ചിക്കാഗോ : ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഈ വർഷത്തെ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾ 2024 ഡിസംബർ 22 ന് വൈകിട്ട് 6 ന് മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ ചർച്ച് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുന്നതാണ് .
സെന്റ് മേരീസ് സിറോ മലബാർ വികാരി ജനറൽ റെവ .ഫാ .തോമസ് മുളവനാൽ ഉദ്ഘാടനം ചെയ്യുന്ന ആഘോഷപരിപാടികളിൽ റെവ .ഫാ .സിജു മുടക്കോടിൽ ക്രിസ്മസ് സന്ദേശം നൽകും .വിവിധ സംഘങ്ങൾ ആലപിക്കുന്ന കരോൾ ഗാനസന്ധ്യ , ലൈറ്റ് ആൻഡ് സൗണ്ട് ഷോ , സംഘ നൃത്തം തുടങ്ങി വൈവിധ്യമാർന്ന പരിപാടികളിൽ പ്രൊഫഷണൽ ഗായകർ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും .
ഫോട്ടോ വിത്ത് സാന്റാ ,റാഫിൾ ടിക്കറ്റ് നറുക്കെടുപ്പ് എന്നിവയുൾപ്പെടെയുള്ള പരിപാടികൾ ക്രിസ്മസ് ഡിന്നറോടെ അവസാനിക്കും .ആഘോഷ പരിപടികളുടെ ക്രമീകരണങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു . ഇത് വരെ ടിക്കറ്റുകൾ ലഭിക്കാത്തവർക്ക് സമ്മേളന വേദിയിൽ നിന്നും ടിക്കറ്റുകൾ ലഭിക്കുന്നതാണ് .ഈ ആഘോഷ പരിപാടികളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി അസോസിയേഷൻ പ്രസിഡന്റ് ജെസ്സി റിൻസി ,സെക്രട്ടറി ആൽവിൻ ഷിക്കോർ ,ട്രെഷറർ മനോജ് അച്ചേട്ട് ,ജോയിന്റ് സെക്രട്ടറി വിവിഷ് ജേക്കബ് , ജോയിന്റ് ട്രെഷറർ സിബിൽ ഫിലിപ്പ് ,കോ ഓർഡിനേറ്റര്മാരായ ഫിലിക്പ് ലൂക്കോസ് , ബിജു മുണ്ടക്കൽ , വര്ഗീസ് തോമസ് ,സൂസൻ ചാക്കൊ , റോസ് വടകര എന്നിവർ അറിയിച്ചു

Fr Thomas Mulavanal

Fr Siju kuriakose

Jessy Rincy

Alwin Shikore

Manoj Achettu
.png)
Vivish Jacob

Biju Mundakkal

Chrisrose Vadakara

Philip P Puthenpura

Sibil Philip

Susan V Chacko

Varghese Thomas

