PRAVASI

ചിക്കാഗോ-ബെല്‍വുഡ് സെന്‍റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ പള്ളി പെരുന്നാള്‍ ഒക്ടോ. 23, 24, 25, 26 തീയതികളില്‍

Blog Image

ചിക്കാഗോ: ബെല്‍വുഡ് സെന്‍റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ ഇടവക പെരുന്നാളും പരിശുദ്ധ പരുമല മാര്‍ ഗ്രീഗോറിയോസ് തിരുമേനിയുടെ 123-ാണ്‍മത് ഓര്‍മ്മപ്പെരുന്നാളും ഒക്ടോബര്‍ 24 മുതല്‍ 26 വരെയായി കൊണ്ടാടുന്നു.
പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് റവ.ഫാ. ഷിന്‍റോ വര്‍ഗീസ് (മിനിയാപോളിസ്) മുഖ്യകാര്‍മ്മികത്വം വഹിക്കും. കൂടാതെ വെരി റവ. ജേക്കബ് ജോണ്‍സ് കോര്‍ എപ്പിസ്കോപ്പ, റവ.ഫാ. ഹാം ജോസഫ് (വികാരി) എന്നിവര്‍ സഹകാര്‍മ്മികത്വം വഹിക്കുന്നതാണ്.
ഒക്ടോബര്‍ 19-ന് ഞായറാഴ്ച പൊരുന്നാളിന് കൊടിയേറും. 23-ന് വ്യാഴാഴ്ച വൈകിട്ട് 6.30-ന് സന്ധ്യാ നമസ്കാരവും 24, 25 (വെള്ളി, ശനി) ദിവസങ്ങളില്‍ വൈകിട്ട് 6.30-ന് സന്ധ്യാ സമസ്കാരവും വചന ശുശ്രൂഷയും നേര്‍ച്ചയും ഉണ്ടായിരിക്കും.
ഒക്ടോബര്‍ 26-ന് ഞായറാഴ്ച രാവിലെ 8.30-ന് പ്രഭാത നമസ്കാരവും വിശുദ്ധ കുര്‍ബാനയും മദ്ധ്യസ്ഥ പ്രാര്‍ത്ഥനയും പ്രദക്ഷിണവും വാഴ്വും തുടര്‍ന്ന് നേര്‍ച്ചയും സ്നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് പെരുന്നാള്‍ കണ്‍വീനര്‍-ഷിബു മാത്യൂസ് (847) 477-8716, ട്രസ്റ്റി-പി.സി. വര്‍ഗീസ് (630) 935-2772, സെക്രട്ടറി-റൂബിന്‍ ഏബ്രഹാം (630) 709-3970 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.


 
 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.