ചിക്കാഗോ മലയാളി അസ്സോസിയേഷൻ്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഫാമിലി എൻറിച്ച്മെന്റ് പ്രോഗ്രാം 2024 മെയ് 24 വെള്ളിയാഴ്ച വൈകിട്ട് 6.30 ന് നടക്കുന്നതാണ് .
ചിക്കാഗോ: ചിക്കാഗോ മലയാളി അസ്സോസിയേഷൻ്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഫാമിലി എൻറിച്ച്മെന്റ് പ്രോഗ്രാം 2024 മെയ് 24 വെള്ളിയാഴ്ച വൈകിട്ട് 6.30 ന് നടക്കുന്നതാണ് .
ഫിലോകാലിയ ഫൗണ്ടേഷൻ്റെ സ്ഥാപകരായ ബ്രദർ: മാരിയോ ജോസഫ്,ജിജി മാരിയോ എന്നിവർ നേതൃത്വം നൽകുന്ന പ്രസ്തുത പരിപാടിയുടെ ആദ്യ സെഷൻ 24 ന് മോർട്ടൻ ഗ്രോവ് സെൻറ് മേരീസ് ക്നാനായ ചർച് ഓഡിറ്റോറിയത്തിൽ വെച്ചും തുടര്ന്നുള്ളവ മെയ് 26 നും 27 നും മൗണ്ട് പ്രോസ്പെക്ടിലുള്ള മലയാളി അസോസിയേഷൻ ഹാളിലും വെച്ചാണ് നടത്തപ്പെടുക .
വെള്ളിയാഴ്ച 6.30നു നടക്കുന്ന കപ്പിൾ ഗൈഡൻസ് ക്ലാസ്സിൽ ,ഇന്നത്തെ നമ്മുടെ തിരക്ക് പിടിച്ച ജീവിത സാഹചര്യങ്ങളിൽ കുടുംബ ജീവിതം എങ്ങനെ മനോഹരമാക്കാം എന്ന് ക്ലാസ്സ് എടുക്കും. താൽപ്പര്യമുള്ളവർക്ക് പേർസണൽ കൗൺസിലിങ്ങിനും അവസരം ഉണ്ടായിരിക്കും .
12 മുതൽ 17 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കായി നടത്തുന്ന കിഡ്സ് കോർണർ മെയ് 26 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് ബ്രദർ മാരിയോ ജോസഫ് ഉദ്ഘാടനം ചെയ്യും. മൗണ്ട് പ്രോസ്പെക്റ്റിലുള്ള സി എം എ ഹാളിൽ വച്ചു നടക്കുന്ന കിഡ്സ് കോർനെറിലേക്കു ഏവരെയും സ്വാഗതം ചെയ്യുന്നതായി സി എം എ പ്രെസിഡെണ്ട് ജെസ്സി റിൻസി അറിയിച്ചു.
യുവജനങ്ങളെ ഉദ്ദേശിച്ചു നടത്തുന്ന യൂത്ത് സമ്മിറ്റ് മെയ് 27 തിങ്കളാഴ്ച വൈകിട്ട് 3 മണി മുതൽ നടത്തപ്പെടും. ബ്രദർ: മാരിയോ ജോസഫ് കുടുംബ ജീവിതത്തെ പറ്റി യുവജനങ്ങളുമായി സംസാരിക്കും ഫിനാൻഷ്യൽമറ്റേഴ്സ്നെ പറ്റി ടോം സണ്ണി ചർച്ച ചെയ്യും ജിനിൽ ബാർബക്യു വിന് നേതൃത്വം നൽകും . ശ്രീ ബോബി ചിറയിൽ ,ശ്രീ സി ജെ മാത്യു ,ശ്രീമതി സാറ അനിൽ സരുൺ തുണ്ടിയിൽ എന്നിവർ യൂത്ത് സമ്മിറ്റിന് നേതൃത്വം നൽകുന്നു. മൗണ്ട് പ്രോസ്പെക്റ്റിലുള്ള സി എം എ ഹാളിൽ വച്ചു തന്നെയാണ് യൂത്ത് സമ്മിറ്റും നടക്കുക.
ഫൊക്കാന ,ഫോമാ തുടങ്ങിയ ദേശീയ സംഘടനകളെക്കൂടാതെ മറ്റ് എല്ലാ സംഘടനകളുടെയും NSS എക്യൂമെനിക്കൽ കൌൺസിൽ എന്നിവരുടെ പിന്തുണയും സഹകരണവും സാന്നിധ്യവും ഈ പരിപാടികളുടെ വിജയത്തിനായി അഭ്യർത്ഥിക്കുന്നതായും ഭാരവാഹികൾ അറിയിച്ചു.ഫാമിലി എൻരിച്ച്മെന്റ്റ് പരിപാടിയിലേക്ക് ജാതി മത സംഘടന ഭേദമെന്യ എല്ലാവരെയും ചിക്കാഗോ മലയാളീ അസോസിയേഷൻ സ്വാഗതം ചെയുന്നു.