സ്വന്തം വീട്ടിൽ ജനാലക്കമ്പിയിൽ തൂങ്ങിയ നിലയിലാണ് എട്ട് വയസ്സുകാരൻ ശ്രേയസിൻ്റെ മൃതദേഹം കണ്ടെത്തിയത്. തിരുവനന്തപുരം ചെമ്പഴന്തിയിലാണ് മരണം. അക്കരവിള വീട്ടിൽ പ്രമോദ് സിനി ദമ്പതികളുടെ മകൻ മരിച്ചത്. കഴക്കൂട്ടം പൊലീസ് അന്വേഷണം ആരംഭിച്ചു.
ചെമ്പഴന്തി മണക്കൽ എൽപി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ശ്രേയസ്. ബെഡ്ഷീറ്റിൽ ആണ് മൃതദേഹം തൂങ്ങിക്കിടന്നത്. ഉടൻ തന്നെ തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

