ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികൾക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. പ്രതികൾ ചെയ്തത് ഗൗരവമുള്ള കുറ്റകൃത്യമാണെന്നും ഇതിന് പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്നും കോടതി നിരീക്ഷിച്ചു. എന്നാൽ കേസിലെ വധശ്രമക്കുറ്റം പ്രഥമദൃഷ്ട്യാ നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി.

