PRAVASI

നെൽവിത്തുകളുടെ കാവലാൾ ചെറുവയൽ രാമൻ അന്തരിച്ചു

Blog Image

വയനാട്: പത്മശ്രീ ജേതാവും കേരളത്തിന്റെ നെല്ലച്ഛനുമായ ചെറുവയൽ രാമൻ (75) അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കേരളത്തിലെ പരമ്പരാഗത നാടൻ നെൽവിത്തുകളുടെ സംരക്ഷണത്തിലൂടെ ആഗോളതലത്തിൽ ശ്രദ്ധ നേടിയ വ്യക്തിയാണ്. 2023-ൽ രാജ്യം അദ്ദേഹത്തെ പത്മശ്രീ നൽകി ആദരിച്ചിരുന്നു.

1952-ൽ വയനാട് മാനന്തവാടിക്കടുത്തുള്ള എടവക കമ്മനയിലാണ് അദ്ദേഹം ജനിച്ചത്. ഔദ്യോഗികമായ കാർഷിക പരിജ്ഞാനമോ സസ്യശാസ്ത്രമോ പഠിച്ചിട്ടില്ലെങ്കിലും, തന്റെ 17-ാം വയസ്സു മുതൽ കൃഷിയിലേക്ക് ഇറങ്ങിയ രാമൻ ആധുനികതയുടെ വഴികളിലേക്ക് പോകാതെ, വയനാട്ടിലെ പരമ്പരാഗത വൈക്കോലും പുല്ലും മേഞ്ഞ മൺവീട്ടിൽ ലളിതമായ ജീവിതമാണ് നയിച്ചിരുന്നത്.

നൂറ്റാണ്ടുകൾക്ക് മുൻപ് വയനാട്ടിലുണ്ടായിരുന്ന നൂറിലേറെ നാടൻ നെൽവിത്തിനങ്ങളിൽ അവശേഷിച്ച മുപ്പതെണ്ണത്തോളം വിത്തുകൾ സ്വന്തം നിലയ്ക്ക് കൃഷി ചെയ്ത് സംരക്ഷിച്ചതിലൂടെയാണ് അദ്ദേഹം ‘വയനാടിന്റെ നെല്ലച്ഛൻ’ എന്നറിയപ്പെട്ടത്. കാർഷികമേഖലയിലെ സമഗ്ര സംഭാവനയ്ക്ക് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേരിൽ സംസ്ഥാന കൃഷി വകുപ്പ് ഏർപ്പെടുത്തിയ പ്രഥമ പുരസ്‌കാരവും ചെറുവയൽ രാമനാണ് ലഭിച്ചത്. ഗീതയാണ് ഭാര്യ. രമണി, രമേശൻ, രാജേഷ് എന്നിവരാണ് മക്കൾ.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.