"സത്യം ചെയ്തിട്ട് ചേതം വന്നാലും മാറാത്തവൻ" എന്ന വചന ധ്വനി ഇന്നും കാതിൽ മുഴങ്ങുന്നുണ്ടെങ്കിൽ അങ്ങനെയുള്ളവർക്ക് ഒരിക്കലും ചാലീ ന്യായത്തെ പിന്താങ്ങുവാൻ കഴിയുകയില്ല. സ്ഥാനമാനവരുമാനമാർഗ്ഗങ്ങൾക്കുപോലും ഇടിവ് സംഭവിച്ചാലും പറഞ്ഞ വാക്ക് മാറ്റി പറയാതെ അഭിമാന ത്തോടെ തല ഉയർത്തിത്തന്നെ നിന്ന ഭക്തന്മാർ ഒരിക്കൽ കുറവായിരുന്നില്ല.
ചാലിനി എന്ന വാക്കിന് മുറം എന്നാണർത്ഥം. അരമനയിൽ എത്താറില്ലെങ്കിലും അടുക്കളയിൽ തന്റെ സ്ഥാനം ഒട്ടും ചെറുതല്ല. ആരേയും ഒന്ന് പാറ്റി ഇളക്കുവാനുള്ള അവസ്സരം മുറം മുടക്കാറുമില്ല . മുറത്തിൽ വീഴുന്ന ധാന്യങ്ങൾക്കോ ഒരു സ്ഥിരതയുമില്ലന്നേ. മുറത്തിന്റെ ചലനവേഗതക്കനുസ്സരിച്ചു ധാന്യങ്ങൾ ഓടിക്കളിക്കും.അൽപ്പം മുൻപ് കിഴക്ക് ഭാഗത്തു കിടന്നവൻ ഇതാ പടിഞ്ഞാറും തെക്കും വടക്കുമായി ചിതറി കിടക്കുന്ന്. മുറത്തിന്റെ ചാഞ്ചാട്ടം അനുസ്സരിച്ച് പിന്നേയും ഓടിനടക്കുന്ന ധാന്യങ്ങൾ! ധാന്യങ്ങൾ മുറത്തിലായാൽ ഒരിക്കലും അവകൾക്ക് അവരുടേതായ വ്യക്തിത്വം വെളിപ്പെ ടുത്തുവാൻ സാധിക്കേയില്ല. എങ്ങോട്ടും എപ്പോൾ വേണമെങ്കിലും മാറാം എന്ന അർത്ഥം വരുന്ന ന്യായത്തെയാണ് ചാലിനീന്യായം എന്ന് വിളിക്കുന്ന ത്.
"കുറിയും മുറിയും നെറിയുമില്ലാതെ അങ്ങോട്ടും ഇങ്ങോട്ടും മാറുന്ന" ഈ രീതിയെ ഈ ന്യായം സൂചിപ്പിക്കുന്നു. ഇവരെയാണ് ആരുടെയോ കൈക ളിലിരിക്കുന്ന മുറത്തിലെ ധാന്യങ്ങൾ എന്ന് വിളിക്കുന്നത്. ഈ ധാന്യങ്ങൾ നല്ലതാണു ആർക്കും പ്രയോജനമുള്ളതാണ്. എന്നാൽ അവരുടേതായ വ്യക്തിത്വം, പുരുഷത്വം, മനുഷ്യത്വം ഇവകളെല്ലാം എന്തിനുവേണ്ടിയോ ആരുടെയൊക്കെ മുന്നിൽ അടിയാൻ ചമഞ്ഞു അടിയറവച്ചതിനാൽ പലരുടേ യും മുറങ്ങളിൽ കിടന്നു പിടയുകയാണ്. ഇങ്ങനെയുള്ളവരെ പാറ്റി കളിച്ച് രസിക്കുന്ന കൗലിടയന്മാരും അല്പന്മാരായ നേതാക്കന്മാരും ഇന്ന് സമൂഹ ത്തിലെ പ്രമാണികളുമാണ്. ഒര് ചെടിയിൽ തന്നേ പലനിറത്തിലുള്ള പൂക്കൾ വിരിയുന്ന ഇക്കാലത്ത് നിമിഷങ്ങൾക്കുള്ളിൽ നിറം മാറ്റി തറയാകുവാൻ പലർക്കും ഒരു അഭിമാന പ്രശനവുമില്ലന്നുള്ളതാണ് പലരുടേയും വിജയരഹസ്യം!
"സത്യം ചെയ്തിട്ട് ചേതം വന്നാലും മാറാത്തവൻ" എന്ന വചന ധ്വനി ഇന്നും കാതിൽ മുഴങ്ങുന്നുണ്ടെങ്കിൽ അങ്ങനെയുള്ളവർക്ക് ഒരിക്കലും ചാലീ ന്യായത്തെ പിന്താങ്ങുവാൻ കഴിയുകയില്ല. സ്ഥാനമാനവരുമാനമാർഗ്ഗങ്ങൾക്കുപോലും ഇടിവ് സംഭവിച്ചാലും പറഞ്ഞ വാക്ക് മാറ്റി പറയാതെ അഭിമാന ത്തോടെ തല ഉയർത്തിത്തന്നെ നിന്ന ഭക്തന്മാർ ഒരിക്കൽ കുറവായിരുന്നില്ല. സ്വന്തം മകളെ യാഗം അർപ്പിക്കേണ്ടിവന്നിട്ടും യിപ്താഹ് തന്റെ തീരുമാ നത്തിൽ നിന്നും പിന്മാറിയില്ല! "നാക്ക് മാറ്റുവാൻ കഴിയത്തില്ല പറഞ്ഞ വാക്കേ മാറ്റുവാൻ കഴിയുകയുള്ളൂയെന്ന്" പറഞ്ഞ ഒര് രാഷ്ട്രീയ നേതാവിനെ ചിലരെങ്കിലും ഇന്നും ഓർക്കുന്നുണ്ടാവാം. പറഞ്ഞവാക്കുകൾ റെക്കോർഡ് ചെയ്തു കേൾപ്പിച്ചാലും ഇത് ഞാൻ പറഞ്ഞതല്ല ആരോ എന്റെ വാക്കുക ളെ വളച്ചൊടിച്ചു എഡിറ്റ് ചെയ്തതാണെന്ന് പോലും പറയുന്ന രീതി ഇന്ന് എവിടെയുമുണ്ട്.
വിദഗ്ദ്ധന്മാർ ഇന്ന് വളരെയുണ്ട് എന്നാൽ വിശുദ്ധന്മാർ വളരെ വിരളമാണ്. ജീവിച്ചിരിക്കുന്നവരെ വിശുദ്ധന്മാരായി പ്രഖ്യാപിക്കുവാൻ മതങ്ങൾക്കുപോ ലും കഴിയാത്തതുകൊണ്ടല്ലേ മരണാന്തരം കാലങ്ങൾക്കു ശേഷം ചിലരെയെങ്കിലും വിശുദ്ധൻമാരായി വിളംബരം ചെയ്യുന്നത്? വാക്‌സാമർഥ്യമുള്ള അനേകർ ഇന്ന് വേദികളിലും കമ്പോളങ്ങളിലും നിറഞ്ഞുനിൽക്കുകയാണ്. എന്നാൽ പറഞ്ഞവാക്കുകളിൽ ഉറച്ചുനിൽക്കുന്നവരെ കാണാം ബദ്ധപ്പെ ടേണ്ടിയിരിക്കുന്നു! സൗകര്യംപോലെ പലനേട്ടങ്ങൾ അന്യായമായി കൈവരിക്കേണ്ടിയതിനു എന്തും മാറ്റിപ്പറയുവാൻ മടിയില്ലാത്ത മുറത്തിലെ മുഖ്യന്മാരെ അകറ്റിനിറുത്തിയിട്ടു വിശുദ്ധന്മാരെയും വിശ്വസ്ഥൻമാരെയും ചേർത്തുനിറുത്തിയാൽ നീതിയുടെ ഫലങ്ങൾ നമുക്ക് അനുഭവിക്കുവാൻ കഴിയും. അതല്ലേ നല്ലത്? ആകയാൽ സകല വ്യാജങ്ങൾ എന്ന് മാത്രമല്ല വ്യജഭാവങ്ങൾ പോലും മാറ്റി വാക്കിലും പ്രവർത്തിയിലും വിശ്വസ്തരായിരിക്കാം. ദൈവം വിശ്വസ്തന്മാരെ കാക്കുന്നു.