PRAVASI

ചിക്കാഗോ ലാറ്റിന്‍ കാത്തലിക് കമ്മ്യൂണിറ്റി ക്രിസ്മസ് ആഘോഷം ഡിസംബര്‍ 14-ന്

Blog Image

ചിക്കാഗോ: ചിക്കാഗോ ലാറ്റിന്‍ കാത്തലിക് കമ്മ്യൂണിറ്റിയുടെ 40-ാമത് ക്രിസ്മസ് ആഘോഷം ഡിസംബര്‍ 14-ാം തീയതി ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് v Mary Queen of Catholic Church, 426 N. West Ave, Elmhurst, Illinois-60126  60126-ല്‍ വെച്ച് ആഘോഷിക്കുന്നു.
ഫാ. ആന്‍റണി അരവിന്ദശ്ശേരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് (12-14-2024) വിശുദ്ധ കുര്‍ബാന ആരംഭിക്കുകയും തുടര്‍ന്ന് പാരിഷ് ഹാളില്‍ നടത്തപ്പെടുന്ന ആഘോഷപരിപാടികള്‍ക്ക് തുടക്കംകുറിച്ച് സാന്‍റായെ വരവേല്ക്കും. ക്രിസ്മസ് കരോളും കലാപരിപാടികളും ക്രിസ്മസ് വിരുന്നും ഉണ്ടായിരിക്കും.
ഈ അവസരത്തില്‍ വളരെ സന്തോഷത്തോടും നന്ദിയോടും രേഖപ്പെടുത്തുകയാണ് 40 വര്‍ഷം മുമ്പ് 1984 ഡിസംബര്‍ 8-ല്‍ ചിക്കാഗോയിലെ അതിപുരാതനവും ഹിസ്റ്റോറിക്കല്‍ ലാന്‍ഡ്മാര്‍ക്ക് ചര്‍ച്ചുമായ ഓള്‍ഡ് സെന്‍റ് പാട്രിക് ചര്‍ച്ചില്‍ ഫാ. ആന്‍റണി അരവിന്ദശ്ശേരിയുടെ ആത്മീയ നേതൃത്വത്തില്‍ ചിക്കാഗോ കേരള റോമന്‍ ലാറ്റിന്‍ കാത്തലിക് കമ്മ്യൂണിറ്റിക്ക് തുടക്കം കുറിച്ച് വിശുദ്ധ കുര്‍ബാനയും ക്രിസ്മസ് ആഘോഷവും നടത്തി.
ഈ വര്‍ഷത്തെ ക്രിസ്മസ് മാസ്, അതിനുശേഷമുള്ള ക്രിസ്മസ് കേക്ക് ആന്‍ഡ് വൈന്‍, ഡിന്നര്‍ എല്ലാ ആഘോഷപരിപാടികളിലേക്കും നിങ്ങളെ എല്ലാവരെയും സ്വാഗതം ചെയ്യുന്നു.
With Love and Christmas Wishes
Herald Figueiredo
President
Latin Catholic Community Chicago
630-400 1172

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.