ്റന്‍ ഐലന്‍ഡ് സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ട്രഷറര്‍, അമേരിക്കന്‍ ഭദ്രാസന കമ്മിറ്റിയംഗം, ഫൊക്കാനയുടെ പ്രഥമ കമ്മിറ്റിയിലെ മെംബര്‍, അമേരിക്കയിലെ ആദ്യകാല മലയാള പ്രസിദ്ധീകരണമായ 'അശ്വമേധ'ത്തിന്‍റെ സബ് എഡിറ്റര്‍ എന്നീ നിലകളില്‍ സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
അമേരിക്കന്‍ മലയാളികളുടെ വിവിധ ജീവിതാനുഭവങ്ങള്‍ ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ചിട്ടുള്ള ഈ നോവലിന്‍റെ അമേരിക്കന്‍ പ്രകാശനം 2025 ഏപ്രില്‍ മാസത്തോടു കൂടി നടത്തപ്പെടുന്നതാണ്.
സി.വി. വളഞ്ഞവട്ടം