PRAVASI

അമേരിക്കൻ കൺവെൻഷനുകളിലെ കേറ്ററിങ് ആസൂത്രണം: ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ

Blog Image

അമേരിക്കയിൽ  കൺവെൻഷൻ സംഘടിപ്പിക്കുമ്പോഴും അതിൻ്റെ ഭക്ഷണക്രമീകരണങ്ങൾ  ആസൂത്രണം ചെയ്യുമ്പോഴും നല്ല സർവീസ് ഉറപ്പാക്കാൻ താഴെ പറയുന്ന  കാര്യങ്ങൾ പ്രാരംഭ ഘട്ടത്തിൽ തന്നെ കണക്കിലെടുക്കേണ്ടതുണ്ട്:
​1. ടൈം സോൺ വ്യത്യാസങ്ങളും ഭക്ഷണ സമയവും:
​അമേരിക്കയുടെ നാല് വ്യത്യസ്ത ടൈം സോണുകളിൽ നിന്നാണ് അതിഥികൾ ( നാട്ടിൽ നിന്നും മറ്റു രാജ്യങ്ങളിൽ നിന്നും വരുന്ന അതിഥികളെ കണക്കിലെടുക്കാതെ അല്ല ഞാൻ എഴുതുന്നത്)  കൺവെൻഷനിലേക്ക് എത്തുന്നത്.
​ഉദാഹരണത്തിന്, ന്യൂയോർക്കിൽ (EST) രാവിലെ 8:00 മണി ആകുമ്പോൾ കാലിഫോർണിയയിൽ (PST) നിന്നുമെത്തിയ ഒരാൾക്ക് സമയം പുലർച്ചെ 5:00 മണി മാത്രമായിരിക്കും. കൺവെൻഷൻ്റെ ആദ്യ ദിവസങ്ങളിൽ ഈ സമയമാറ്റവുമായി  പൊരുത്തപ്പെടാൻ അതിഥികൾക്ക് ബുദ്ധിമുട്ടുണ്ടാകും.
​അതിനാൽ, പ്രഭാതഭക്ഷണവും മറ്റ് ഭക്ഷണസമയങ്ങളും നിശ്ചയിക്കുമ്പോൾ എല്ലാവരുടെയും ടൈം സോൺ വ്യത്യാസങ്ങൾ കൂടി പരിഗണിച്ചുകൊണ്ട് ടൈം ഷെഡ്യൂൾ തയ്യാറാക്കുക.
​2.
​നമ്മുടെ അസോസിയേഷൻ അല്ലെങ്കിൽ സഭാ കൺവെൻഷനുകളിൽ പങ്കെടുക്കുന്ന ഭൂരിഭാഗം ആളുകളും 40+ വയസ്സിന് മുകളിലുള്ളവരാണ്. പ്രമേഹം,  ദഹനസംബന്ധമായ പ്രശ്നങ്ങൾ, നിർജ്ജലീകരണം  തുടങ്ങിയ ആരോഗ്യ ആശങ്കകൾ പലർക്കുമുണ്ടാകാം.
​അതിനാൽ, 24 മണിക്കൂറും ലഭ്യമാകുന്ന രീതിയിൽ ലൈറ്റ് സ്നാക്കുകൾ, കുടിവെള്ളം, ഫ്രൂട്ട്സ്, ജ്യൂസ് എന്നിവ സജ്ജീകരിക്കേണ്ടത് അത്യാവശ്യമാണ്.
​കൺവെൻഷൻ ഹാളിൽ ഇതിനുള്ള സൗകര്യം ലഭ്യമായില്ലെങ്കിൽ, അതിഥികൾ താമസിക്കുന്ന ഹോട്ടലുകളിലെങ്കിലും ഈ ഫെസിലിറ്റി ഉറപ്പാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
​3.

​വീടുകളിലോ സുഹൃത്തുക്കളുടെ അടുത്തോ നിൽക്കുന്നതുപോലെയല്ല ഹോട്ടലുകളിൽ ചെക്ക്-ഇൻ ചെയ്യുമ്പോൾ ഭക്ഷണ കാര്യത്തിൽ ആളുകൾക്ക് ഉണ്ടാകുന്ന ആശങ്ക. പണം കൈയിലുണ്ടായാൽ പോലും സമയബന്ധിതമായി ഭക്ഷണം ലഭിച്ചുകൊള്ളണമെന്നില്ല.
​സുഹൃത്തുക്കളുമായി രാത്രി വൈകിയും സംസാരിച്ചിരിക്കുകയും വൈകി ഉറങ്ങുകയും ചെയ്യുമ്പോൾ സമയക്രമത്തിൽ മാറ്റം വരാൻ സാധ്യതയേറെയാണ്.
​അതിനാൽ, കൃത്യമായ സമയത്ത് തന്നെ ഭക്ഷണ വിതരണം ക്രമീകരിക്കുന്നതോടൊപ്പം, സാലഡ്, കട്ട്‌  വെജിറ്റബിൾസ്, ഫ്രൂട്സ് , നോൺ അലര്ജിക് സ്നാക്ക്സ്, വെള്ളം ഓറഞ്ച് ജ്യൂസ് എന്നിവ എപ്പോഴും ലഭിക്കത്തക്ക രീതിയിലുള്ള ആക്സസ് കൊടുക്കുക. ഫുഡിൽ കേരളത്തനിമയിൽ ഊന്നൽ കൽപ്പിക്കുമ്പോൾ നല്ല ഒരു ന്യൂട്രീഷൻ  എക്സ്പെർട്ട് ആയി സംസാരിച്ച് ഹെൽത്തി മെനു സെലക്ട് ചെയ്യുന്നതായിരിക്കും ബുദ്ധി. രജിസ്ട്രേഷൻ സമയത്ത് തന്നെ താമസിക്കുന്ന സ്ഥലത്തിന്റെയും കൺവെൻഷൻ സെന്ററിന്റെയും ഫ്ലോർ പ്ലാനും, മെനുവും, സെർവിങ് ടൈമും  ലൊക്കേഷനുകളും കറക്റ്റ് ആയി പബ്ലിഷ് ചെയ്യുക. പറ്റുമെങ്കിൽ ഒരു ചെറിയ വീഡിയോ തന്നെ ഷൂട്ട് ചെയ്ത് പബ്ലിഷ് ചെയ്യുക. ചെക്കിങ് ചെയ്യുന്ന സ്ഥലം അവിടെ നിന്നും   പോകുന്ന വഴികൾ കൺവെൻഷൻ സെന്റർ ഭക്ഷണം കിട്ടുന്ന സ്ഥലങ്ങൾ റെസ്റ്റു റൂംസ്,  താമസിക്കുന്ന ഹോട്ടലിലേക്ക് പോകുന്നതെല്ലാം കൃത്യമായ ഒരു വീഡിയോയിലൂടെ എത്തിച്ചാൽ അതിഥികൾക്ക് കുറച്ചുകൂടി സൗകര്യമായിരിക്കും. ഇതിലെല്ലാമുപരി ഫുഡ് അലർജി കണക്കിലെടുത്തു ഒരു മെനു തന്നെ സജ്ജീകരിക്കാൻ ശ്രമിക്കുന്നതായിരിക്കും നല്ലത്. അതായത് ഏറ്റവും കോമൺ അലർജി ഉള്ള മെനു ഐറ്റംസ് 100% ഒഴിവാക്കുക. സദ്യ നന്നായാൽ പരിപാടി കേമമായി എന്ന് കേട്ടിട്ടില്ലേ.  അതിഥി ദേവോ ഭവ! 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.