ക്നാനായ ക്നാനായ റ്റീൻ മിനിസ്ട്രിയുടെ പങ്കാളിത്തത്തോടെ ചിക്കാഗോ ഫൊറോന റ്റീൻ മിസ്ട്രിയുടെ നേതൃത്വത്തിൽ ക്നാനായ റീജിയണിലെ എല്ലാം ഇടവകയെയും പങ്കെടുപ്പിച്ച് നടത്തുന്ന റ്റീൻ മിനിസ്ട്രി കോൺഫ്രൺസ് " റൂട്ടഡ്" 2024 ന് ചിക്കാഗോയിൽ തിരി തെളിഞ്ഞു. ക്നാനായ റീജിയൺ ഡയറക്ടറും ഫൊറോന വികാരിയുമായ ഫാ.തോമസ്സ് മുളവനാൽ സംഗമം ഉദ്ഘാടനം ചെയ്തു. സെന്റ് മേരീസ് പള്ളി വികാരി ഫാ. സിജു മുടക്കോടിയിൽ,ഡിട്രോയിറ്റ് പള്ളി വികാരി ഫാ. ജോസ് തറയ്ക്കൽ, ഫാ. ബിൻസ് ചേത്തലിൽ, ഫാ. ബിബിൻ കണ്ടോത്ത് കോർഡിനേറ്റർ മാരായ സിറിയക് കീഴങ്ങാട്ട്, മജോ കുന്നശ്ശേരിൽ എന്നിവർ സന്നിഹിതരായിരുന്നു. നാല് ദിവസങ്ങളിൽ വിവിധ വിജ്ഞാന പ്രദവും ഉല്ലാസപ്രദവുമായ പരുപാടികൾ കോർത്തിണക്കി കൂട്ടായ്മ ഞായറാഴ്ച സമാപിക്കും.