ആരോഗ്യ സംരക്ഷണം പോലെ തന്നെ പ്രധാനമാണ് പരിസ്ഥിതിയും എന്ന ആശയം ഉയർത്തിപ്പിടിച്ച് കാരിത്താസ് ഹോസ്പിറ്റൽ പരിസ്ഥിതിദിനാഘോഷം സംഘടിപ്പിച്ചു. കേരളത്തിലെ മറ്റേത് ആശുപത്രിക്കും മാതൃകയാവുന്ന തരത്തിൽ ആശുപത്രിയിലും പുറത്തും പാരിസ്ഥിക സൗഹാർദ്ദ ഇടപെടലുകളാണ് കാരിത്താസ് ഹോസ്പിറ്റൽ നടത്തിവരുന്നത്.
ആരോഗ്യ സംരക്ഷണം പോലെ തന്നെ പ്രധാനമാണ് പരിസ്ഥിതിയും എന്ന ആശയം ഉയർത്തിപ്പിടിച്ച് കാരിത്താസ് ഹോസ്പിറ്റൽ പരിസ്ഥിതിദിനാഘോഷം സംഘടിപ്പിച്ചു. കേരളത്തിലെ മറ്റേത് ആശുപത്രിക്കും മാതൃകയാവുന്ന തരത്തിൽ ആശുപത്രിയിലും പുറത്തും പാരിസ്ഥിക സൗഹാർദ്ദ ഇടപെടലുകളാണ് കാരിത്താസ് ഹോസ്പിറ്റൽ നടത്തിവരുന്നത്. കാരിത്താസ് ആശുപത്രിയിൽ ജനിച്ചു വീഴുന്ന ഓരോ കുഞ്ഞിനും ഓരോ മരത്തെകൾ എന്ന പദ്ധതിയിലൂടെ പതിനായിരത്തിലധികം വൃക്ഷ തൈകളാണ് കാരിത്താസ് ഹോസ്പിറ്റൽ കഴിഞ്ഞ രണ്ടുവർഷത്തിനിടയിൽ വിതരണം ചെയ്യുകയും, വച്ച് പിടിപ്പിക്കുകയും ചെയ്തിട്ടുള്ളത്. ഈ പരിസ്ഥിതിദിനത്തിലും പുതുതായി ജനിച്ച കുഞ്ഞുങ്ങളുടെ രക്ഷിതാക്കൾക്ക് മരത്തൈകൾ വിതരണം ചെയ്ത് കാരിത്താസ് മാതൃകയായി. കൂടാതെ മൂവായിരത്തോളം വരുന്ന കാരിത്താസ് ഹോസ്പിറ്റൽ ജീവനക്കാരുടെ ജന്മദിനത്തിലും ഓരോ മരത്തൈകൾ കാരിത്താസ് സമ്മാനമായി നൽകിവരുന്നു. പാരിസ്ഥിതിക സൗഹാർദ്ദമായ ഒരു അന്തരീക്ഷത്തിൽ മാത്രമേ മികച്ച ആരോഗ്യം നിലനിൽക്കുകയുള്ളൂ എന്നും അതിനായുള്ള പ്രവർത്തനങ്ങളാണ് കാരിത്താസ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും കാരിത്താസ് ഹോസ്പിറ്റൽ ഡയറക്ടർ റവ. ഫാ. ഡോ ബിനു കുന്നത്ത് ചടങ്ങിൽ പറഞ്ഞു. ഇത്തരം ക്രിയാത്മകമായ പദ്ധതികൾക്കൊപ്പം ജൈവ പച്ചക്കറിത്തോട്ടം , വിശാലമായ പൂന്തോട്ടം , ഊർജ്ജ സംരക്ഷണത്തിനായി സോളാർ എനർജി ഉപയോഗിച്ച് വാട്ടർ ഹീറ്റർ , സോളാർ എ സി ,സോളാർ പവർ പാനൽ എന്നിവയുടെ പ്രവർത്തനവും, വൈദ്യുത സംരക്ഷണത്തിനായി ഉപയോഗിക്കുന്ന വൈദ്യുതി കൃത്യമായ പരിശോധനകൾ നടത്തി പാഴാവുന്നില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നു. പ്ലാസ്റ്റിക് പൂർണ്ണമായും ഉപേക്ഷിച്ചു കൊണ്ട് പേപ്പർ ബാഗുകളുടെ ഉപയോഗവും പാഴ്വസ്തുക്കളിൽ നിന്ന് ഉത്പന്നങ്ങളുടെ ഉത്പാദനവും കാരിത്താസ് നടത്തിവരുന്നു. കാർബൺ എമിഷൻ കുറയ്ക്കുന്നതിനായും, അവ എത്രയാണെന്ന് മനസിലാക്കുന്നതിനും, കാർബൺ എമിഷൻ ഇൻസിനേറ്ററുകളുടെ ഉപയോഗവും ഹോസ്പിറ്റൽ നടത്തിവരുന്നു. ഇത്തരത്തിൽ മറ്റാർക്കും നടത്താൻ സാധികാത്ത പ്രവർത്തനങ്ങൾ ആണ് കാരിത്താസ് ഹോസ്പിറ്റൽ പാരിസ്ഥിതിക സന്തുലനത്തിനായി നടത്തിക്കൊണ്ടിരിക്കുന്നത്. സാങ്കേതിക വിദ്യയുടെ ഈ പുതിയ കാലത്ത് ബ്ലഡ് കോംബോണെന്റുകളുടെ നശീകരണത്തിനായി ഓട്ടോ-ക്ലേവുകളുടെ ഉപയോഗം , പ്ലാസ്റ്റിക് നശീകരണത്തിനായി പ്ലാസ്റ്റിക് ഷെർഡ്ഡറുകളുടെ ഉപയോഗവും കാരിത്താസിനെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാക്കുന്നു. സാങ്കേതിക വിദ്യ ഉപയോഗിച്ച് എങ്ങനെ പ്രകൃതി സംരക്ഷണം സാധ്യമാക്കാം , വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിതത്തിലും പ്രകൃതി സംരക്ഷണം എങ്ങനെ സാധ്യമാക്കാം എന്നിവയെക്കുറിച്ചുള്ള ക്ലാസുകൾ , ഹോസ്പിറ്റൽ ജീവനക്കാർക്കും പൊതു ജനങ്ങൾക്കും പാരിസ്ഥിതിക അവബോധം വളർത്തുന്ന വിവിധ പരിപാടികൾ എന്നിവയും കാരിത്താസ് ഹോസ്പിറ്റൽ നടത്തിവരുന്നു. ഏറെ പ്രശംസനീയമായ ഈ പദ്ധതികൾ വരും തലമുറയ്ക്ക് കൂടി ഉപകരിക്കുന്ന രീതിയിൽ ഭൂമിയെ മാറ്റി തീർക്കാൻ സഹായിക്കുന്നവയും മാതൃകാപരവുമാണ്.